• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബാഴ്സയ്ക്ക് സ്പാനിഷ് സൂപ്പർകപ്പ്; ജർമൻ സൂപ്പർകപ്പ് ബയേണിന്


Updated: August 13, 2018, 4:28 PM IST
ബാഴ്സയ്ക്ക് സ്പാനിഷ് സൂപ്പർകപ്പ്; ജർമൻ സൂപ്പർകപ്പ് ബയേണിന്

Updated: August 13, 2018, 4:28 PM IST
മാഡ്രിഡ്: സ്പാനിഷ് സൂപ്പർ കപ്പ് ബാഴ്സലോണക്ക്. സെവ്വിയ്യയെ 2-1ന് തോൽപ്പിച്ചാണ് ബാഴ്സലോണ സൂപ്പർ കപ്പ് സ്വന്തമാക്കിയത്. ബാഴ്സക്കുവേണ്ടി ജെറാദ് പിക്വെയും ഓസ്മാനെ ഡെംബലയെയും ഗോള്‍ നേടി. പതിമൂന്നാം തവണയാണ് ബാഴ്സലോണ സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കുന്നത്. മത്സരത്തിന്റെ ഇ‍ഞ്ചുറി ടൈമിൽ സെവ്വിക്ക് ഒപ്പം എത്താൻ പെനാൽറ്റിയിലൂടെ ലഭിച്ച അവസരം ബെൻ യെഡർ പാഴാക്കി. ശനിയാഴ്ചയാണ് ഈ സീസണിലെ സ്പാനിഷ് ലാലിഗ ആരംഭിക്കുന്നത്.

ബയേണിന് ജർമൻ സൂപ്പർകപ്പ്

ജർമൻ സൂപ്പർ കപ്പിൽ ഫ്രാങ്ക്ഫുർട്ടിനെ മറുപടി ഇല്ലാത്ത അ‍ഞ്ച് ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് തോൽപ്പിച്ചു. ബയേണിനായി റോബർട്ട് ലെവൻഡോവ്സിക്കി ഹാട്രിക്ക് നേടി. തുടർച്ചയായ ആറാം തവണയാണ് ബയേൺ മ്യൂണിക്ക് ജർമൻ സൂപ്പർ കപ്പ് നേടുന്നത്.
First published: August 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍