LockDown| IPL മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നീട്ടി: BCCI

ലോക്ക്ഡൗൺ മെയ് 3 വരെ നീട്ടിയതോടെയാണ് ഐപിഎൽ മത്സരങ്ങളും മാറ്റിവെക്കാൻ തീരുമാനിച്ചത്

News18 Malayalam | news18india
Updated: April 14, 2020, 1:52 PM IST
LockDown| IPL മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നീട്ടി: BCCI
IPL trophy
  • Share this:
ലോക്ക്ഡൗൺ മെയ് 3 വരെ നീട്ടിയതോടെ ഐപിഎൽ മത്സരങ്ങളും നീട്ടിവെക്കാൻ തീരുമാനിച്ചതായി ബിസിസിഐ. രാവിലെ നടന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിലാണ് ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് വ്യക്തമാക്കിയത്. ലോക്ക്ഡൗൺ നീട്ടുന്നത് അനുസരിച്ചാകും ഐപിഎൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ബിസിസിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഈ മാസം 29ന് മത്സരങ്ങൾ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് ഇപ്പോൾ അനിശ്ചിതകാലത്തേക്ക് മാറ്റിയത്. ആദ്യം രണ്ടാഴ്ചത്തേക്ക് മാറ്റുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ലോക്ക്ഡൗൺ നീട്ടാൻ സാധ്യത പറഞ്ഞതിനാൽ അത് അതനുസരിച്ചാകും തീരുമാനമെന്ന് ബിസിസിഐ നേരത്തെതന്നെ അറിയിച്ചിരുന്നു.

You may also like:മെയ് മൂന്നുവരെ ലോക്ക്ഡൗൺ നീട്ടി; അടുത്ത ഒരാഴ്ച കടുത്ത നിയന്ത്രണം: പ്രധാനമന്ത്രി നരേന്ദ്രമോദി [NEWS]'കമ്മ്യൂണിസ്റ്റ് ഇരുമ്പുമറകൾ ഇവിടെ വിലപ്പോവില്ല, അറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കാനാവില്ല': VT ബൽറാം[NEWS]COVID 19| മരണസംഖ്യ ഉയരുന്നു; മോർച്ചറികൾ നിറഞ്ഞു: പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിക്കേണ്ട ദുര്യോഗത്തിൽ ഇക്വഡോർ ജനത [NEWS]
First published: April 14, 2020, 1:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading