• HOME
 • »
 • NEWS
 • »
 • sports
 • »
 • ലെവാന്തെക്കെതിരെ ബാഴ്സിലോണക്ക് സമനില കുരുക്ക്; കിരീട പ്രതീക്ഷ അകലുന്നു

ലെവാന്തെക്കെതിരെ ബാഴ്സിലോണക്ക് സമനില കുരുക്ക്; കിരീട പ്രതീക്ഷ അകലുന്നു

കിരീട പോരാട്ടത്തില്‍ നിലനിലക്കാന്‍ വിജയം അനിവാര്യമായിരുന്നു ബാഴ്സിലോണ തുടക്കത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അവസാനം സമനിലയില്‍ കുടുങ്ങുകയായിരുന്നു

Messi

Messi

 • Last Updated :
 • Share this:
  ലാ ലീഗ കിരീട പോരാട്ടത്തില്‍ വീണ്ടുമൊരു ട്വിസ്റ്റ്. കിരീട പോരാട്ടത്തില്‍ നിലനിലനില്‍ക്കാന്‍ വിജയം അനിവാര്യമായിരുന്ന ബാഴ്‌സക്ക് ലെവാന്തെയ്‌ക്കെതിരെ വഴങ്ങേണ്ടി വന്ന സമനില ഇത്തവണത്തെ അവരുടെ ലാലിഗ കിരീട പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. രണ്ട് തവണ മുന്നിട്ടു നിന്നിട്ടും ലെവാന്തെക്കെതിരെ ബാഴ്‌സക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മത്സരത്തില്‍ 3-3നാണ് ലെവാന്തെ ബാഴ്സയെ സമനിലയില്‍ കുടുക്കിയത്. കിരീട പോരാട്ടത്തില്‍ നിലനിലക്കാന്‍ വിജയം അനിവാര്യമായിരുന്നു ബാഴ്സിലോണ തുടക്കത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അവസാനം സമനിലയില്‍ കുടുങ്ങുകയായിരുന്നു.

  മത്സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ട് നിന്നതിന് ശേഷമാണ് ബാഴ്സ 3-3ന് സമനിലയില്‍ കുടുങ്ങിയത്. മത്സരത്തിന്റെ തുടക്കത്തില്‍ മെസ്സിയുടെ ഗോളിലാണ് ബാഴ്സലോണ മുന്‍പിലെത്തിയത്. തുടര്‍ന്ന് മെസ്സിയുടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ യുവതാരം പെഡ്രിയിലൂടെ ബാഴ്സലോണ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ച ലെവാന്തെ ഗോണ്‍സാലോ മേലേറൊയിലൂടെ ആദ്യ ഗോള്‍ നേടുകയും തുടര്‍ന്ന് ലയണല്‍ മെസ്സിയുടെ പിഴവില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് മോറല്‍സ് ലെവാന്തെക്ക് സമനില നേടികൊടുക്കുകയും ചെയ്തു.

  Also Read-യൂണൈറ്റഡിനെ തോൽപ്പിച്ച് ലെസ്റ്റർ, മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ചു

  എന്നാല്‍ അധികം വൈകാതെ തന്നെ ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബെലെയുടെ ഗോളില്‍ ബാഴ്സ വീണ്ടും ലീഡ് നെടിയെങ്കിലും മത്സരം അവസാനിക്കാന്‍ എട്ട് മിനുട്ടുകള്‍ ബാക്കി നില്‍ക്കെ സെര്‍ജിയോ ലിയോണ്‍ ലെവാന്തെ സമനില ഗോള്‍ നേടികൊടുക്കുകയായിരുന്നു.

  ഈ മത്സരത്തില്‍ ജയിച്ചാല്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്തുവാനും കിരീട പ്രതീക്ഷ സജീവമായി നിലനിര്‍ത്താനും ബാഴ്‌സക്ക് കഴിയുമായിരുന്നു. സമനിലയോടെ കിരീട പ്രതീക്ഷകള്‍ക്കും മങ്ങലേറ്റ ബാഴ്‌സക്ക് ഇനി അത്‌ലറ്റികോയുടേയും റയലിന്റേയും മത്സരഫലങ്ങള്‍ക്ക് കൂടി കാത്തിരിക്കണം. അവര്‍ ബാക്കിയുള്ള മത്സരങ്ങള്‍ തോറ്റാല്‍ മാത്രമേ ഇനി ബാഴ്‌സക്ക് ഈ സീസണിലെ കിരീടം സ്വന്തമാവുകയുള്ളൂ.

  നിലവില്‍ 36 മത്സരങ്ങള്‍ കളിച്ച ബാഴ്സ 76 പോയിന്റുമായി ലാലിഗയില്‍ രണ്ടാം സ്ഥാനത്താണ്. ബാഴ്സയെക്കാള്‍ ഒരു മത്സരം കുറച്ചുകളിച്ച അത്‌ലറ്റികോ മാഡ്രിഡും റയല്‍ മാഡ്രിഡും 77,75 പോയിന്റുകളുമയി രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

  മത്സരത്തില്‍ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത് ബാഴ്‌സ പരിശീലകന്‍ റൊണാള്‍ഡ് കൂമാനെ വളരെയധികം അസ്വസ്ഥനാക്കിയെന്ന് മത്സരശേഷമുള്ള അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്ന് വ്യക്തമായിരുന്നു.

  Also Raed-ധവാന്‍, ഹാര്‍ദിക്, ശ്രേയസ്! ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ഇന്ത്യയെ ആര് നയിക്കും?

  മത്സരത്തിന്റെ ആദ്യ പകുതിയില്‍ ബാഴ്‌സ നന്നായി കളിച്ചുവെന്ന് പറയുന്ന കൂമാന്‍ എന്നാല്‍ രണ്ടാം പകുതിയില്‍ ടീമിന് മികവിലേക്കുയരാന്‍ കഴിഞ്ഞില്ലെന്നും, തങ്ങള്‍ ലെവാന്തെയെ മത്സരത്തില്‍ മുന്നോട്ട് പോകാന്‍ അനുവദിച്ചുവെന്നും ചൂണ്ടിക്കാട്ടുന്നു. പരിശീലകനെന്ന നിലയില്‍ ലെവാന്തെയ്‌ക്കെതിരായ മത്സരഫലത്തിന്റെ പ്രധാന ഉത്തരവാദി താനാണെന്നാണ് കൂമാന്‍ അഭിപ്രായപ്പെടുന്നത്. മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്നിട്ടും സമനില വഴങ്ങേണ്ടി വന്നതില്‍ തനിക്ക് വളരെയധികം സങ്കടമുണ്ടെന്നും രണ്ടാം പകുതിയില്‍ ടീം തങ്ങളുടെ പ്രകടനത്തില്‍ പിന്നോട്ട് പോയെന്നും ഇതിനോടൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ബാഴ്‌സലോണയുടെ പരിശീലക സ്ഥാനത്ത് തുടരാന്‍ കഴിയുമോയെന്ന ചോദ്യത്തിന്, ടീമുകളുടെ മോശം പ്രകടനത്തിന് പരിശീലകര്‍ എല്ലായ്‌പ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ടെന്നും അത് താന്‍ നന്നായി മനസിലാക്കുന്നുണ്ടെന്നുമായിരുന്നു കൂമാന്റെ മറുപടി. തങ്ങള്‍ക്ക് മുന്നോട്ട് പോകേണ്ടതുണ്ടെന്നും അടുത്ത രണ്ട് മത്സരങ്ങള്‍ക്കും അടുത്ത സീസണിനുമായി തയ്യാറെടുക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയ ബാഴ്‌സ പരിശീലകന്‍, എന്നാല്‍ ആദ്യം ഇന്നത്തെ രാത്രിയിലെ ഫലത്തെക്കുറിച്ച് തങ്ങള്‍ ചിന്തിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

  Also Read-അശ്വിനെയും ജഡേജയെയും അവസാന ഇലവനില്‍ ഉള്‍പ്പെടുത്തണം; ഏത് മൈതാനത്തും ഇന്ത്യക്ക് ജയം നേടിത്തരാന്‍ അവര്‍ക്ക് സാധിക്കും: പ്രഗ്യാന്‍ ഓജ

  'ചിലപ്പോള്‍ വിശദീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാകും സംഭവിക്കുക. ലെവാന്തെയ്‌ക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഞങ്ങളുടെ കളിയുടെ തീവ്രത കുറഞ്ഞിരുന്നു. ആക്രമണോത്സുകത കുറയുമ്പോള്‍ നിങ്ങളുടെ പ്രതികരണവും വൈകിയാവും. രണ്ടാം പകുതിയില്‍ ഞങ്ങളുടെ കളിയുടെ വേഗം കുറഞ്ഞു. അതൊരു പ്രശ്‌നമാണ്.' കൂമാന്‍ പറഞ്ഞു.

  ഈ മത്സരഫലത്തില്‍ വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്തുന്നില്ലെന്ന് കൂമാന്‍ പറയുന്നു. എന്നാല്‍ പ്രതിരോധത്തില്‍ ടീം അവരുടെ ശെരിയായ മികവിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
  Published by:Jayesh Krishnan
  First published: