പണം തരാന്‍ ബിസിസിഐ തയ്യാറായിരുന്നു; പക്ഷേ ഞങ്ങള്‍ക്കത് ആവശ്യമില്ലായിരുന്നു വെളിപ്പെടുത്തലുമായി ബ്രാവോ

News18 Malayalam
Updated: November 18, 2018, 3:08 PM IST
പണം തരാന്‍ ബിസിസിഐ തയ്യാറായിരുന്നു; പക്ഷേ ഞങ്ങള്‍ക്കത് ആവശ്യമില്ലായിരുന്നു വെളിപ്പെടുത്തലുമായി ബ്രാവോ
  • Share this:
മുംബൈ: 2014 ലെ ഇന്ത്യാ വിന്‍ഡീസ് പരമ്പര ആരും അത്ര വേഗത്തില്‍ മറക്കുകയില്ല. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രതിഫലന തര്‍ക്കത്തെതുടര്‍ന്ന് പരമ്പര ഉപേഷിക്കുമെന്ന കരീബിയന്‍ സംഘത്തിന്റെ ഭീഷണി ക്രിക്കറ്റ് ലോകത്തെ തന്നെ പിടിച്ചുലച്ചിരുന്നു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം അന്ന് തങ്ങള്‍ പരമ്പര ഉപേക്ഷിക്കാതിരിക്കാനായി ബിസിസിഐ പണം വാഗ്ദാനം ചെയ്തിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അന്നത്തെ വിന്‍ഡീസ് നായകന്‍ ഡെയ്ന്‍ ബ്രാവോ.

ട്രിനിഡാഡ് ആന്റ് ടുബോഗോയിലെ എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രാവോ അന്നത്തെ സംഭവങ്ങളെക്കുറിച്ച് സംസാരിച്ചത്. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനേക്കാള്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ബി.സി.സി.ഐയ്ക്ക് കഴിഞ്ഞിരുന്നെന്നും അവര്‍ പിന്തുണച്ചിരുന്നെന്നുമാണ് ബ്രാവോ പറയുന്നത്.

'മാന്യമായി പെരുമാറണം'; കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്

'അവര്‍ ഞങ്ങളെ പിന്തുണച്ചു. ഞങ്ങള്‍ക്ക് വരുന്ന നഷ്ടം നികത്താന്‍ ബി.സി.സി.ഐ തയ്യാറായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ബി.സി.സി.ഐയില്‍ നിന്ന് പ്രതിഫലം ആവശ്യമില്ലായിരുന്നു. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് കരാര്‍ പുതുക്കി ലഭിക്കുകയായിരുന്നു ഞങ്ങളുടെ ആവശ്യം. ബി.സി.സി.ഐയുടെ പിന്തുണയാണ് പിന്നീട് ഞങ്ങളില്‍ പല താരങ്ങള്‍ക്കും പ്രശ്‌നങ്ങളൊന്നുമില്ലാതെ കളി തുടരാന്‍ കരുത്തായത്' ബ്രാവോ പറയുന്നു.

ടീമില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ കോഹ്‌ലിക്ക് മെസേജുമായി മക്കല്ലം
 ഇന്ത്യാ വിന്‍ഡീസ് മൂന്നാം ഏകദിനത്തിനിടെയായിരുന്നു വിന്‍ഡീസ് താരങ്ങള്‍ ബഹിഷ്‌കരണ ഭീഷണി ഉയര്‍ന്നിരുന്നത്. ധര്‍മശാലയില്‍ നടന്ന ഏകദിനത്തിന്റെ ടോസിങ്ങ് സമയത്ത് നായകനൊപ്പം ടീം അംഗങ്ങളെല്ലാം കളത്തിലിറങ്ങുകയും ചെയ്തിരുന്നു. അന്നത്തെ ബി.സി.സി.ഐ അധ്യക്ഷനായിരുന്ന എന്‍. ശ്രീനിവാസനാണ് അനുനയന ശ്രമത്തിന് നേതൃത്വം നല്‍കിയതെന്നും വിന്‍ഡീസ് താരം പറഞ്ഞു.

First published: November 18, 2018, 3:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading