HOME » NEWS » Sports » BCCI NAMES PANT RAYUDU AS STANDBYS IN WORLD CUP SQUAD

അസ്തമിച്ചിട്ടില്ല; ലോകകപ്പ് പകരക്കാരുടെ പട്ടികയില്‍ ഇടം നേടി പന്തും റായുഡുവും

നവ്ദീപ് സായിനിയും മൂന്നംഗ പകരക്കാരുടെ പട്ടികയില്‍

news18
Updated: April 17, 2019, 11:24 PM IST
അസ്തമിച്ചിട്ടില്ല; ലോകകപ്പ് പകരക്കാരുടെ പട്ടികയില്‍ ഇടം നേടി പന്തും റായുഡുവും
rayudu panth
  • News18
  • Last Updated: April 17, 2019, 11:24 PM IST
  • Share this:
മുംബൈ: ഇംഗ്ലണ്ട് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഋഷഭ് പന്തിനും അമ്പാട്ടി റായുഡുവിനും ഇടം നല്‍കാത്തതിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെ ഇരുതാരങ്ങളെയും പകരക്കാരുടെ പട്ടികയിലുള്‍പ്പെടുത്തി ബിസിസിഐ. ഇരുതാരങ്ങള്‍ക്കും പുറമെ നവ്ദീപ് സായിനിയും മൂന്നംഗ പകരക്കാരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ധോണിയുടെ പകരക്കാരനായി ഋഷഭ് പന്ത് പതിനഞ്ച് അംഗ ടീമിലെത്തുമെന്ന പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ദിനേശ് കാര്‍ത്തിക്കിനായിരുന്നു സെലക്ടര്‍മാര്‍ അവസരം നല്‍കിയത്. നാലാം നമ്പറിലേക്ക അമ്പാട്ടി റായുഡുവിന് പകരം കെഎല്‍ രാഹുലിനെയും ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെയും പരിഗണിച്ചു.

Also Read: ചിന്നത്തലയ്ക്ക് കീഴിലിറങ്ങിയ ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് 133 റണ്‍സ് വിജയലക്ഷ്യം

റായുഡുവിന്റെ വയസ് പരിഗണിക്കുമ്പോള്‍ താരം അടുത്ത ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ലെന്നും അതുകൊണ്ട് താരത്തിന് അവസരം നല്‍കണമെന്നും മുന്‍ താരം ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. പന്തിനായും നിരവധിപേര്‍ രംഗത്തെത്തി.

ഈ സാഹചര്യത്തിലാണ് ഇരുവരെയും ഉള്‍പ്പെടുത്തി മൂന്നംഗ പകരക്കാരെ പ്രഖ്യാപിച്ചിരിക്കുന്നത്.

First published: April 17, 2019, 11:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories