മുന്‍ താരങ്ങളുടെയും അമ്പയര്‍മാരുടെയും പ്രതിമാസ പെന്ഷന് തുക വര്‍ധിപ്പിച്ച് ബിസിസിഐ(BCCI ). 900ത്തോളം കളിക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. 75 ശതമാനം പേര്‍ക്കും ഇരട്ടിയായാണ് പെന്ഷന് ഉയര്‍ത്തിയിരിക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ് പെന്ഷന് വര്‍ധന.
മുന്‍ താരങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ പരിഗണിക്കേണ്ടത് അനിവാര്യമായ കാര്യമാണെന്ന് ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി പറഞ്ഞു. വാഴ്ത്തപ്പെടാത്ത നായകന്മാരാണ് അമ്പയര്‍മാര്‍. അവരുടെ ക്ഷേമവും ബിസിസിഐയുടെ ഉത്തരവാദിത്വമാണെന്നും ഗാംഗുലി പറഞ്ഞു.
നിലവില്‍ 15000 രൂപ പ്രതിമാസ പെന്‍ഷനായി ലഭിക്കുന്നവര്‍ക്ക് 30000 രൂപയായി ഉയര്‍ത്തി. 22500 രൂപ പെന്ഷന് ലഭിക്കുന്ന മുന്‍ താരങ്ങള്‍ക്കും അമ്പയര്‍മാര്‍ക്കും ഇനി മുതല്‍ 45000 രൂപ പെന്‍ഷനായി ലഭിക്കും. 30000 രൂപ ലഭിച്ചിരിക്കുന്നവര്‍ക്ക് 52,500 രൂപയും 37,500 രൂപ ലഭിച്ചിരുന്നവര്‍ക്ക് 60000 രൂപയും 50000 രൂപ പെന്‍ഷനായി ലഭിച്ചിരുന്നവര്‍ക്ക് 70000 രൂപയും ഇനി മുതല്‍ പെന്‍ഷനായി ലഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
I’m pleased to announce an increase in the monthly pension of former cricketers (men & women) and match officials. Around 900 personnel will avail of this benefit and close to 75% of personnel will be beneficiaries of a 100% raise.
നിലവിലെ താരങ്ങളായാലും മുന്‍ താരങ്ങളായാലും അവരുടെ ക്ഷേമത്തിന് മുന്തിയ പരിഗണന നല്‍കേണ്ടതാണ്. ആ അര്‍ത്ഥത്തിലാണ് പെന്ഷന് വര്‍ദ്ധിപ്പിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. അതുല്യമായ സേവനം കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അന്തസ്സ് ഉയര്‍ത്തിയവരാണ് അമ്പയര്മാരെന്നും ജയ് ഷാ കൂട്ടിച്ചേര്‍ത്തു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.