ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മാഞ്ചെസ്റ്ററില്‍ നടക്കേണ്ടിയിരുന്ന അവസാന ടെസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ ഒട്ടേറെ വിവാദങ്ങളും ഉടലെടുത്തിരുന്നു. ടെസ്റ്റ് ഉപേക്ഷിച്ചതിന് ശേഷം പരമ്പരയുടെ ഫലം എന്തെന്ന് തീര്‍പ്പ് വരുത്താന്‍ ഇരു ബോര്‍ഡുകള്‍ക്കും സംയോജിതമായി തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ 2-1ന് പരമ്പരയില്‍ ലീഡ് ചെയ്യുകയായിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പര ആയതിനാല്‍ ഓരോ മത്സരവും ടീമുകള്‍ക്ക് നിര്‍ണായകവുമാണ്.
ഇപ്പോഴിതാ ക്യാമ്പിലെ കോവിഡ് ഭീതി കാരണം ഉപേക്ഷിച്ച മാഞ്ചെസ്റ്റര്‍ ടെസ്റ്റിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. കോവിഡ് പശ്ചാത്തലത്തില്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചതിനാല്‍ നഷ്ടപരിഹാരമായി ഇന്ത്യ അടുത്ത ജൂലൈയിലെ ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ട് ട്വന്റി20 അധികം കളിക്കുമെന്ന് ജയ് ഷാ പറഞ്ഞു. പരമ്പരയില്‍ മൂന്ന് ട്വന്റി 20യാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന് പകരം ഇന്ത്യ അഞ്ച് ട്വന്റി20യില്‍ കളിക്കുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് സമ്മതമെങ്കില്‍ ഉപേക്ഷിച്ച ടെസ്റ്റ് അനുയോജ്യമായ സമയത്ത് വീണ്ടും നടത്തുമെന്നും ബിസിസിഐ സെക്രട്ടറി പറഞ്ഞു.
അവസാന ടെസ്റ്റില്‍ കളിക്കാന്‍ ഇറങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതിന് പിന്നില്‍ യുഎഇയില്‍ ആരംഭിക്കാനിരിക്കുന്ന ഐ പി എല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ ആണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി എത്തിയിരുന്നു. അവസാന ടെസ്റ്റ് ഉപേക്ഷിച്ചത് ഐപിഎല്‍ കാരണമല്ലെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കി.
കോവിഡ് ഭീതി കാരണം ഇന്ത്യന്‍ താരങ്ങള്‍ പിന്മാറിയതാണ് മത്സരം റദ്ദാക്കാന്‍ കാരണമെന്ന് ഗാംഗുലി പറഞ്ഞു. 'താരങ്ങള്‍ കളിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ അവരെ അതിന് കുറ്റപ്പെടുത്താന്‍ കഴിയില്ല. അസിസ്റ്റന്റ് ഫിസിയോ യോഗേഷ് പര്‍മാറിന് താരങ്ങളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നു. കോവിഡ് ടെസ്റ്റ് നടത്തുന്ന സാഹചര്യത്തിലും അദ്ദേഹം താരങ്ങളുമായി അടുത്ത് ഇടപഴകിയിരുന്നു. അദേഹമാണ് താരങ്ങള്‍ക്ക് മസാജ് ചെയ്യാറുള്ളത്. താരങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് പര്‍മാര്‍. യോഗേഷ് പര്‍മാറിന് കോവിഡ് സ്ഥിരീകരിച്ചത് താരങ്ങളെ തകര്‍ത്തു. രോഗം പകര്‍ന്നിരിക്കാം എന്ന് താരങ്ങള്‍ ഭയപ്പെട്ടു' എന്നും ഗാംഗുലി ദ് ടെലഗ്രാഫിനോട് പറഞ്ഞു.
IND vs ENG | 'മാഞ്ചെസ്റ്റര്‍ ടെസ്റ്റ് ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണം'; ഐസിസിയെ സമീപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്ഡ്ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മാഞ്ചെസ്റ്ററില്‍ നടക്കേണ്ടിയിരുന്ന അവസാന ടെസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ ഐ സി സിയെ സമീപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. പരമ്പര ഫലത്തെ കുറിച്ച് വ്യക്തത വരുത്താന്‍ ഇരു ടീമുകളുടെ ബോര്‍ഡുകള്‍ക്കും കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ തീരുമാനം എടുക്കണമെന്നും ആവശ്യപ്പെട്ട് ഇ സി ബി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് കത്തെഴുതി.
മത്സരത്തില്‍ ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണമെന്നും അങ്ങനെയെങ്കില്‍ തങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക അവകാശപ്പെടാന്‍ കഴിയുമെന്നുമാണ് ഇംഗ്ലിഷ് ബോര്‍ഡിന്റെ വാദം. മത്സരം ഉപേക്ഷിച്ചാല്‍ തങ്ങള്‍ക്കു 4 കോടി പൗണ്ടിന്റെ (ഏകദേശം 400 കോടി രൂപ) നഷ്ടം വരുമെന്നും അവര്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.