നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup| ഐസിസി ടി20 ലോകകപ്പ് യുഎഇയിൽ തന്നെ; സ്ഥിരീകരണവുമായി സൗരവ് ഗാംഗുലി

  T20 World Cup| ഐസിസി ടി20 ലോകകപ്പ് യുഎഇയിൽ തന്നെ; സ്ഥിരീകരണവുമായി സൗരവ് ഗാംഗുലി

  ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം ശക്തമായി നിലനിൽക്കുന്നതിനാലാണ് ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റാൻ ധാരണയായത്

  സൗരവ് ഗാംഗുലി

  സൗരവ് ഗാംഗുലി

  • Share this:
   ഐസിസിയുടെ ടി20 ലോകകപ്പിന് യുഎഇ ആതിഥ്യം വഹിക്കും. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടൂർണമെന്റിന് യുഎഇയിൽ നടക്കുമെന്നതിൽ സ്ഥിരീകരണം നൽകിയത് ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലിയാണ്. ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം ശക്തമായി നിലനിൽക്കുന്നതിനാലാണ് ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റാൻ ധാരണയായത്. ഇക്കാര്യത്തെ സംബന്ധിച്ച് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ബിസിസിഐയുടെ ഔദ്യോഗിക പ്രതികരണം വന്നത് ഇപ്പോഴാണ്. നേരത്തെ ഐപിഎലും യുഎഇയിലേക്ക് മാറ്റാൻ തീരുമാനമായിരുന്നു.

   ടി20 ലോകകപ്പ് ഞങ്ങള്‍ ഇവിടെ നിന്നും യുഎഇയിലേക്കു മാറ്റുകയാണെന്ന് ഐസിസിയെ അറിയിക്കുമെന്നും ടൂര്‍ണമെന്റിന്റെ തീയതി സംബന്ധിച്ചുള്ള തീരുമാനം ഐസിസി കൈക്കൊള്ളട്ടെയെന്നും ഗാംഗുലി പറഞ്ഞു. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായിട്ടില്ലാത്തതിനാല്‍ ലോകകപ്പ് ഇന്ത്യയിൽ നടത്തുക അസാധ്യമാണെന്നു ബിസിസിഐ തന്നെ അടുത്തിടെ സമ്മതിച്ചിരുന്നു. ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്താനാവില്ലെന്നു ബോധ്യമായ ഐസിസിയുടെ മറ്റു വേദികൾക്കായുള്ള ചർച്ച അവസാനം യുഎഇയിൽ എത്തി നിൽക്കുകയായിരുന്നു.

   ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടത്താനുള്ള സാധ്യതകൾ പരിശോധിച്ച് ഒരു അന്തിമ തീരുമാനമെടുക്കാൻ ബിസിസിഐക്ക് ഐസിസി നൽകിയ കാലാവധി ഇന്ന് തീരാനിരിക്കവെയാണ് ലോകകപ്പ് യുഎഇയിൽ വെച്ച നടത്താനുള്ള തീരുമാനവുമായി ബിസിസിഐ വന്നത്. ലോകകപ്പ് ഇന്ത്യക്ക് പുറത്ത് യുഎഇയിലാണ് നടക്കുന്നതെങ്കിലും ടൂർണമെന്റിന്റെ നടത്തിപ്പ് അവകാശം ബിസിസിഐക്ക് തന്നെയായിരിക്കും.

   Also read- ലങ്കന്‍ പര്യടനത്തിലെ ഒന്നോ രണ്ടോ താരങ്ങള്‍ക്ക് ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചേക്കും: രാഹുല്‍ ദ്രാവിഡ്

   നിലവിലെ തീരുമാനമനുസരിച്ച് ടി20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് യുഎഇയും ഒമാനുമാകും വേദിയാവുക. നേരത്തെ ഐപിഎല്ലും യുഎഇയിലേക്ക് മാറ്റിവച്ചിരുന്നു. അതുകൊണ്ട് തന്നെ ഐപിഎല്ലിനു പിന്നാലെ ലോകകപ്പ് കൂടി നടക്കുന്നതിനാൽ, യുഎഇയിലെ വേദികൾ ലോകകപ്പ് മത്സരങ്ങൾക്ക് സജ്ജമാക്കുന്നതിന് സമയം ലഭിക്കുവാൻ വേണ്ടിയാണ് ഗൾഫ് മേഖലയിലെ തന്നെ മറ്റൊരു വേദി കൂടി ഐസിസിയുടെ പരിഗണനയിൽ വന്നത്. നാലു വേദികളിലായിരിക്കും ലോകകപ്പ് മല്‍സരങ്ങള്‍ നടക്കുക. ദുബായ്, അബുദാബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവയായിരിക്കും വേദികള്‍.

   ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങള്‍ക്ക് ശേഷമാകും ലോകകപ്പ് ആരംഭിക്കുക. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് കോവിഡ് വ്യാപനം മൂലം നിര്‍ത്തി വെച്ച ഐപിഎല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ നടക്കുക. ഒക്ടോബര്‍ 15ന് നടക്കുന്ന ഐപിഎല്‍ ഫൈനലിന് ശേഷം ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഒക്ടോബര്‍ 17ന് ലോകകപ്പിന്റെ ഒന്നാം റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുമെന്നാണ് നിഗമനം.

   ടി20 ലോകകപ്പിലെ ആദ്യ റൗണ്ടില്‍ 12 മത്സരങ്ങളാണ് നടക്കുക. എട്ടു ടീമുകളാണ് ഇതില്‍ മത്സരിക്കുക. ഇതില്‍ നിന്ന് യോഗ്യത നേടുന്ന നാലു ടീമുകള്‍ സൂപ്പര്‍ 12ല്‍ യോഗ്യത നേടും. ഒക്ടോബര്‍ 24ന് ആരംഭിക്കുന്ന സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ 30 മത്സരങ്ങളാണ് ഉണ്ടാകുക. ആറ് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാവും മത്സരങ്ങള്‍. ഇതില്‍ നിന്ന് യോഗ്യത നേടുന്ന നാലു ടീമുകള്‍ സെമിയിലേക്ക് മുന്നേറും. നവംബര്‍ 14നാണ് ഫൈനല്‍ മത്സരം നടക്കുക.

   Summary

   BCCI President Sourav Ganguly confirms that ICC T20 World Cup would be held in UAE
   Published by:Naveen
   First published:
   )}