നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Sergio Aguero |സെര്‍ജിയോ അഗ്യുറോയ്ക്ക് മത്സരത്തിനിടെ ശ്വാസതടസം; ബാഴ്സ താരം ആശുപത്രിയില്‍

  Sergio Aguero |സെര്‍ജിയോ അഗ്യുറോയ്ക്ക് മത്സരത്തിനിടെ ശ്വാസതടസം; ബാഴ്സ താരം ആശുപത്രിയില്‍

  നെഞ്ചുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ട താരം തന്നെ പിന്‍വലിക്കണമെന്ന് ബാഴ്‌സ ബെഞ്ചിനെ അറിയിക്കുകയായിരുന്നു.

  Credit: Twitter

  Credit: Twitter

  • Share this:
   ബാഴ്സലോണ(Barcelona) താരം സെര്‍ജിയോ അഗ്യുറോവിനെ(Sergio Aguero) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്പാനിഷ് ലീഗില്‍ ആല്‍വെസിനെതിരായ മത്സരത്തിനിടെ ശ്വാസമെടുക്കാന്‍ പ്രയാസം നേരിട്ടതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

   മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നെഞ്ചുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ട താരം തന്നെ പിന്‍വലിക്കണമെന്ന് ബാഴ്‌സ ബെഞ്ചിനെ അറിയിക്കുകയായിരുന്നു. അഗ്യുറോ നെഞ്ചില്‍ കൈവെച്ച് മൈതാനത്ത് കിടക്കുന്നതും കാണാമായിരുന്നു.

   ഉടന്‍തന്നെ താരത്തിനടുത്തേക്കെത്തിയ ബാഴ്‌സ മെഡിക്കല്‍ സംഘം താരത്തെ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയി. ഫിലിപ്പെ കുടീഞ്ഞ്യോയാണ് അഗ്യുറോയ്ക്ക് പകരം കളത്തിലിറങ്ങിയത്. കൂടുതല്‍ പരിശോധനകള്‍ക്കായി താരത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

   ആല്‍വെസിനെതിരായ മത്സരത്തിന് മുന്‍പ് പരിക്കിനെ തുടര്‍ന്ന് പിക്വെയും കളിച്ചിരുന്നില്ല. സെര്‍ജി റോബര്‍ട്ടോ, പെഡ്രി, അന്‍സു ഫാതി, ഡെംബെലെ, മാര്‍ടിന്‍ ബ്രെയ്ത്വെയ്റ്റ് എന്നീ താരങ്ങള്‍ക്കും ശനിയാഴ്ച ബാഴ്സയ്ക്ക് വേണ്ടി ഇറങ്ങാന്‍ കഴിഞ്ഞില്ല.

   കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഫ്രീ ട്രാന്‍സ്ഫര്‍ ആയാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് അഗ്യുറോ ബാഴ്സയിലേക്ക് എത്തിയത്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് ഒക്ടോബറില്‍ മാത്രമാണ് അഗ്യുറോയ്ക്ക് ബാഴ്സയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കാനായത്. റയല്‍ മാഡ്രിഡിന് എതിരെ ബാഴ്സ തോല്‍വിയിലേക്ക് വീണ കളിയിലാണ് അഗ്യുറോ ബാഴ്സ കുപ്പായത്തിലെ തന്റെ ആദ്യ ഗോള്‍ നേടിയത്.
   Published by:Sarath Mohanan
   First published:
   )}