• HOME
  • »
  • NEWS
  • »
  • sports
  • »
  • Vishnu Solanki | മകളുടെ വേർപാടിന്റെ ദുഃഖം പേറി ക്രീസിലേക്ക്; സോളങ്കി തിരികെ കയറിയത് സെഞ്ചുറിയുമായി

Vishnu Solanki | മകളുടെ വേർപാടിന്റെ ദുഃഖം പേറി ക്രീസിലേക്ക്; സോളങ്കി തിരികെ കയറിയത് സെഞ്ചുറിയുമായി

വഡോദരയിലേക്ക് മടങ്ങിയ സോളങ്കി കുഞ്ഞിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു. എന്നാൽ, മൂന്നു ദിവസങ്ങൾക്ക് ശേഷം ബറോഡയ്ക്കായി രഞ്ജി കളിക്കാൻ അദ്ദേഹം തിരികെയെത്തുകയായിരുന്നു.

Vishnu Solanki (Image: Twitter)

Vishnu Solanki (Image: Twitter)

  • Last Updated :
  • Share this:
    ഒരുപാട് നാളുകൾ കാത്തിരുന്നുണ്ടായ മകളുടെ മരണത്തിനും വിഷ്ണു സോളങ്കിയെന്ന (Vishnu Solanki) ബറോഡ (Baroda Cricket Team) ബാറ്ററുടെ പോരാട്ടവീര്യത്തെ തളർത്താനായില്ല. ജനിച്ചയുടനെ തന്നെ മരണത്തിന് മുന്നിൽ കീഴടങ്ങിയ കുഞ്ഞു മകളുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് ദിവസങ്ങൾക്കുള്ളിൽ മത്സരരംഗത്തേക്ക് തിരിച്ചെത്തിയ വിഷ്ണു സോളങ്കി, ചണ്ഡിഗഡിനെതിരായ (Baroda vs Chandigarh) രഞ്ജി ട്രോഫി (Ranji Trophy) മത്സരത്തിൽ സെഞ്ചുറി നേടിക്കൊണ്ടാണ് തന്റെ പിഞ്ചോമനയ്ക്ക് സ്മരാണാഞ്ജലി സമർപ്പിച്ചത്. ഭുവനേശ്വറിലെ വികാഷ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ചണ്ഡിഗഡിനെതിരെ സെഞ്ചുറി നേടിക്കൊണ്ട് സോളങ്കി ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നിനെ അതിജീവിച്ചത്.

    മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചണ്ഡിഗഡ് ഒന്നാം ഇന്നിങ്സിൽ നേടിയ 168 റൺസ് പിന്തുടർന്ന് ഇറങ്ങിയ ബറോഡയ്ക്ക് വേണ്ടി അഞ്ചാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയാണ് സോളങ്കി സെഞ്ചുറി നേടിയത്. 165 പന്തുകളിൽ നിന്നും 12 ഫോറുകൾ സഹിതം 104 റൺസാണ് താരം നേടിയത്. സോളങ്കിയുടെ സെഞ്ചുറി പ്രകടനത്തിന്റെ ബലത്തിൽ ചണ്ഡിഗഡിനെതിരെ കൂറ്റൻ സ്കോറാണ് ബറോഡ നേടിയത്. 132.2 ഓവറിൽ 517 റൺസെടുത്ത ബറോഡ, 349 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡും ഒപ്പം സ്വന്തമാക്കി.

    ഭുവനേശ്വറിൽ ചണ്ഡിഗഡിനെതിരായ മത്സരത്തിന് തയാറെടുക്കവെയാണ് കുഞ്ഞു മകളുടെ മരണവാർത്ത സോളങ്കിയെ തേടിയെത്തിയത്. ഇതോടെ തന്റെ നാടായ വഡോദരയിലേക്ക് മടങ്ങിയ സോളങ്കി കുഞ്ഞിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു. എന്നാൽ, മൂന്നു ദിവസങ്ങൾക്ക് ശേഷം ബറോഡയ്ക്കായി രഞ്ജി കളിക്കാൻ അദ്ദേഹം തിരികെയെത്തുകയായിരുന്നു.

    സോളങ്കിയുടെ അസാമാന്യ മനക്കരുത്തിനെക്കുറിച്ച് സൗരാഷ്ട്ര താരം ഷെൽഡൺ ജാക്സൺ, ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സിഇഒ ശിശിർ ഹട്ടൻഗാഡി എന്നിവർ ട്വീറ്റ് ചെയ്തു.

    ‘എന്തൊരു താരമാണ് ഇയാൾ! എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും കരുത്തുറ്റ കളിക്കാരൻ. വിഷ്ണുവിനും കുടുംബത്തിനും വലിയൊരു സല്യൂട്ട്. ഇത്രയും വലിയ പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്പോൾ പോലും ഇങ്ങനെയൊരു പ്രകടനം നടത്തുക എന്നത് അനായാസ കാര്യമല്ല. വിഷ്ണുവിന് കരിയറിൽ കൂടുതൽ സെഞ്ചുറികളും വിജയങ്ങളും ആശംസിക്കുന്നു’ – ജാക്സൺ കുറിച്ചു.


    തന്നെ വിഷ്ണു സോളങ്കി ഒരു യഥാർത്ഥ ഹീറോയും മറ്റുള്ളവർക്ക് വലിയ പ്രചോദനവുമാണെന്നാണ് ഹട്ടൻഗാഡി ട്വീറ്റ് ചെയ്തത്.


    ‘ജനിച്ചയുടനെ തന്നെ തന്റെ മകളെ നഷ്ടപ്പെട്ടൊരു ക്രിക്കറ്റ് താരത്തിന്റെ കഥയാണിത്. മകളുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തശേഷം തിരിച്ചെത്തി സ്വന്തം ടീമിനായി സെഞ്ചുറി നേടുന്നു. അദ്ദേഹത്തിന്റെ പേര് സമൂഹമാധ്യമങ്ങളിൽനിന്ന് ‘ലൈക്കു’കൾ വാരിക്കൂട്ടില്ലായിരിക്കാം. എന്നാൽ എന്നെ സംബന്ധിച്ച് വിഷ്ണു സോളങ്കിയാണ് യഥാർഥ ജീവിതത്തിലെ ഹീറോ. വലിയൊരു പ്രചോദനവും’ – ഹട്ടൻഗാഡി ട്വീറ്റ് ചെയ്തു.
    Published by:Naveen
    First published: