HOME » NEWS » Sports » BARCELONA REAL MADRID JUVENTUS READY TO FACE UEFA THREATS AND GOING FORWARD WITH THE SUPER LEAGUE INT NAV

യുവേഫയുടെ ഭീഷണിയിലും കുലുങ്ങാതെ ബാഴ്‌സ, റയൽ, യുവന്‍റസ്; സൂപ്പർ ലീഗുമായി മുന്നോട്ട് തന്നെ

12 ക്ലബുകൾ ലീഗിൽ കളിക്കാനുള്ള താൽപര്യം അറിയിച്ച് മുന്നോട്ട് വന്നിരുന്നെങ്കിലും അതിൽ നിന്നും ഒൻപതു ക്ലബുകളും പിന്മാറിയപ്പോൾ ബാക്കിയായത് ബാഴ്‌സിലോണയും റയൽ മാഡ്രിഡും യുവന്റസും മാത്രമാണ്.

News18 Malayalam | news18-malayalam
Updated: May 8, 2021, 8:49 PM IST
യുവേഫയുടെ ഭീഷണിയിലും കുലുങ്ങാതെ ബാഴ്‌സ, റയൽ, യുവന്‍റസ്; സൂപ്പർ ലീഗുമായി മുന്നോട്ട് തന്നെ
Real Madrid and Barcelona
  • Share this:
യൂറോപ്യൻ സൂപ്പർ ലീഗ് പദ്ധതികളുമായി മുന്നോട്ടു പോകുന്ന ക്ലബുകൾക്ക് കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് യുവേഫയുടെ ശക്തമായ താക്കീതിന് ശേഷവും പദ്ധതിയുമായി മുന്നോട്ട് തന്നെ എന്ന നിലപാടിൽ ഉറച്ച് ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്റസ് ഫുട്ബോൾ ക്ലബുകൾ.

സൂപ്പർ ലീഗ് ഉപേക്ഷിക്കാൻ കടുത്ത സമ്മർദ്ദമുണ്ടെങ്കിലും അതിൽ നിന്നു പിന്മാറാനില്ലെന്നും സമാനമായ പദ്ധതികളുമായി ഭാവിയിൽ മുന്നോട്ടു വരുമെന്നും ഈ മൂന്നു ക്ലബുകൾ സംയുക്ത പ്രസ്‌താവനയിൽ വ്യക്തമാക്കി.

നേരത്തെ, ആരാധകരുടെയും ഫുട്ബോൾ അസോസിയേഷനുകളുടെയും കടുത്ത പ്രതിഷേധം മൂലം സൂപ്പർ ലീഗിൻ്റെ പ്രഖ്യാപനം നടത്തി നാല്പത്തിയെട്ടു മണിക്കൂറിനുള്ളിൽ തന്നെ ഭൂരിഭാഗം ക്ലബുകൾക്ക് സൂപ്പർ ലീഗിൽ നിന്നും പിന്മാറേണ്ടി വന്നിരുന്നു. പന്ത്രണ്ടു ക്ലബുകൾ ലീഗിൽ കളിക്കാനുള്ള താൽപര്യം അറിയിച്ച് മുന്നോട്ട് വന്നിരുന്നെങ്കിലും അതിൽ നിന്നും ഒൻപതു ക്ലബുകളും പിന്മാറിയപ്പോൾ ബാക്കിയായത് ബാഴ്‌സിലോണയും റയൽ മാഡ്രിഡും യുവന്റസും മാത്രമാണ്.

Also Read- സൂപ്പർലീഗിൽ നിന്നും പിന്മാറിയ ഒമ്പത് ക്ലബുകൾക്ക് പിഴ; ബാഴ്‌സയും റയലും യുവന്റസും കടുത്ത നടപടി നേരിടേണ്ടി വരും

സൂപ്പർ ലീഗിൽ നിന്നും പിന്മാറാനുള്ള പ്രഖ്യാപനം നടത്തിയെങ്കിലും ഈ ഒൻപതു ക്ലബുകളും യുവേഫ നൽകുന്ന വരുമാനത്തിന്റെ അഞ്ചു ശതമാനം പിഴയായി നൽകണമെന്ന് ഇന്നലെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ, സൂപ്പർലീഗടക്കം യുവേഫയുടെ നിയമസാധുത ഇല്ലാത്ത മറ്റേതെങ്കിലും ടൂർണമെന്റുകളിൽ ഈ ടീമുകൾ ഭാവിയിൽ കളിക്കുകയാണെങ്കിൽ 100 മില്യൺ യൂറോയും പിഴയായി ലഭിക്കുമെന്നും മറ്റെന്തെങ്കിലും വ്യവസ്ഥ ലംഘിക്കുകയാണെങ്കിൽ ഇതേ പിഴയുടെ പകുതി തുക പിഴയായി നൽകേണ്ടിവരും എന്ന് കൂടി യൂവേഫയുടെ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ഇത് വരെയും സൂപ്പർലീഗിൽ നിന്നും പിന്മാറാത്ത മൂന്നു ക്ലബുകൾക്കെതിരായ നടപടി പിന്നീട് തീരുമാനിക്കുമെന്ന് യുവേഫ അറിയിച്ചതിന് പിന്നാലെയാണ് ബാഴ്‌സയും റയലും യുവന്റസും സംയുക്ത പ്രസ്‌താവന നടത്തിയത്.

സാമ്പത്തിക നേട്ടങ്ങൾക്കുപരിയായി ഫുട്ബോളിന് വളരെയധികം ഗുണം ചെയ്യുന്നതാണ് സൂപ്പർ ലീഗ് എന്ന പ്രോജക്റ്റ് എന്നും അത് ആഗോള തലത്തിൽ ഫുട്ബോളിന്റെ വളർച്ചക്ക് സഹായിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. നിലവിലെ ലീഗിന്റെ ഫോർമാറ്റിൽ മാറ്റങ്ങൾ വരുത്തുമെന്നു വ്യക്തമാക്കിയ ക്ലബുകൾ ഈ പ്രോജെക്ടിനെ ഇല്ലാതാക്കുന്നത് ഫുട്ബോൾ ഇൻഡസ്ട്രിയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും വ്യക്തമാക്കി.

അതേസമയം സ്‌പാനിഷ്‌ മാധ്യമമായ കോപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ മൂന്നു ക്ലബുകൾക്കും രണ്ടു വർഷത്തേക്ക് യൂറോപ്യൻ മത്സരങ്ങളിൽ നിന്നും വിലക്കേർപ്പെടുത്താനുള്ള സാധ്യതയുണ്ട്. നിലവിൽ തന്നെ സാമ്പത്തിക പ്രതിസന്ധി വളരെയധികം ബാധിച്ച ഈ ക്ലബുകൾക്ക് ചാമ്പ്യൻസ് ലീഗിൽ കൂടി കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതു ടീമുകളുടെ നിലനിൽപ്പിനെ തന്നെ ഗുരുതരമായി തന്നെ ബാധിക്കും.

Summary- Real Madrid, Barcelona and Juventus to go with Super league even after UEFA's intolerable pressure to abandon the league
Published by: Anuraj GR
First published: May 8, 2021, 8:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories