• HOME
  • »
  • NEWS
  • »
  • sports
  • »
  • ബാലൺ ഡി ഓർ മെസ്സി സ്വന്തമാക്കാനാണ് സാധ്യത - താരത്തിന് പിന്തുണയുമായി ബാഴ്‌സ പരിശീലകൻ റൊണാൾഡ്‌ കൂമാൻ

ബാലൺ ഡി ഓർ മെസ്സി സ്വന്തമാക്കാനാണ് സാധ്യത - താരത്തിന് പിന്തുണയുമായി ബാഴ്‌സ പരിശീലകൻ റൊണാൾഡ്‌ കൂമാൻ

കോപ്പ അമേരിക്ക കിരീടം കൂടി നേടിയതോടെ മെസ്സി തന്നെയാണ് ബാലൺ ഡി ഓർ നേടാൻ കൂടുതൽ സാധ്യത എന്നാണ് കൂമാൻ പറഞ്ഞത്.

Ronald Koeman

Ronald Koeman

  • Last Updated :
  • Share this:
    കോപ്പ അമേരിക്കയിൽ തകർപ്പൻ പ്രകടനം നടത്തി അർജന്റീനയെ കിരീട വിജയത്തിലേക്ക് നയിച്ചതോടെ ഏറ്റവും മികച്ച ഫുട്‍ബോൾ താരത്തിന് ലഭിക്കുന്ന പുരസ്‌കാരമായ ബാലൺ ഡി ഓർ നേടാനുള്ള കളിക്കാരുടെ സാധ്യതാ പട്ടികയിൽ ലയണൽ മെസ്സിയുടെ പേര് വീണ്ടും തലപ്പത്തേക്ക് എത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ക്ലബ്ബ് സീസണിൽ ബാഴ്‌സിലോണ ജേഴ്‌സിയിലും തകർപ്പൻ പ്രകടനം നടത്തിയ താരം തന്നെയാണ് ബാലൺ ഡി ഓർ നേടാൻ കൂടുതൽ സാധ്യത എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബാഴ്‌സ പരിശീലകനായ റൊണാൾഡ് കൂമാൻ. മെസ്സി തന്നെയാണ് ഈ പുരസ്‌കാരം നേടാൻ കൂടുതൽ അർഹൻ എന്ന് താരത്തിന്റെ പ്രകടനങ്ങളെ ചൂണ്ടിക്കാട്ടി മുൻ ഇറ്റാലിയൻ നായകൻ ഫാബിയോ കന്നാവാരോ ഉൾപ്പെടെയുള്ള പല പ്രമുഖരും രംഗത്തെത്തിയിരുന്നു.

    മെസ്സിയുടെ ബാലൺ ഡി ഓർ സാധ്യതാക്കളെ കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ച ബാഴ്‌സ പരിശീലകൻ താരം കഴിഞ്ഞ സീസണിൽ ക്ലബ്ബിനായും പിന്നീട് അർജന്റീനയുടെ ജേഴ്‌സിയിൽ നടത്തിയ മിന്നും പ്രകടനങ്ങളെ പ്രശംസിക്കുകയും ഒപ്പം മെസ്സി തന്നെയാണ് ലോകത്തിലെ മികച്ച താരം എന്നത് താരത്തിന്റെ പ്രകടനത്തിലൂടെ കാണിച്ചു തരുകയും ചെയ്തു എന്നും കൂട്ടിച്ചേർത്തു.

    ബാഴ്സിലോണയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് മെസ്സിയെന്ന് പറയുന്ന കൂമാൻ, കഴിഞ്ഞ സീസണിൽ തുടക്കം മോശമായിരിന്നിട്ട് കൂടി മെസ്സിയുടെ ഗോൾ നേട്ടത്തിൽ അത് പ്രതിഫലിച്ചില്ല എന്നും വളരെ മികച്ച രീതിയിലാണ് താരം സീസണിലുടനീളം കളിച്ചതെന്നും വ്യക്തമാക്കി. ഇതോടൊപ്പം അർജന്റീനയ്‌ക്കൊപ്പം ഒരു കിരീടം നേടാൻ അദ്ദേഹം എത്ര മാത്രം ആഗ്രഹിച്ചിരുന്നുവെന്നും തനിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം ബാഴ്‌സിലോണയുടെ ഔദ്യോഗിക വെബ്‌സൈറ്റിനോട് സംസാരിക്കവെ വ്യക്തമാക്കി.

    Also read- 'മെസ്സിക്ക് വേണ്ടി മരിക്കാനും ഞാന്‍ തയ്യാര്‍', താരവുമായുള്ള വൈകാരിക ബന്ധം വെളിപ്പെടുത്തി എമിലിയാനോ മാര്‍ട്ടിനസ്

    മെസ്സിയുടെ ബാലൺ ഡി ഓർ സാധ്യതകളെ കുറിച്ച് അദ്ദേഹം പറഞ്ഞത്, " മെസ്സിയുടെ കളിക്കണക്കുകൾ എടുത്ത് നോക്കുക. ക്ലബ്ബിനായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് മെസ്സി നടത്തിയത്. ഇപ്പൊൾ അർജെന്റീനയ്‌ക്കൊപ്പം കോപ്പ അമേരിക്ക കിരീടം കൂടി നേടിയതോടെ അദ്ദേഹം തന്നെ ബാലൺ ഡി ഓർ നേടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്."

    Also read- റൊണാൾഡോയുടെ യുവന്റസ് ഭാവിയിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും; സൂചനകൾ നൽകി താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്

    കഴിഞ്ഞ സീസണിൽ ലാലിഗയിലെ ടോപ്‌ സ്കോററായിരുന്ന മെസി സീസണിൽ ക്ലബ്ബിനായി കളിച്ച 47 മത്സരങ്ങളിൽ 38 ഗോളുകൾ നേടിയതിനൊപ്പം തന്റെ സഹതാരങ്ങൾക്ക് ഗോളുകൾ നേടാൻ വഴി ഒരുക്കി കൊടുക്കുകയും ചെയ്തിരുന്നു. മെസ്സിയുടെ അക്കൗണ്ടിൽ 14 അസിസ്റ്റുകളാണ് ഉള്ളത്. അർജന്റീനക്കൊപ്പം കിരീടം ചൂടിയ കോപ്പ അമേരിക്കയിൽ നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയ മെസ്സി തന്നെയാണ് ടൂർണമെന്റിലെ ടോപ് സ്‌കോർക്കുള്ള ഗോൾഡൻ ബൂട്ടും മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയത്.
    Published by:Naveen
    First published: