നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG | പൃഥ്വി ഷായും, സൂര്യകുമാറും ഇംഗ്ലണ്ടിലേക്ക്! ടെസ്റ്റ് പരമ്പരയ്ക്കുള്ള പുതിയ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ

  IND vs ENG | പൃഥ്വി ഷായും, സൂര്യകുമാറും ഇംഗ്ലണ്ടിലേക്ക്! ടെസ്റ്റ് പരമ്പരയ്ക്കുള്ള പുതിയ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ

  ശ്രീലങ്കന്‍ പര്യടനത്തിലുള്ള സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ എന്നിവരെയും ബംഗാള്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരനെയും ടീമില്‍ ഉള്‍പ്പെടുത്തി.

  ഇന്ത്യന്‍ ക്രിക്കറ്റ് ടീം

  ഇന്ത്യന്‍ ക്രിക്കറ്റ് ടീം

  • Share this:
   ഇംഗ്ലണ്ടിനെതിരെ ഓഗസ്റ്റില്‍ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരക്കുള്ള പുതിയ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബി സി സി ഐ. പരിക്കേറ്റ വാഷിംങ്ടണ്‍ സുന്ദര്‍, ശുഭ്മാന്‍ ഗില്‍, ആവേഷ് ഖാന്‍ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനു പകരമായി ശ്രീലങ്കന്‍ പര്യടനത്തിലുള്ള സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ എന്നിവരെയും ബംഗാള്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരനെയും ടീമില്‍ ഉള്‍പ്പെടുത്തി.

   ഓസ്ട്രേലിയയിലെ മോശം പ്രകടനത്തോടെ ടീമിന് പുറത്തായ പൃഥ്വി ഷാ വിജയ് ഹസാരെ ട്രോഫി,ഐ പി എല്‍ 2021 എന്നിവയിലും ഇപ്പോഴിതാ ശ്രീലങ്കന്‍ പരമ്പരയിലും തിളങ്ങിയതോടെയാണ് ഇംഗ്ലണ്ട് പരമ്പരയിലേക്ക് പരിഗണിച്ചത്. അതേ സമയം സൂര്യകുമാര്‍ യാദവിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചത് എല്ലാവര്‍ക്കും അത്ഭുതമായിരിക്കുകയാണ്. ശ്രീലങ്കയില്‍ അരങ്ങേറ്റ ഏകദിന പരമ്പരയില്‍ താരമായ സൂര്യകുമാര്‍ ആദ്യ ടി20യിലും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ടിലേക്ക് അദ്ദേഹത്തെയും പരിഗണിച്ചിരിക്കുന്നത്.

   നിലവില്‍ ശ്രീലങ്കയിലുള്ള ഷായും സൂര്യകുമാറും എത്രയും വേഗം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുമെന്നാണ് വിവരം. ഇംഗ്ലണ്ടിലെത്തി 12 ദിവസത്തെ ക്വാറന്റൈന്‍ താരങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ താരങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കില്ല.

   ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് നോട്ടിങ്ഹാമില്‍ ഓഗസ്റ്റ് നാലിനാണ് ആരംഭിക്കുക. മത്സരങ്ങള്‍ ഓഗസ്റ്റ് 4 മുതല്‍ സെപ്റ്റംബര്‍ 14 വരെ നോട്ടിങ്ഹാം, ലണ്ടന്‍, ലീഡ്‌സ്, മാഞ്ചെസ്റ്റര്‍ എന്നിവിടങ്ങളിലാണ് നടക്കുക.

   ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയുടെ ക്ഷീണം മറികടക്കാന്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയം കൂടിയേ തീരൂ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയും. രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അവരുടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര പട്ടൗഡി ട്രോഫി എന്നാണ് അറിയപ്പെടുന്നത്. 2007ന് ശേഷം ഇന്ത്യക്ക് ഇത് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് ഇന്ത്യക്ക് പരമ്പര നേടിതന്നത്. 2018ലാണ് ഇത് അവസാനമായി നടന്നത്. ജോസ് ബട്ട്‌ലറുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ട് ടീം വിരാട് കോഹ്ലിയെയും കൂട്ടരെയും 4-1ന് തകര്‍ത്ത് വിട്ടിരുന്നു.

   ഇന്ത്യന്‍ ടീം:

   വിരാട് കോഹ്ലി, രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, അഭിമന്യു ഈശ്വരന്‍.
   Published by:Sarath Mohanan
   First published: