നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ബിസിസിഐക്ക് IPL പോലെ ഐസിസിക്ക് T20 ലോകകപ്പ് പ്രധാനം; നടത്താൻ പരമാവധി ശ്രമിക്കും: സൗരവ് ഗാംഗുലി

  ബിസിസിഐക്ക് IPL പോലെ ഐസിസിക്ക് T20 ലോകകപ്പ് പ്രധാനം; നടത്താൻ പരമാവധി ശ്രമിക്കും: സൗരവ് ഗാംഗുലി

  ഓസ്ട്രേലിയയില്‍ നടത്താൻ തീരുമാനിച്ചിരിക്കുന്ന ടി20 ലോകകപ്പ് നടത്താന്‍ ഐ.സി.സി പരമാവധി ശ്രമിക്കുമെന്ന് ഗാംഗുലി

  saurav ganguly

  saurav ganguly

  • Share this:
   ഓസ്ട്രേലിയയില്‍ നടത്താൻ തീരുമാനിച്ചിരിക്കുന്ന ടി20 ലോകകപ്പ് നടത്താന്‍ ഐ.സി.സി പരമാവധി ശ്രമിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ബി.സി.സി.ഐക്ക് എത്രത്തോളം ഐ.പി.എല്‍ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടോ അതെ പോലെ ഐ.സി.സിക്ക് ടി20 ലോകകപ്പ് പ്രാധാന്യം അര്‍ഹിക്കുന്നതെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

   നിലവില്‍ ടി20 ലോകകപ്പ് നടത്താനുള്ള ശ്രമങ്ങളാണ് ഐ.സി.സി നടത്തുന്നത്. അത് അവര്‍ക്ക് മികച്ച രീതിയിലുള്ള വരുമാനം നേടികൊടുക്കുന്ന ഒന്നാണെന്നും ബി.സി.സി.ഐ പ്രസിഡണ്ട് പറഞ്ഞു. ടി20 ലോകകപ്പിന്റെ കാര്യത്തില്‍ ഐ.സി.സിയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും സൗരവ് ഗാംഗുലി പറഞ്ഞു.
   TRENDING:ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ചു; സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും എ.പി ഷൗക്കത്ത് അലി [NEWS]Covid 19| ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരത്തിന് കോവിഡ്; ആശുപത്രിയിലേക്ക് മാറ്റി [NEWS]Covid 19 | അമിതാഭ് ബച്ചനും അഭിഷേകിനും കോവിഡ്; കുടുംബത്തിലെ മൂന്നുപേരുടെ ഫലം നെഗറ്റീവ് [NEWS]
   ഐ.സി.സി ടി20 ലോകകപ്പിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്. അതിന് ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുന്നതിൽ തീരുമാനം എടുക്കുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കില്‍ ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ ഐ.പി.എല്‍ നടത്താനുള്ള ശ്രമമാണ് ബി.സി.സി.ഐ നടത്തുന്നത്.
   Published by:user_49
   First published:
   )}