നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • BCCI അധ്യക്ഷനായി ആദ്യ വാർത്താസമ്മേളനത്തിന് ഗാംഗുലി എത്തിയത് 19 വർഷം പഴക്കമുള്ള വേഷത്തിൽ; അതിനു പിന്നിലെ കഥ

  BCCI അധ്യക്ഷനായി ആദ്യ വാർത്താസമ്മേളനത്തിന് ഗാംഗുലി എത്തിയത് 19 വർഷം പഴക്കമുള്ള വേഷത്തിൽ; അതിനു പിന്നിലെ കഥ

  ബി സി സി സി അധ്യക്ഷനായതിനു ശേഷം ആദ്യമായി മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ എത്തിയപ്പോൾ ഗാംഗുലി ധരിച്ചത് 19 വർഷം പഴക്കമുള്ള കോട്ട് ആയിരുന്നു.

  സൗരവ് ഗാംഗുലി

  സൗരവ് ഗാംഗുലി

  • News18
  • Last Updated :
  • Share this:
   നമുക്ക് ക്രിക്കറ്റ് ഒരിക്കലും ഒരു കായിക ഇനം മാത്രമല്ല. അത് പലപ്പോഴും ഒരു വികാരമാണ്. കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട ദാദയെന്ന സൗരവ് ഗാംഗുലി ബി സി സി ഐ അധ്യക്ഷനായി ചുമതലയേറ്റെടുത്തത്. ഗാംഗുലിയോടുള്ള ആരാധകരുടെ സ്നേഹത്തിന് കാലമിത്രയൊക്കെ കഴിഞ്ഞിട്ടും മാറ്റമൊന്നും വന്നിട്ടില്ല. ഇപ്പോഴും അത് തുടരുകയാണ്.

   ബി സി സി സി അധ്യക്ഷനായതിനു ശേഷം ആദ്യമായി മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ എത്തിയപ്പോൾ ഗാംഗുലി ധരിച്ചത് 19 വർഷം പഴക്കമുള്ള കോട്ട് ആയിരുന്നു. 2000ത്തിൽ താൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയിരുന്ന സമയത്ത് തനിക്ക് ലഭിച്ച കോട്ടാണിതെന്ന് വാർത്താസമ്മേളനത്തിൽ ഗാംഗുലി മനസ് തുറന്നു.

   ക്രൈംബ്രാഞ്ചിൽ ഇനി 'സുഖി'ക്കാനാകില്ല; നിയമനത്തിന് മത്സരപരീക്ഷ പാസാകണമെന്ന് തച്ചങ്കരിയുടെ ഉത്തരവ്

   കളിയോടുള്ള തന്‍റെ അഭിനിവേശവും പ്രതിബദ്ധതയും വെളിപ്പെടുത്തിയ ഗാംഗുലി ക്രിക്കറ്റ് ക്യാപ്റ്റനിൽ നിന്ന് ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് മാറ്റപ്പെട്ടപ്പോൾ അതേ കോട്ട് ധരിക്കാൻ തീരുമാനിക്കുകയായിരുന്നു. 19 വർഷം പഴക്കമുള്ള കോട്ട് ധരിച്ചെത്തി ബി സി സി ഐ അധ്യക്ഷനായി ചുമതലയേറ്റെടുത്ത ഗാംഗുലി തുടർന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ക്യാപ്റ്റൻ ആയിരുന്ന കാലത്ത് തനിക്ക് ലഭിച്ചതാണിതെന്നും ഈ ദിവസം ഈ കോട്ട് ധരിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും ഗാംഗുലി മാധ്യമങ്ങളോട് മനസു തുറന്നു.

   First published:
   )}