നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ദ്രാവിഡിനെ പരിശീലകനാകാൻ ക്ഷണിച്ച് ബിസിസിഐ; ബോർഡിന്റെ ക്ഷണം നിരസിച്ച് താരം

    ദ്രാവിഡിനെ പരിശീലകനാകാൻ ക്ഷണിച്ച് ബിസിസിഐ; ബോർഡിന്റെ ക്ഷണം നിരസിച്ച് താരം

    ജൂനിയർ ക്രിക്കറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് താത്പര്യമെന്നാണ് അദ്ദേഹം ബിസിസിഐയെ അറിയിച്ചത്

    രാഹുല്‍ ദ്രാവിഡ്

    രാഹുല്‍ ദ്രാവിഡ്

    • Share this:
      ഇന്ത്യന്‍ ക്രക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകാനുള്ള ബിസിസിഐയുടെ ക്ഷണം നിരസിച്ച്‌ രാഹുല്‍ ദ്രാവിഡ്. ജൂനിയർ ക്രിക്കറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് താത്പര്യമെന്നാണ് അദ്ദേഹം ബിസിസിഐയെ അറിയിച്ചത്. ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) അധ്യക്ഷന്‍ കൂടിയായ ദ്രാവിഡ് തനിക്ക് ബെംഗളൂരുവില്‍ തന്നെ തുടരാനാണ് താത്പര്യമെന്നും ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.

      ടി20 ലോകകപ്പിന് ശേഷം ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം രവി ശാസ്ത്രി ഒഴിയുമെന്നതിനാലാണ് ബിസിസിഐ പുതിയ പരിശീലകനെ തേടുന്നത്. ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ താരങ്ങളടക്കം പലരുടെയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. ഇതിൽ മുൻ ഇന്ത്യൻ പരിശീലകനും ഇന്ത്യയുടെ ഇതിഹാസ ബൗളറുമായ അനിൽ കുംബ്ലെ, മുൻ ഇന്ത്യൻ താരമായ വി വി എസ് ലക്ഷ്മൺ എന്നിവരുടെ പേരുകളാണ് കൂടുതൽ ഉയർന്നു കേട്ടിരുന്നത്. എന്നാലിപ്പോൾ വിദേശ പരിശീലകരിൽ ആരെങ്കിലുമാകും മുഖ പരിശീലക സ്ഥാനത്തേക്ക് എത്തുക എന്നതാണ് സൂചനകൾ.

      ഇതിൽ മുൻ ശ്രീലങ്കൻ താരവും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പരിശീലകനുമായ മഹേള ജയവർധനെ, മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടറും ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ക്രിക്കറ്റ് ഡയറക്ടറുമായ ടോം മൂഡി എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. എന്നാൽ ഇന്ത്യയുടെ എന്നാൽ മുംബൈക്കൊപ്പം തുടർന്ന് ശ്രീലങ്കൻ ടീമിനെ പരിശീലിപ്പിക്കാനാണ് ജയവർധനെയുടെ താത്പര്യം എന്നാണ് അറിയുന്നത്. ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

      ഇന്ത്യയുടെ പരിശീലകനാകാൻ മൂഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് വട്ടവും അദ്ദേഹത്തിന്റെ പേര് ബിസിസിഐ പരിഗണിച്ചിരുന്നില്ല. ഇത്തവണ അദ്ദേഹത്തെ ബോർഡ് പരിഗണിക്കുമോ എന്നതാണ് അറിയേണ്ടത്.

      അതേസമയം, ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രി സ്ഥാനം ഒഴിയുന്നതിനൊപ്പം അദ്ദേഹത്തിന്റെ സംഘത്തിലുള്ള ബൗളിങ് പരിശീലകനായ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകനായ ആര്‍ ശ്രീധര്‍, ബാറ്റിങ് പരിശീലകനായ വിക്രം റാത്തോഡ് എന്നിവരും സ്ഥാനമൊഴിയും എന്നതിനാൽ ഇന്ത്യയുടെ പരിശീലക സംഘത്തിൽ ഒരു വലിയ അഴിച്ചുപണി തന്നെയാണ് നടക്കാൻ പോകുന്നത്. ഇതിൽ ബൗളിംഗ് പരിശീലകനായി മുന്‍ ഇന്ത്യൻ പേസറായ പരസ് മാംബ്രേ നിയമിക്കപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.

      Also read- ലാൻസ് ക്ലൂസ്‌നർക്ക് പിന്നാലെ ടോം മൂഡിയും; ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തിനായി രംഗത്ത്

      നേരത്തെ, ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന രവി ശാസ്ത്രിക്ക് പകരം അനിൽ കുംബ്ലെയെ തൽസ്ഥാനത്തേക്ക് കൊണ്ടുവരാൻ ബിസിസിഐ ലക്ഷ്യമിടുന്നതായുള്ള സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനെ മറികടന്നാണ് ഇപ്പോൾ ബിസിസിഐ ദ്രാവിഡിന് പരിശീലകനാവാനുള്ള ക്ഷണം അയച്ചിരിക്കുന്നത്. ദ്രാവിഡ് ഇത് നിരസിച്ച സ്ഥിതിക്ക് കുംബ്ലെയെ തന്നെ ബോർഡ് നിയമിച്ചേക്കാനും സാധ്യതയുണ്ട്.

      Also read- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാൻ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ് ലാൻസ് ക്ലൂസ്നർ

      2017ൽ ഇന്ത്യയുടെ പരിശീലകനായിരിക്കെ ക്യാപ്റ്റൻ കോഹ്ലിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് കുംബ്ലെ പരിശീലക സ്ഥാനത്ത് നിന്നും ഒഴിയുകയായിരുന്നു. വളരെ കുറച്ചുകാലമെ കുംബ്ലെ ഇന്ത്യയെ പരിശീലിപ്പിച്ചിട്ടുള്ളൂവെങ്കിലും വളരെ മികച്ച റെക്കോര്‍ഡാണ് കുംബ്ലെയ്ക്ക് ഉള്ളത്. 2017ൽ അദ്ദേഹത്തിന്റെ കീഴിലാണ് ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ എത്തിയത്. ഫൈനലിൽ എത്തിയെങ്കിലും പാകിസ്താനോട് തോറ്റ ഇന്ത്യക്ക് കിരീടം നേടാൻ കഴിഞ്ഞില്ല. കുംബ്ലെയുടെ കീഴിൽ വെസ്റ്റിന്‍ഡീസ്, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നിവര്‍ക്ക് എതിരെ ടെസ്റ്റ് പരമ്പരകളും ഇന്ത്യൻ സംഘം സ്വന്തമാക്കിയിരുന്നു.
      Published by:Naveen
      First published:
      )}