നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • നികുതി ഇളവിന്റെ പേരിൽ ഇന്ത്യക്ക് ടി20 ലോകകപ്പ് വേദി നഷ്ടമാകില്ല: BCCI

  നികുതി ഇളവിന്റെ പേരിൽ ഇന്ത്യക്ക് ടി20 ലോകകപ്പ് വേദി നഷ്ടമാകില്ല: BCCI

  ഇന്ത്യക്ക് വേദി നഷ്ടമാകില്ലെന്നും പ്രശ്‌നം പരിഹരിക്കാനായി ചര്‍ച്ചകള്‍ നടന്നുവരുകയാണെന്നും ബിസിസിഐ

  bcci

  bcci

  • Share this:
   മുംബൈ: നികുതി ഇളവിന്റെ പേരിലുള്ള പ്രശ്നത്തിൽ ഇന്ത്യക്ക് 2021ലെ ടി 20 ലോകകപ്പ് വേദി നഷ്ടപ്പെടില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്.

   ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങള്‍ നികുതി ഇളവ് നേടിയെടുക്കണമെന്ന് ഉടമ്പടിയില്‍ വ്യക്തമാക്കുന്നുണ്ട്. 2021 ലെ ടി 20 ലോകകപ്പിനായി ബിസിസിഐ മെയ് പതിനെട്ടിനകം നികുതി ഇളവ് ഉറപ്പാക്കേണ്ടതായിരുന്നു.  നിശ്ചിത സമയത്തിനുള്ളില്‍ നികുതി ഇളവ് നേടിയെടുക്കാത്തതിനെ തുടര്‍ന്ന് 2021 ലെ ലോകകപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റുമെന്ന് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഭീഷണി മുഴക്കിയിരുന്നു.
   TRENDING:എം പി വീരേന്ദ്രകുമാർ അന്തരിച്ചു; ഓര്‍മയാകുന്നത് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ അതികായൻ [NEWS]എം പി വീരേന്ദ്രകുമാർ: ഏറ്റവും കുറച്ചുസമയം സംസ്ഥാനമന്ത്രിയായിരുന്ന വ്യക്തി; എഴുത്തുകാരനായി തിളങ്ങിയ രാഷ്ട്രീയ നേതാവ് [NEWS]COVID 19 ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച ഒ​മ്പ​താ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ; മരണം 4600 കടന്നു [NEWS]
   എന്നാൽ ഇന്ത്യക്ക് വേദി നഷ്ടമാകില്ലെന്നും പ്രശ്‌നം പരിഹരിക്കാനായി ചര്‍ച്ചകള്‍ നടന്നുവരുകയാണെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ സിങ് ധുമാല്‍ പറഞ്ഞു. ഐസിസിയുമായി ചര്‍ച്ച തുടരുകയാണ്. പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും ധുമാല്‍ പറഞ്ഞു.

   2016 ലെ ടി 20 ലോകകപ്പിന് ഇന്ത്യ വേദിയൊരുക്കിയപ്പോഴും നികുതി പ്രശ്‌നം ബിസിസഐ നേരിട്ടതാണ്. കേന്ദ്ര സര്‍ക്കാര്‍ ലോകകപ്പിനായി നികുതി ഇളവ് അനുവദിച്ചില്ല. ഇതിനെ തുടര്‍ന്ന് ഐസിസിക്കുണ്ടായ നഷ്ടം നികത്തുന്നതിനായി ഐസിസി ഇന്ത്യക്കുള്ള ഗ്രാന്‍ഡ് തടഞ്ഞിരുന്നു.
   Published by:user_49
   First published:
   )}