നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് ടീമുകളുമായി T20 പരമ്പര കളിക്കാൻ ഒരുക്കങ്ങളുമായി ഇന്ത്യൻ ടീം

  ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് ടീമുകളുമായി T20 പരമ്പര കളിക്കാൻ ഒരുക്കങ്ങളുമായി ഇന്ത്യൻ ടീം

  BCCI chalking out plans to conduct T20 matches with South Africa and New Zealand | T20 ലോകകപ്പിന് മുൻപ് മികച്ച മുന്നൊരുക്കം നടത്താൻ ഈ പരമ്പരകൾ ടീമിനെ സഹായിക്കുമെന്നാണ് ക്രിക്കറ്റ് ബോർഡിന്റെ പ്രതീക്ഷ

  BCCI

  BCCI

  • Share this:
   ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരക്ക് ശേഷം ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ ടീമുകളുമായി T20 പരമ്പരകൾ കളിക്കാൻ ബി.സി.സി.ഐ. തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഈ വർഷം ഇന്ത്യയിൽ നടക്കാനൊരുങ്ങുന്ന ലോകകപ്പിന് മുന്നോടിയായിട്ടാണ് T20 പരമ്പരകൾ സംഘടിപ്പിക്കുക. ആരാധകർക്കും ഈ വാർത്ത ഏറെ ആവേശം സമ്മാനിക്കുന്നതാണ്.

   കഴിഞ്ഞ മാർച്ചിൽ ദക്ഷിണാഫ്രക്കൻ ടീം പരമ്പരക്കായി ഇന്ത്യയിലെത്തിയിരുന്നു. പക്ഷേ പരമ്പര കോവിഡ് മൂലം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. അന്ന് മുടങ്ങിപ്പോയ മത്സരങ്ങൾക്ക് പരിഹാരമെന്നോണം കൂടിയാണ് ഇപ്പോൾ ദക്ഷിണാഫ്രിക്കയെ ഇന്ത്യയിലേക്ക് T20 പരമ്പര കളിക്കാൻ ബി.സി.സി.ഐ. ക്ഷണിക്കാൻ തയാറെടുക്കുന്നത്. ന്യൂസിലൻഡ് ടീം മാനേജ്മെന്റുമായും ചർച്ച പുരോഗമിക്കുകയാണ്. T20 ലോകകപ്പിന് മുൻപ് മികച്ച മുന്നൊരുക്കം നടത്താൻ ഈ പരമ്പരകൾ ടീമിനെ സഹായിക്കുമെന്നാണ് ക്രിക്കറ്റ് ബോർഡിന്റെ പ്രതീക്ഷ.

   ഇംഗ്ലണ്ടുമായുള്ള T20 പരമ്പരക്ക് ശേഷം ലോകകപ്പിന് മുന്നോടിയായി മറ്റു T20 മത്സരങ്ങൾ ഒന്നും തന്നെ ഇന്ത്യയുടെ ഷെഡ്യൂളിൽ ഇല്ല. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കാം. ഇപ്പോൾ ഇംഗ്ലണ്ടുമായുള്ള T20 പരമ്പരക്ക് ശേഷം മൂന്ന് ഏകദിനങ്ങൾ കൂടി ഇംഗ്ലണ്ടിന് ഇന്ത്യയിൽ കളിക്കാനുണ്ട്. മാർച്ച്‌ 23, 26, 28 തിയതികളിലാണ് ഏകദിന പരമ്പര നടക്കുന്നത്.   അടുത്ത മാസം നടക്കാനിരിക്കുന്ന ഐ പി എല്ലിന് ശേഷം വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനു വേണ്ടി ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകേണ്ടതുണ്ട്. ന്യൂസിലൻഡ് ആണ് ഇന്ത്യയുടെ ഫൈനൽ എതിരാളികൾ. ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന് ശേഷം സെപ്റ്റംബർ പകുതിയോടെ ഇന്ത്യൻ ടീം നാട്ടിൽ മടങ്ങിയെത്തും. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം
   ന്യൂസിലൻഡുമായി ഒരു ടെസ്റ്റ്‌ പരമ്പരയ്ക്കും ഇന്ത്യ ആതിഥേയം വഹിക്കും. അതിനു ശേഷം ഡിസംബർ- ജനുവരി മാസത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെടും.

   നിലവിൽ T20 യിലെ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനോടാണ് ഇന്ത്യ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇന്ത്യ പരമ്പരയിൽ ഇംഗ്ലണ്ടിനോട് 2-1 ന് പിന്നിലാണ്. പരമ്പര നിലനിർത്താൻ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ലോകകകപ്പിന് ശക്തമായ മുന്നൊരുക്കം നടത്താൻ ഇത്തരം പരമ്പരകൾ തീർച്ചയായും കാരണമാകുന്നുണ്ട്.

   English summary: BCCI plans T20I series against South Africa, New Zealand before T20 World Cup. Despite the cricket team from SA coming to India for a T20 series in March 2020, the match had to be called off against  Covid 19 outbreak and subsequent nation-wide lockdown. India Vs England match is currently underway and both teams are gearing up for the fifth match on Sunday
   Published by:user_57
   First published:
   )}