• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോകകപ്പിൽ ബാഴ്സലോണക്ക് ഹാട്രിക്


Updated: June 27, 2018, 3:45 PM IST
ലോകകപ്പിൽ ബാഴ്സലോണക്ക് ഹാട്രിക്

Updated: June 27, 2018, 3:45 PM IST
മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ ഹാട്രിക്ക് അടിച്ച് ബാഴ്സലോണ. തുടർച്ചയായ മൂന്നാം തവണയാണ് ലോകകപ്പിലെ നൂറാം ഗോൾ സ്പാനിഷ് ക്ലബ് ബാഴ്സലോണയിലെ താരങ്ങൾ സ്വന്തമാക്കുന്നത്. ചൊവ്വാഴ്ച മെസിയായിരുന്നു ഹാട്രിക് തികച്ചത്.

2010ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ ബാഴ്സലോണ താരം ഇനിയേസ്റ്റ ആയിരുന്നു ലോകകപ്പിലെ നൂറാം ഗോൾ നേടിയത്. അന്ന് ചിലിക്കെതിരെ ആയിരുന്നു ഇനിയേസ്റ്റയുടെ ഗോൾ പിറന്നത്. 2014 ൽ ബ്രസീലിൽ വച്ചുനടന്ന ലോകകപ്പിൽ ബ്രസീൽ സൂപ്പർ താരം നെയ്മറായിരുന്നു നൂറാമത്തെ ഗോൾ നേടിയത്. നിലവിൽ ഫ്രെഞ്ച് ടീമായ പി.എസ്.ജി യുടെ താരമായ നെയ്മർ പക്ഷേ അന്ന് ബാഴ്സലോണയ്ക്കൊപ്പമായിരുന്നു.

ഇത്തവണയും അതിന് മാറ്റമില്ല. നൈജീരിയക്കെതിരായ മത്സരത്തിൽ ആദ്യ ഗോൾ നേടിയ ലയണൽ മെസി കുറിച്ചത് റഷ്യൻ ലോകകപ്പിലെ നൂറാം ഗോളായിരുന്നു‌. ഇതോടെ തുടർച്ചയായ മൂന്ന് ലോകകപ്പുകളിലും നൂറാമത്തെ ഗോൾ നേടിയ ബഹുമതി ബാഴ്സലോണിയൻ താരങ്ങൾ സ്വന്തമാക്കി.

നൈജീരിയക്കെതിരായ മത്സരത്തിന്റെ പതിനാലാം മിനുറ്റിൽ മധ്യനിര താരം എവർബനേഗ നൽകിയ പന്തിൽനിന്നായിരുന്നു റഷ്യൻ ലോകകപ്പിലെ നൂറാം ഗോൾ മെസി നേടിയത്.
First published: June 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍