നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Rahul Dravid |രാഹുല്‍ ദ്രാവിഡ് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍; ഔദ്യോഗിക പ്രഖ്യാപനവുമായി ബിസിസിഐ

    Rahul Dravid |രാഹുല്‍ ദ്രാവിഡ് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍; ഔദ്യോഗിക പ്രഖ്യാപനവുമായി ബിസിസിഐ

    ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം മുതല്‍ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലകനായി തുടരും.

    രാഹുല്‍ ദ്രാവിഡ്

    രാഹുല്‍ ദ്രാവിഡ്

    • Share this:
      ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന വാര്‍ത്തയെത്തി. ടി20 ലോകകപ്പിനു ശേഷം ടീം ഇന്ത്യയുടെ(Team India) മുഖ്യ പരിശീലക സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രിക്ക്(Ravi Shastri) പകരം മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്(Rahul Dravid) സ്ഥാനമേല്‍ക്കും. അടുത്ത പരിശീലകനായി ദ്രാവിഡിനെ നിയമിച്ചതായി ബി സി സി ഐ(BCCI) തന്നെയാണ് അറിയിച്ചിരിക്കുന്നത്.

      ടി20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം മുതല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കും. ടി20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. ഈ പരമ്പര മുതല്‍ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലകനായി തുടരും.


      നേരത്തെ, ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും മുഖ്യ പരിശീലകനാവുന്നത് സംബന്ധിച്ച് ദ്രാവിഡുമായി ചര്‍ച്ച നടത്തിയിരുന്നു. മുഖ്യപരിശീലകനാകുള്ള അപേക്ഷ അവസാനദിവസമാണ് രാഹുല്‍ സമര്‍പ്പിച്ചത്. ടി20 ലോകകപ്പോടെ രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിന്റെ കലാവധി കഴിയുന്നതിനാലാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.

      ഉപദേശക സമിതി അപേക്ഷ പരിഗണിച്ചശേഷം അദ്ദേഹത്തെ പരിശീലകനായി നിയമിക്കുകയുമായിരുന്നു.ദ്രാവിഡ് പരിശീലകനാകുമെന്ന് ഉറപ്പായതിനാല്‍ മറ്റാരും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നില്ല. ദ്രാവിഡിന്റെ വിശ്വസ്തനായ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രേ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലകനാവും. മുഖ്യപരിശീലകനൊഴികെയുള്ള മറ്റ് ചുമതലകളിലേക്ക് അപേക്ഷിക്കാന്‍ ഇന്നലെ വരെ സമയമുണ്ടായിരുന്നു. ഈ അപേക്ഷകള്‍ പരിഗണിച്ചശേഷമാകും ദ്രാവിഡിന്റെ സപ്പോര്‍ട്ട് സ്റ്റാഫിനെ നിയമിക്കുക.

      48കാരനായ ദ്രാവിഡ് നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി യുടെ തലവനാണ്. ഇതോടൊപ്പം ഇന്ത്യന്‍ അണ്ടര്‍19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്. നേരത്തെ 2018ല്‍ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് കണ്‍സള്‍റ്റന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ ജൂലയില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായും അദ്ദേഹം എത്തിയിരുന്നു.

      ലോകകപ്പിന് ശേഷം ആരംഭിക്കുന്ന ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കുമെന്നാണ് സൂചന. ഐപിഎല്ലിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് യുവ നിരയെ തിരഞ്ഞെടുക്കുന്നത്. ടി20 ലോകകപ്പോടെ കോഹ്ലി ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നതിനാല്‍ രോഹിത്തിനെ ടീം ക്യാപ്റ്റനായി നിയമിച്ചേക്കും. രോഹിത്തിനും വിശ്രമം അനുവദിക്കുമോ എന്നതില്‍ വ്യക്തതയില്ല.

      ജയ്പൂരിലാണ് ന്യൂസിലന്‍ഡിന് എതിരായ ആദ്യ ട്വന്റി20. നവംബര്‍ 19ന് രണ്ടാമത്തെ മത്സരം റാഞ്ചിയിലും നവംബര്‍ 21ന് മൂന്നാമത്തെ കളി കൊല്‍ക്കത്തയിലും നടക്കും. ഇതിന് പിന്നാലെയാണ് രണ്ട് ടെസ്റ്റുകളുടെ പരമ്പര. നവംബര്‍ 25ന് കാണ്‍പൂരില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കും. ഡിസംബര്‍ മൂന്നിന് മുംബൈയില്‍ രണ്ടാമത്തേതും.
      Published by:Sarath Mohanan
      First published:
      )}