• HOME
 • »
 • NEWS
 • »
 • sports
 • »
 • Halal Food | 'ഹലാല്‍ ഭക്ഷണം വേണമെന്ന് പറഞ്ഞിട്ടില്ല; താരങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം'; വിശദീകരണവുമായി BCCI

Halal Food | 'ഹലാല്‍ ഭക്ഷണം വേണമെന്ന് പറഞ്ഞിട്ടില്ല; താരങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം'; വിശദീകരണവുമായി BCCI

താരങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും താരങ്ങളുടെ ഡയറ്റുമായി ബന്ധപ്പെട്ട് ഒരു മാര്‍ഗനിര്‍ദേശവും മുന്നോട്ടുവെച്ചിട്ടില്ലെന്ന് ബിസിസിഐ

BCCI

BCCI

 • Share this:
  ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക്(Indian Cricket Team) ഹലാല്‍ ഭക്ഷണം(Halal Food) നിര്‍ബന്ധമാക്കിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ബിസിസിഐ(BCCI). ഹലാല്‍ ഭക്ഷണമെന്ന നിബന്ധന മുന്നോട്ട് വെച്ചിട്ടില്ലെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി. കാണ്‍പൂരില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിസിസന്‍ഡ് ഒന്നാം ടെസ്റ്റിലെ ഭക്ഷണ മെനുവില്‍ ഹലാല്‍ നിര്‍ബന്ധമാക്കിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

  താരങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും താരങ്ങളുടെ ഡയറ്റുമായി ബന്ധപ്പെട്ട് ഒരു മാര്‍ഗനിര്‍ദേശവും മുന്നോട്ടുവെച്ചിട്ടില്ലെന്ന് അരുണ്‍ ധുമാല്‍ പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

  താരങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ ഡയറ്റ് പ്ലാനിലാണ് ഹലാല്‍ മാംസം നിര്‍ബന്ധമാക്കിയിരിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ ബിസിസിഐയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ ഉയര്‍ന്നിരുന്നു.

  അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫിറ്റ്നസിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ടീമുകളില്‍ ഒന്നാണ് ഇന്ത്യ. വിരാട് കോഹ്ലി ക്യാപ്റ്റനായ ശേഷം കളിക്കാരുടെ ഭക്ഷണകാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കളിക്കാരുടെ കായിക ക്ഷമത അളക്കുന്ന യോ- യോ ടെസ്റ്റ് കൂടി പ്രാബല്യത്തില്‍ വന്നതോടെ ഭക്ഷണകാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുത്താന്‍ കളിക്കാര്‍ നിര്‍ബന്ധിതരായിരുന്നു.

  Also Read-BCCI |ഹലാല്‍ വിവാദം ക്രിക്കറ്റിലേക്കും; ഇന്ത്യന്‍ ടീമിന് ഹലാല്‍ ഭക്ഷണം മാത്രമേ നല്‍കാവൂയെന്ന് ബിസിസിഐ

  ന്യൂസിലന്‍ഡിനെതിരെ കാണ്‍പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ അജിന്‍ക്യ രഹാനെയുടെ നായകത്വത്തിന്‍ കീഴിലായിരിക്കും ഇന്ത്യന്‍ ടീം ഇറങ്ങുക. ചേതേശ്വര്‍ പുജാരയാണ് വൈസ് ക്യാപ്റ്റന്‍. മുംബയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ മാത്രമേ സ്ഥിരം ടെസ്റ്റ് ക്യാപ്ടനായ വിരാട് കോഹ്ലി ടീമിനൊപ്പം ചേരുകയുള്ളു.

  India vs Pakistan |ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് വേദിയാകാന്‍ തയ്യാറാണ്: ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍

  ഇന്ത്യ- പാകിസ്ഥാന്‍(India vs Pakistan) ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകള്‍ക്ക്(Bilateral series) വേദിയാകാന്‍(host) തയ്യാറാണെന്ന് അറിയിച്ച് ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍(Dubai Cricket Council) ചെയര്‍മാന്‍ അബ്ദുള്‍ റഹ്മാന്‍ ഫലക്‌നാസ്. 2006ലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത്. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര അന്ന് 1-0ന് പാകിസ്ഥാന്‍ നേടുകയായിരുന്നു. അതിനു ശേഷം മൂന്ന് തവണ ഇരു രാജ്യങ്ങളും തമ്മില്‍ പരമ്പരകള്‍ കളിച്ചുവെങ്കിലും രണ്ട് തവണ ഇന്ത്യയിലും ഒരിക്കല്‍ യു എ ഇയിലും വച്ചായിരുന്നു മത്സരങ്ങള്‍.

  ഇപ്പോഴിതാ ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ക്ക് വേദിയാകാന്‍ തയ്യാറാണെന്ന് ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചിരിക്കുകയാണ്. 'വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിരുന്നപ്പോള്‍ അത് ഒരു യുദ്ധം പോലെയായിരുന്നു. പക്ഷേ അത് നല്ല യുദ്ധമായിരുന്നു. അതൊരു കായികയുദ്ധമായിരുന്നു. അതിമനോഹരവുമായിരുന്നു. അതിനാല്‍, ഇതാണ് ഞങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്. വര്‍ഷത്തിലൊരിക്കലോ വര്‍ഷത്തില്‍ രണ്ടോ തവണ പാകിസ്ഥാനെതിരെ ഇവിടെ വന്ന് കളിക്കാന്‍ ഇന്ത്യ തയ്യാറാവുകയാണെങ്കില്‍, അത് അതിശയകരമായിരിക്കും.'- ദുബായ് ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഫലക്‌നാസ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

  ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം ഇരുവരും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ഇരു ടീമുകളുടെയും പോരാട്ടങ്ങള്‍ ഇതുവരെയും ആരാധകര്‍ക്ക് ആവേശ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. ഇത്തവണത്തെ ടി20 ലോകകപ്പ് മത്സരത്തിനും ഈ ആവേശത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല.

  സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ 10 വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്ഥാന്‍ ലോകകപ്പ് വേദിയില്‍ ഇന്ത്യക്കെതിരെ അവരുടെ ആദ്യ ജയം കൂടിയാണ് കുറിച്ചത്.
  Published by:Jayesh Krishnan
  First published: