നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Barcelona | സാവിക്കും രക്ഷിക്കാനായില്ല; ബയേണിനോട് തോറ്റ് ബാഴ്സ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്

    Barcelona | സാവിക്കും രക്ഷിക്കാനായില്ല; ബയേണിനോട് തോറ്റ് ബാഴ്സ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്

    ആദ്യപകുതിയില്‍ തന്നെ ബയേണ്‍ മ്യൂണിക്ക് ബാഴ്‌സലോണയ്‌ക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയിരുന്നു

    Credit: Reuters

    Credit: Reuters

    • Share this:
      ബയേണ്‍ മ്യൂണിക്കിനോട് തോല്‍വി വഴങ്ങി ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്. ബയേണിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സയുടെ തോൽവി.

      മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബായ ബെന്‍ഫിക്ക ഡൈനാമോ കീവിനെ തോല്‍പ്പിച്ചതോടെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പുറത്തായ ബാഴ്‌സ ഇനി യൂറോപ്പ ലീഗില്‍ കളിക്കേണ്ടി വരും. ചരിത്രത്തിൽ ആദ്യമായാണ് ബാഴ്സ യൂറോപ്പ ലീഗിൽ കളിക്കുന്നത്.

      ആദ്യപകുതിയില്‍ തന്നെ ബയേണ്‍ മ്യൂണിക്ക് ബാഴ്‌സലോണയ്‌ക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയിരുന്നു. പിന്നീട് മുപ്പത്തിനാലാം മിനുട്ടില്‍ തോമസ് മുള്ളറിലൂടെ മുന്നിലെത്തുകയും അതിനു ശേഷം നാല്‍പത്തിമൂന്നാം മിനുട്ടില്‍ സാനെയുടെ ലോങ്ങ് റേഞ്ചര്‍ ഗോള്‍ കൂടിയായപ്പോള്‍ ബാഴ്‌സയുടെ വിജയ പ്രതീക്ഷകള്‍ അസ്തമിച്ചു.

      ഒരു പ്രോപ്പര്‍ ലെഫ്റ്റ് ബാക്കില്ലാതെ കളിച്ചതു കൊണ്ടു തന്നെ ബാഴ്‌സക്ക് രണ്ടാം പകുതിയിലും ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജോര്‍ദി ആല്‍ബ ആദ്യപകുതിയില്‍ പരിക്കേറ്റു പുറത്തു പോയതും ഇതിന് വലിയൊരു കാരണമായിരുന്നു.



      പിന്നീട് ബാഴ്‌സയുടെ പ്രതിരോധത്തെ മറികടന്ന് കൊണ്ട് നേടിയ മുസിയാലയുടെ ഗോള്‍ അറുപത്തിമൂന്നാം മിനുട്ടില്‍ ബയേണിന്റെ ലീഡുയര്‍ത്തി. ഇതോടെ ബാഴ്‌സലോണ പൂര്‍ണമായും മത്സരം കൈവിട്ട സ്ഥിതിയായിരുന്നു.

      Also Read - ഏകദിനത്തിലും ഇനി 'രോഹിത് യുഗം'; വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശർമ ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ

      യൂറോപ്പ ലീഗ് ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ബാഴ്‌സലോണ പ്രസ്തുത ടൂര്‍ണമെന്റില്‍ കളിക്കേണ്ട സാഹചര്യമുണ്ടാകുന്നത്. ലയണല്‍ മെസിയടക്കമുള്ള താരങ്ങളുടെ ക്ലബ് വിടലും കടുത്ത സാമ്പത്തിക പ്രതിസന്ധിയും മൂലം ഈ സീസണില്‍ പതറുന്ന ബാഴ്‌സലോണയെ സംബന്ധിച്ച് ഏറ്റവും നിരാശപ്പെടുത്തുന്ന ഒന്നാണ് ചാമ്പ്യന്‍സ് ലീഗില്‍ നിന്നുള്ള പുറത്താകല്‍.
      Published by:Karthika M
      First published:
      )}