മുംബൈ: വിരാട് കോഹ്ലിക്കെതിരായ പരാതി അന്വേഷിക്കാൻ ബിസിസിഐ തീരുമാനം. വിരാട് കോഹ്ലിക്ക് ഭിന്ന താൽപര്യമുണ്ടെന്ന പരാതിയാണ് ബിസിസിഐ എത്തിക്സ് ഓഫീസർ ഡി.കെ ജെയിൻ അന്വേഷിക്കുന്നത്.
മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ആജീവനാന്ത അംഗം സഞ്ജീവ് ഗുപ്തയാണ് കോഹ്ലിക്കെതിരെ പരാതി നൽകിയത്.
ഒരേസമയം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒരു സംരംഭത്തിന്റെ ഡയറക്ടർ സ്ഥാനവും കോഹ്ലി വഹിക്കുന്നുണ്ടെന്നാണ് പരാതി. ഇത് ഭിന്ന താൽപര്യമാണെന്നും ബിസിസിഐ ഭരണഘടനയുടെ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഒരു വ്യക്തിയെ ഒന്നിലധികം സ്ഥാനങ്ങളിൽ നിന്ന് തടയുന്ന ബിസിസിഐ ഭരണഘടനയിലെ കോൺഫ്ലിക്ട് ഓഫ് ഇൻററസറ്റ് എന്ന ചട്ടത്തിന്റെ ലംഘനാണിതെന്ന് ഗുപ്ത ആരോപിക്കുന്നു.
"എനിക്ക് ഒരു പരാതി ലഭിച്ചു. ഞാൻ അത് പരിശോധിച്ച് കഴമ്പ് ഉണ്ടോയെന്ന് പരിശോധിക്കും. ഇക്കാര്യത്തിൽ മറുപടി നൽകാൻ കോഹ്ലിക്കു അവസരം നൽകേണ്ടതുണ്ട്," ജെയിൻ പറഞ്ഞു.
കോർണർസ്റ്റോൺ വെൻചർ, വിരാട് കോഹ്ലി സ്പോർട്സ് എൽഎൽപി എന്നിവയിലെ ഡയറക്ടർമാരിൽ ഒരാളാണ് കോഹ്ലി. അമിത് അരുൺ സജ്ദെ (ഇന്ത്യൻ ക്രിക്കറ്റ് സർക്കിളിൽ ബണ്ടി സജ്ദെ എന്നറിയപ്പെടുന്നു), ബിനോയ് ഭാരത് ഖിംജി എന്നിവർ ഡയറക്ടർമാരായ ടാലന്റ് മാനേജ്മെന്റ് കമ്പനിയായ കോർണർസ്റ്റോൺ സ്പോർട്ട് ആൻഡ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമാണ് കോർണർസ്റ്റോൺ വെൻചർ.
ഇന്ത്യ നായകന്റെയും കെ എൽ രാഹുൽ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, കുൽദീപ് യാദവ് എന്നിവരുൾപ്പെടെയുള്ളവരുടെ കൊമേഴ്സ്യൽ താൽപ്പര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഈ കമ്പനിയാണ്.
മേൽപ്പറഞ്ഞവ കണക്കിലെടുക്കുമ്പോൾ, സുപ്രീം കോടതി അംഗീകരിച്ച ബിസിസിഐ ചട്ടം 38 (4) ലംഘിച്ചതായും വിരാട് കോഹ്ലി ഒരു സമയം രണ്ട് തസ്തികകൾ വഹിക്കുന്നതായും വ്യക്തമാണ്. അതിനാൽ, അദ്ദേഹം ഒരു പോസ്റ്റ് ഉപേക്ഷിക്കണം ... , ”- ഗുപ്ത പരാതിയിൽ പറയുന്നു.
TRENDING:COVID 19| നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 804 രോഗബാധിതർ; ഉറവിടം അറിയാത്ത രോഗികളും കൂടുന്നു [NEWS]കൊണ്ടോട്ടിയിൽ വൻ കള്ളനോട്ടു വേട്ട; പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ നോട്ടുകൾ [NEWS]കോവിഡ് നെഗറ്റീവായി വീട്ടിലെത്തി; ഡൽഹി മലയാളിയുടെ മരണം വീണ്ടും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ [NEWS]
ജോലിയുടെ ആദ്യ വർഷത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മൺ, കപിൽ ദേവ് എന്നിവർക്കെതിരെയും ഇത്തരം പരാതികൾ ലഭിച്ചിരുന്നു. ഇവയെല്ലാം ഗുപ്തയിൽ നിന്നാണ് വന്നത്. ഇതേത്തുടർന്ന് മുൻ കളിക്കാർക്ക് ഒരു സ്ഥാനത്ത് നിന്ന് രാജിവയ്ക്കേണ്ടി വന്നിരുന്നു. ലോധ കമ്മിറ്റി നിർദ്ദേശിച്ച ഭിന്നതാൽപര്യ മാനദണ്ഡങ്ങളുടെ പൊരുത്തക്കേട് ശരിയായ രീതിയലല്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇതിനകം പ്രസ്താവിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.