ഇന്ത്യ- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ(Team India) ഭക്ഷണ മെനു(food menu) പുറത്ത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡയറ്റ് പ്ലാനില്‍ 'ഹലാല്‍ മാംസം'(Halal meat) ബിസിസിഐ(BCCI) നിര്‍ബന്ധമാക്കി. താരങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ ഡയറ്റ് പ്ലാനിലാണ് ഹലാല്‍ മാംസം നിര്‍ബന്ധമാക്കിയിരിക്കുന്നത്. കൂടാതെ ഹലാല്‍ ആയാല്‍പ്പോലും താരങ്ങള്‍ക്ക് പോര്‍ക്കും ബീഫും കഴിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
ഇന്ത്യയുടെ വരാന്‍ പോകുന്ന വിദേശ പര്യടനത്തിനും ഐസിസി ടൂര്‍ണമെന്റുകള്‍ക്കും മുന്നോടിയായാണ് പുതയ ഡയറ്റ് പ്ലാന്‍ പ്രഖ്യാപിച്ചത്. പരമാവധി ഡയറ്റില്‍ മാംസം ഒഴിവാക്കാനും മാംസം നിര്‍ബന്ധമായി വേണ്ടവര്‍ ഹലാല്‍ മാംസം മാത്രമേ ഉപയോഗിക്കാവൂയെന്നുമാണ് നിര്‍ദേശം.
യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് ബിസിസിഐ താരങ്ങളുടെ ഡയറ്റ് പ്ലാനില്‍ മാറ്റം വരുത്താന്‍ തീരുമാനമെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫിറ്റ്നസിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ടീമുകളില്‍ ഒന്നാണ് ഇന്ത്യ. വിരാട് കോഹ്ലി ക്യാപ്റ്റനായ ശേഷം കളിക്കാരുടെ ഭക്ഷണകാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കളിക്കാരുടെ കായിക ക്ഷമത അളക്കുന്ന യോ- യോ ടെസ്റ്റ് കൂടി പ്രാബല്യത്തില്‍ വന്നതോടെ ഭക്ഷണകാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുത്താന്‍ കളിക്കാര്‍ നിര്‍ബന്ധിതരായി.
എന്നാല്‍ ഈ പുതിയ തീരുമാനം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ ബിസിസിഐയ്ക്കെതിരേ രൂക്ഷവിമര്‍ശനമുയരുകയാണ്. ന്യൂസിലന്‍ഡിനെതിരെ കാണ്‍പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ അജിന്‍ക്യ രഹാനെയുടെ നായകത്വത്തിന് കീഴിലായിരിക്കും ഇന്ത്യന്‍ ടീം ഇറങ്ങുക. ചേതേശ്വര്‍ പുജാരയാണ് വൈസ് ക്യാപ്റ്റന്‍. മുംബയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ മാത്രമേ സ്ഥിരം ടെസ്റ്റ് ക്യാപ്ടനായ വിരാട് കോഹ്ലി ടീമിനൊപ്പം ചേരുകയുള്ളു.
ടി20 പരമ്പരയിലെ മൂന്ന് മത്സരവും ആധികാരികമായി ജയിച്ചാണ് ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡിനെ വീഴ്ത്തിയത്. നേരത്തെ ടി20 ലോകകപ്പ് സൂപ്പര്‍ 12 റൗണ്ടില്‍ ഇന്ത്യന്‍ ടീമിനെതിരെ 8 വിക്കറ്റ് ജയം നേടിയ കിവീസിനുള്ള മറുപടി കൂടിയായി ഈ പരമ്പര നേട്ടം. പ്രധാന താരങ്ങളില്‍ പലരും ഇല്ലാതെ കളിക്കാനായി എത്തിയ ഈ പരമ്പരയില്‍ ഒരിക്കല്‍ പോലും അതിന്റെ കുറവ് കാണാന്‍ കഴിഞ്ഞിരുന്നില്ല.
ടി20 ടീമിന്റെ സ്ഥിരം നായക വേഷത്തില്‍ നിയമിതനായ ശേഷം രോഹിത് ശര്‍മ്മ(Rohit Sharma) നേടുന്ന ആദ്യത്തെ ടി20 പരമ്പര നേട്ടം കൂടിയാണ് ഇത്. തകര്‍പ്പന്‍ പ്രകടനമായിരുന്നു രോഹിത് ശര്‍മ്മ പരമ്പരയിലുടനീളം കാഴ്ചവെച്ചത്. മാന്‍ ഓഫ് ദി സിരീസ് അവാര്‍ഡും രോഹിത് ശര്‍മ്മ നേടി. അവസാന മത്സരത്തിന് ശേഷം തന്റെ ട്രേഡ് മാര്‍ക്കായ തകര്‍പ്പന്‍ പുള്‍ ഷോട്ടുകള്‍ക്ക്(Pull shot) പിന്നിലെ വിജയരഹസ്യം ഹിറ്റ്മാന് വെളിപ്പെടുത്തി.
'സിമന്റ് പിച്ചുകളിലും കോണ്‍ക്രീറ്റ് പിച്ചുകളിലും കളിച്ചാണ് ഞാന്‍ വളര്‍ന്നത്. കരിയറില്‍ ഓപ്പണ്‍ ചെയ്യാന്‍ ആരംഭിച്ചതോടെ എന്റെ സമീപനത്തില്‍ മാറ്റം വന്നു. പുള്‍ ഷോട്ടുകള്‍ കളിക്കാനുള്ള കഴിവ് എനിക്ക് സ്വഭാവികമായി ലഭിച്ചതാണെന്ന് പറയാന്‍ കഴിയില്ല. ആ ഷോട്ടുകള്‍ കളിക്കുവാന്‍ ഞാന്‍ ഒരുപാട് പരിശീലനം നടത്തിയിട്ടുണ്ട്.'- രോഹിത് പറഞ്ഞു.
'പുള്‍ ഷോട്ടിനായി ശ്രമിച്ചുകൊണ്ട് ഒരുപാട് തവണ ഞാന്‍ പുറത്തായിട്ടുണ്ട്. നിങ്ങള്‍ക്ക് ഒരു കഴിവുണ്ടെങ്കില്‍ പുറത്താകുന്നതിനെ കുറിച്ച് ചിന്തിക്കാതെ അത് പുറത്തെടുക്കണം. ഷോര്‍ട്ട് പിച്ച് ചെയ്യുന്ന ബോളുകള്‍ കളിക്കാനുള്ള എന്റെ കഴിവുകളിലൊന്നാണ്. അതിനാല്‍ അത്തരം ഷോട്ടുകള്‍ കളിക്കാനും പരമാവധി ഫലം നേടിയെടുക്കാനും ഞാന്‍ ശ്രമിക്കും.'- രോഹിത് കൂട്ടിച്ചേര്‍ത്തു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.