HOME /NEWS /Sports / ചേതൻ ശര്‍മ ഔട്ട്; ടി-20 ലോകകപ്പ് പരാജയത്തിന് പിന്നാലെ മുഖ്യ സെലക്ടർ സ്ഥാനത്തു നിന്ന് നീക്കി ബിസിസിഐ

ചേതൻ ശര്‍മ ഔട്ട്; ടി-20 ലോകകപ്പ് പരാജയത്തിന് പിന്നാലെ മുഖ്യ സെലക്ടർ സ്ഥാനത്തു നിന്ന് നീക്കി ബിസിസിഐ

Chetan Sharma (Twitter Image)

Chetan Sharma (Twitter Image)

ദേശീയ സെലക്ടർമാരുടെ സ്ഥാനത്തേക്ക് പുതിയ അപേക്ഷകളും ക്രിക്കറ്റ് ബോർഡ് ക്ഷണിച്ചിട്ടുണ്ട്

  • Share this:

    മുഖ്യ സെലക്ടർ സ്ഥാനത്തു നിന്ന് ചേതൻ ശർമയെ മാറ്റി ബിസിസിഐ. ടി-20 ലോകകപ്പിൽ ഇന്ത്യയുടെ പരാജയത്തിനു പിന്നാലെയാണ് ചേതൻ ശർമയെ സ്ഥാനത്തു നിന്ന് മാറ്റിയത്. ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള ദേശീയ സെലക്ഷൻ കമ്മിറ്റിയേയും പുറത്താക്കിയിട്ടുണ്ട്. ദേശീയ സെലക്ടർമാരുടെ സ്ഥാനത്തേക്ക് പുതിയ അപേക്ഷകളും ക്രിക്കറ്റ് ബോർഡ് ക്ഷണിച്ചിട്ടുണ്ട്.

    ചേതൻ ശർമ(നോർത്ത് സോൺ), ഹർവീന്ദർ സിംഗ് (സെൻട്രൽ സോൺ), സുനിൽ ജോഷി (സൗത്ത് സോൺ), ദേബാശിഷ് മൊഹന്തി (ഈസ്റ്റ് സോൺ) എന്നിവരടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയെയാണ് പിരിച്ചുവിട്ടത്. ഇവരിൽ പലരും 2020-2021 വർഷങ്ങളിൽ നിയമിതരായവരാണ്.

    Also Read- ഖത്തര്‍ ലോകകപ്പ് ; മത്സര വേദികളില്‍ മദ്യം വില്‍ക്കില്ലെന്ന് ഫിഫ

    സാധാരണയായി നാല് വർഷത്തെ കാലാവധിയിലാണ് ദേശീയ സെലക്ടർമാരെ നിയമിക്കുന്നത്. ടി-20 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തെ തുടർന്നാണ് ബോർഡിന്റെ നടപടി. അബി കുരുവിളയുടെ കാലാവധി അവസാനിച്ചതിന് ശേഷം വെസ്റ്റ് സോണിൽ നിന്ന് സെലക്ടറെ നിയമിച്ചിരുന്നില്ല.

    Also Read- 'കേരളത്തിനു വേണ്ടി' ബ്ലാസ്‌റ്റേഴ്‌സ് താരത്തിന്റെ കാലില്‍ ചുംബിച്ചു; ഷൈജു ദാമോദരനെതിരേ കടുത്ത വിമർശനം

    പുതിയ സെലക്ടർമാർക്കുള്ള നിയമനത്തിൽ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി ബിസിസിഐ ഒരു പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. അഞ്ച് പേരുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏഴ് ടെസ്റ്റ് മത്സരങ്ങളിലോ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലോ അതല്ലെങ്കിൽ 10 ഏകദിനമോ 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലോ കളിച്ചവർക്കാണ് അപേക്ഷിക്കാനാകുക.

    First published:

    Tags: BCCI