HOME » NEWS » Sports » BAYERN MUNICH HAT TRICK FOR LEWANDOWSKI A RESOUNDING VICTORY FOR BAYERN INT SAR

Bayern Munich | ലെവൻഡോസ്കിയ്ക്ക് ഹാട്രിക്, ബയേണിന് മിന്നും ജയം

26 മത്സരങ്ങളിൽ നിന്നും 19 വിജയവും, 3 തോൽവിയും, 4 സമനിലയും നേടിയാണ് ബയേൺ ഒന്നാമത് എത്തിയത്.

News18 Malayalam | news18-malayalam
Updated: March 22, 2021, 3:48 PM IST
Bayern Munich | ലെവൻഡോസ്കിയ്ക്ക് ഹാട്രിക്, ബയേണിന് മിന്നും ജയം
Robert Levandoski
  • Share this:
ജർമൻ ബുണ്ടസ്‌ലിഗ ഫുട്ബോളിൽ പോളണ്ട് താരം റോബർട്ട്‌ ലെവൻഡോസ്കിയ്ക്ക് ഹാട്രിക്. താരത്തിന്റെ പ്രകടനത്തിലൂടെ വി എഫ് ബി സ്റ്റട്ട്ഗർട്ടിനെതിരെ 4-0 ന് ആണ് ബയേൺ മ്യൂണിക്കിന്റെ തകർപ്പൻ ജയം. ഇതോടെ 4 പോയിന്റ് ലീഡോട് കൂടി ബയേൺ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 26 മത്സരങ്ങളിൽ നിന്നും 19 വിജയവും, 3 തോൽവിയും, 4 സമനിലയും നേടിയാണ് ബയേൺ ഒന്നാമത് എത്തിയത്.

സ്റ്റട്ട്ഗർട്ടിനെതിരെ മത്സരത്തിലെ ഭൂരിഭാഗം സമയവും പത്തു പേരുമായാണ് ബയേൺ കളിച്ചത്. പന്ത്രണ്ടാം മിനിറ്റിൽ സ്റ്റട്ട്ഗാർട്ടിന്റെ വാതുരു എൻഡോവിനെ മോശം ടാക്കിൾ ചെയ്തു കൊണ്ട് കനേഡിയൻ യുവതാരം അൽഫോൻസോ ഡേവിസ് കളം വിട്ടതിനു ശേഷമാണ് ബയേൺ നന്നായി കളിക്കാൻ തുടങ്ങിയത്. 10 പേരുമായി കളി തുടങ്ങി അഞ്ചു മിനിറ്റിനകം ലെവൻഡോസ്കി ആദ്യ ഗോൾ സ്കോർ ചെയ്തു. പിന്നീട് 23, 39 മിനിട്ടുകളിൽ തുടർച്ചയായി ലെവൻഡോസ്കി മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ തന്റെ ഹാട്രിക് തികച്ചു. 22ആം മിനിറ്റിൽ സെർജി ഗനാബ്രി ബയേണിന് വേണ്ടി ഗോൾ നേടിയിരുന്നു.

ഇതോടെ ബയേൺ മ്യൂണിക്കിന്റെ എക്കാലത്തെയും ടോപ് സ്കോറർമാരുടെ പട്ടികയിൽ ലെവൻഡോസ്കി രണ്ടാമതെത്തി. 268 ഗോളുകൾ നേടിക്കൊണ്ട് ക്ലോസ് ഫിഷറിനൊപ്പമാണ് ലെവൻഡോസ്കി ഇപ്പോൾ. ലെവൻഡോസ്കി ഫിഷറിനേക്കാൾ 220 മത്സരങ്ങൾ കുറച്ച് കളിച്ചാണ് ഈ നേട്ടത്തിൽ എത്തിയത്. ഇനി ലെവൻഡോസ്കിയുടെ മുന്നിലുള്ളത് 427 കളികളിൽ നിന്ന് 365 തവണ ഗോൾ നേടിയ ഗെർഡ് മുള്ളറുടെ റെക്കോർഡാണ്. ഇതിലേക്ക് എത്താൻ താരത്തിന് ഇനി വേണ്ടത് 94 ഗോളുകൾ മാത്രം.

Also Read- മെസ്സി ഡബിളിൽ റയൽ സോസിഡാഡിനെതിരെ വൻ ജയം; ബാഴ്സലോണ തിരിച്ചുവരുന്നു

ബയേൺ മ്യൂണിക്ക് ലെജൻഡ് ഗെർട് മുള്ളറുടെ മറ്റൊരു റെക്കോർഡും തകർക്കാൻ ഉള്ള പുറപ്പാടിലാണ് മുപ്പത്തിരണ്ടുകാരനായ പോളണ്ട് താരം. ഈ റെക്കോർഡ് തകർക്കാൻ‌ കഴിയില്ലെന്നായിരുന്നു പലരും വിധി എഴുതിയിരുന്നത്. 1971/72 ബുണ്ടസ് ലിഗ സീസണിൽ 40 ഗോളുകൾ നേടിയ മുള്ളറുടെ റെക്കോർഡ് മിക്കവാറും ഈ സീസൺ തീരുന്നതോടെ പഴങ്കഥയാകും. ഈ സീസണിൽ 26 ലീഗ് മത്സരങ്ങളിൽ നിന്ന് 35 ഗോളുകൾ നേടിയ ലെവൻഡോസ്കിക്ക് ഇനി 5 ഗോളുകൾ കൂടി നേടിയാൽ ഈ നേട്ടം മറികടക്കാം. ഒരു കളിക്കാരനും ഒരു സീസണിൽ ഇത്രയും തവണ സ്‌കോർ ചെയ്തിട്ടില്ല. ഈ സീസണിൽ ബയേണിന് ലീഗിൽ എട്ട് മത്സരങ്ങൾ ബാക്കിയുണ്ട്. അതിനാൽ തന്നെ ഈ റെക്കോർഡ് മറികടക്കാൻ ലെവൻഡോസ്കിക്ക് വലിയ ബുദ്ധിമുട്ടുണ്ടാവില്ല.

കോവിഡ് മഹാമാരി കാരണം ബാലൺ ഡി ഓർ പുരസ്ക്കാര ദാനം റദ്ദാക്കിയത് അദ്ദേഹത്തിന് ഒരു നഷ്ടമാണെങ്കിലും ഫിഫ അദ്ദേഹത്തെ മികച്ച പുരുഷ കളിക്കാരനായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ 3 കപ്പുകൾ താരം നേടിയിരുന്നു. ചാമ്പ്യൻസ് ലീഗ്, ബുണ്ടസ് ലിഗ, ഡി എഫ് ബി പോക്കൽ എന്നീ കപ്പുകളാണ് ബയേൺ നേടിയത്. കഴിഞ്ഞ സീസണിൽ, എല്ലാ ടൂർണമെന്‍റുകളിൽ നിന്നും ലെവൻഡോസ്കി നേടിയത് 55 ഗോളുകളാണ്.

News summary: Lewandowski hat trick helps 10-man Bayern keep 4-point lead in Bundesliga.
Published by: Anuraj GR
First published: March 22, 2021, 3:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories