ടീം ഇന്ത്യയുടെ(Team India) പുതിയ ടി20 നായകനെ(New T20 captain) അടുത്ത ദിവസങ്ങളില്‍ തന്നെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ചേതന്‍ ശര്‍മ നേതൃത്വം നല്കുന്ന സെലക്ഷന് പാനല്‍ യോഗം ചേരും. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഉപനായകനായ രോഹിത് ശര്‍മ(Rohit Sharma) തന്നെ നായക സ്ഥാനത്തേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ടീമിന്റെ നായക സ്ഥാനം ഒഴിയുമെന്ന് വിരാട് കോഹ്ലി(Virat Kohli) പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ടി20 ലോകകപ്പിന് ശേഷം വരുന്ന ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ രോഹിത്തിന് വിശ്രമം അനുവദിച്ചേക്കും. അതിനാല്‍ ഈ പരമ്പരയില്‍ ടീമിനെ ആര് നയിക്കണം എന്നതും സെലക്ടര്‍മാര്‍ പ്രഖ്യാപിക്കും. പരമ്പരക്കുള്ള ഇന്ത്യന്‍ സംഘത്തേയും സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കും. നവംബര്‍ 17നാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്.
രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് എത്തും എന്നതിനാല്‍ അടുത്ത ട്വന്റി20 നായകനെ തീരുമാനിക്കുന്നത് ദ്രാവിഡുമായും സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്യും. പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡ് അപേക്ഷ നല്‍കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഇതിലേക്കുള്ള അഭിമുഖവും മറ്റ് നടപടികളും നടക്കാനുണ്ട്. എങ്കിലും രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി ദ്രാവിഡ് തന്നെ എത്തുമെന്ന് വ്യക്തമാണ്.
ജയ്പൂരിലാണ് ന്യൂസിലന്‍ഡിന് എതിരായ ആദ്യ ട്വന്റി20. നവംബര്‍ 19ന് രണ്ടാമത്തെ മത്സരം റാഞ്ചിയിലും നവംബര്‍ 21ന് മൂന്നാമത്തെ കളി കൊല്‍ക്കത്തയിലും നടക്കും. ഇതിന് പിന്നാലെയാണ് രണ്ട് ടെസ്റ്റുകളുടെ പരമ്പര. നവംബര്‍ 25ന് കാണ്‍പൂരില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കും. ഡിസംബര്‍ മൂന്നിന് മുംബൈയില്‍ രണ്ടാമത്തേതും.
Michael Gough |ബയോബബിള്‍ ലംഘനം; അമ്പയര്‍ മൈക്കല്‍ ഗഫിന് വിലക്കേര്‍പ്പെടുത്തി ഐസിസി
ഐസിസി ടി20 ലോകകപ്പിലെ ബയോബബിള്‍ ലംഘനത്തിന്റെ പേരില്‍ ഇംഗ്ലീഷ് അമ്പയര്‍ മൈക്കല്‍ ഗഫിന് ഐസിസി വിലക്ക് ഏര്‍പ്പെടുത്തി. ആറ് ദിവസത്തേക്കാണ് വിലക്ക്. യു എ ഈയില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ ബയോബബിള്‍ ലംഘനമാണിത്. അതും ഒരു ഒഫീഷ്യല്‍ ലംഘിച്ചു എന്നതാണ് ശ്രദ്ധേയം.
ബയോബബിളില്‍ നിന്നും അനുവാദമില്ലാതെ മൈക്കല്‍ ഗഫ് പുറത്തുള്ള ആളുകളെ സന്ദര്‍ശിച്ചു എന്നത് ചൂണ്ടിക്കാണിച്ചാണ് ഐസിസിയുടെ നടപടി. താരങ്ങള്‍ക്കുള്ളതുപോലെ ഒഫീഷ്യല്‍സിനും ഒരേ നിയമമാണുള്ളത്. ഞായറാഴ്ച്ച നടന്ന ഇന്ത്യ- ന്യൂസിലന്റ് മത്സരത്തില്‍ മൈക്കല്‍ ഗഫായിരുന്നു നിയന്ത്രിക്കേണ്ടിയിരുന്നത്. എന്നാല്‍ പകരം ഇറാസ്മസാണ് ഓണ്‍ ഫീല്‍ഡ് അമ്പയറായി എത്തിയത്.
നിലവില്‍ അമ്പയര്‍ ഐസൊലേഷനില്‍ കഴിയുകയാണ്. ആറ് ദിവസത്തെ ക്വാറന്റൈനു ശേഷം അമ്പയറിനു മത്സരം നിയന്ത്രിക്കാന്‍ തിരിച്ചെത്താം. കൂടുതല്‍ നടപടി ക്രമങ്ങള്‍ മൈക്കല്‍ ഗഫിനു നേരിടേണ്ടി വരുമോ എന്ന് വ്യക്തമല്ല. ഓണ്‍ ഫീല്‍ഡ് അമ്പയറില്‍ നിന്നും ടിവി അമ്പയര്‍- നാലാം അമ്പയര്‍ എന്നതിലേക്ക് തരം താഴ്ത്തപ്പെട്ടേക്കാം.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.