നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Sourav Ganguly |അനില്‍ കുംബ്ലെ പടിയിറങ്ങി; സൗരവ് ഗാംഗുലി പുതിയ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍

    Sourav Ganguly |അനില്‍ കുംബ്ലെ പടിയിറങ്ങി; സൗരവ് ഗാംഗുലി പുതിയ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍

    ഡിആര്‍എസ് കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതില്‍ ഉള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങള്‍ വന്നത് കുംബ്ലെ ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍ ആയിരിക്കുമ്പോഴാണ്.

    സൗരവ് ഗാംഗുലി

    സൗരവ് ഗാംഗുലി

    • Share this:
      ബിസിസിഐ (BCCI) പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ(Sourav Ganguly) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ICC) ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെയ്ക്ക് (Anil Kumble) പകരമാണ് ഗംഗുലിയെ ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചത്.

      അനില്‍ കുംബ്ലെ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചതെന്ന് ഐസിസി അറിയിച്ചു. ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് സൗരവിനെ സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ പറഞ്ഞു.

      ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. 2015 മുതല്‍ 2019 വരെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ഗാംഗുലി. 2019 ഒക്ടോബറില്‍ ബിസിസിഐ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തു.

      മൂന്ന് വര്‍ഷമാണ് ക്രിക്കറ്റ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തെ കാലയളവ്. മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയാണ് അനില്‍ കുംബ്ലെ സ്ഥാനം ഒഴിഞ്ഞത്. ഡിആര്‍എസ് കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതില്‍ ഉള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങള്‍ വന്നത് കുംബ്ലെ ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍ ആയിരിക്കുമ്പോഴാണ്.

      നിയമവിരുദ്ധമായ ബൗളിങ് ആക്ഷനുകള്‍ നിര്‍ണയിക്കുന്നതിലും കുംബ്ലേയുടെ തീരുമാനങ്ങള്‍ നിര്‍ണായകമായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളം നീണ്ട കുംബ്ലേയുടെ ഭരണ മികവിനെ അഭിനന്ദിക്കുന്നതായി ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ പറഞ്ഞു.

      Sachin Tendulkar| മധ്യപ്രദേശിലെ ഗ്രാമത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്ത് ക്രിക്കറ്റ് ഇതിഹാസം

      മദ്ധ്യപ്രദേശിലെ ഗോത്രവര്‍ഗ്ഗക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുൽക്കർ. 560ഓളം കുട്ടികളുടെ വിദ്യാഭ്യാസ ചെലവാണ് താരം ഏറ്റെടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷം സച്ചിൻ സാമൂഹിക സേവന രംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ ഇൻഡോർ ജില്ലയിലെ ഗ്രാമത്തിൽ എത്തിയ സച്ചിൻ കുട്ടികളുടെ സാമൂഹ്യക്ഷേമം അന്വേഷിക്കുകയും തുടർന്ന് വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുന്നതായി അറിയിക്കുകയുമായിരുന്നു.

      പരിവാര്‍ എന്ന എന്‍ജിഒയുമായി സഹകരിച്ചാണ് സച്ചിന്റെ സേവനം. മധ്യപ്രദേശിലെ മറ്റൊരു ജില്ലയായ സോഹോറിൽ സര്‍വ്വീസ് കോട്ടേജുകള്‍ സ്ഥാപിക്കുമെന്നും സച്ചിന്‍ അറിയിച്ചു. തന്റെ അച്ഛന്റെ സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കാനുള്ള പാതയിലാണ് താനെന്നും പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു തന്റെ അച്ഛന്റെ ആഗ്രഹമെന്നും സച്ചിന്‍ പറഞ്ഞു. അച്ഛന്റെ സ്വപ്നങ്ങളെ കുറിച്ച് വിവരിക്കുമ്പോൾ ക്രിക്കറ്റ് ഇതിഹാസം അൽപം വികാരാധീനനായി. ഇന്നലെ മധ്യപ്രദേശിലെത്തിയ സച്ചിൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

      പരിവാര്‍ എന്‍ജിഒയുമായി സഹകരിച്ച്‌ തന്റെ ഫൗണ്ടേഷന്‍ നിര്‍മ്മിക്കുന്ന സിസ്റ്റര്‍ നിവേദിത സ്‌കൂളിലും ഹോസ്റ്റലിലും സച്ചിന്‍ സന്ദര്‍ശനം നടത്തി. സെഹോര്‍ ജില്ലയിലെ ഗ്രാമങ്ങളായ സെവാനിയ, ബീല്‍പതി, ഖാര, നയപുര, ജുമന്‍ ജീല്‍ എന്നിവിടങ്ങളിലെ ഗോത്രവിഭാഗക്കാരായ കുട്ടികളുടെ പഠന ചെലവ് സച്ചിനാണ് ഏറ്റെടുത്ത് നടത്തുന്നത്. ജില്ലയിലെ 42 ഗ്രാമങ്ങളില്‍ സച്ചിന്‍ ഇതിനായി സേവാകുടീരം നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ ദേവാസ്, സെവാനിയ ഗ്രാമങ്ങളിലെ കുട്ടികളെ കാണാനും സച്ചിന്‍ ഇന്നലെ എത്തിയിരുന്നു.
      Published by:Sarath Mohanan
      First published:
      )}