• HOME
  • »
  • NEWS
  • »
  • sports
  • »
  • BCCI TO INTRODUCE RULE CHANGE IN IPL 2021 PHASE 2 BALLS WILL BE REPLACED IF IT GOES IN STANDS

IPL 2021 | രണ്ടാം പാദ മത്സരങ്ങളില്‍ നിര്‍ണായക മാറ്റവുമായി ബിസിസിഐ, പന്ത് ഗാലറിയില്‍ പോയാല്‍ പുതിയ പന്തില്‍ കളി

ഐ പി എല്‍ രണ്ടാം പാദത്തില്‍ ഇക്കുറി കാണികള്‍ക്ക് പ്രവേശനം അനുവദിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

Image-@IPL (Twitter)

Image-@IPL (Twitter)

  • Share this:
    കോവിഡ് മൂലം പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്ന ഐ പി എല്‍ പതിനാലം സീസണിന്റെ രണ്ടാം പാദ മത്സരങ്ങളില്‍ നിര്‍ണായക മാറ്റങ്ങളുമായി ബി സി സി ഐ. മത്സരങ്ങള്‍ക്കിടെ ഗ്യാലറിയില്‍ പന്ത് പോയാല്‍ അത് മാറ്റി പുതിയ പന്തിലാകും കളി തുടരുകയെന്ന് ബി സി സി ഐ വ്യക്തമാക്കി. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് ബി സി സി ഐ ഇക്കാര്യം പുതിയ നിയമം വെളിപ്പെടുത്തിയത്.

    ഐ പി എല്‍ രണ്ടാം പാദത്തില്‍ ഇക്കുറി കാണികള്‍ക്ക് പ്രവേശനം അനുവദിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. പുതിയ നിയമം അനുസരിച്ച് ഗ്യലറിയിലെത്തുന്ന പന്തുകള്‍ അണുവിമുക്തമാക്കി ബോള്‍ ലൈബ്രറിയിലേക്ക് മാറ്റുകയും, ആ പന്തിന് പകരം ബോള്‍ ലൈബ്രറിയില്‍ നിന്ന് പുതിയ പന്ത് കൊണ്ടുവന്ന് കളി തുടരുകയുമാണ് ചെയ്യുക.

    ബി സി സി ഐയും, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും ചേര്‍ന്നാണ് പുതിയ തീരുമാനമെടുത്തിരിക്കുന്നത്. കാണികളെ പ്രവേശിപ്പിക്കുമ്പോള്‍ ഗ്യാലറി സ്റ്റാന്‍ഡിലേക്ക് ബോളുകള്‍ പോവുകയാണെങ്കില്‍ അത് അവര്‍ സ്പര്‍ശിക്കാനുള്ള സാധ്യതകളുണ്ട്. സ്റ്റാന്‍ഡില്‍ ആര്‍ക്കെങ്കിലും കോവിഡ് ഉണ്ടെങ്കില്‍ പന്തിലുണ്ടാകുന്ന ഈ സ്പര്‍ശം രോഗവ്യാപനത്തിനുള്ള വിദൂര സാധ്യത തുറന്നിടുന്നു. നിലവിലെ സാഹചര്യത്തില്‍ ഐ പി എല്ലുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള റിസ്‌കുമേറ്റെടുക്കാന്‍ സംഘാടകര്‍ തയ്യാറല്ല. ഇതാണ് പന്ത് ഗ്യാലറി സ്റ്റാന്‍ഡിലേക്ക് പോയാല്‍ പിന്നീട് പുതിയ പന്തില്‍ കളിക്കാന്‍ ബി സി സി ഐ തീരുമാനിച്ചതിന് കാരണം.

    യു എ ഇ യില്‍ വെച്ചു നടന്ന പതിമൂന്നാം സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡിലേക്കോ, സ്റ്റേഡിയത്തിന് പുറത്തേക്കോ പോകുന്ന പന്തുകള്‍ അമ്പയര്‍മാര്‍ തന്നെ സാനിറ്റൈസ് ചെയ്യുകയും, തുടര്‍ന്ന് അതേ പന്തുപയോഗിച്ച് കളി തുടരുകയുമായിരുന്നു ചെയ്തിരുന്നത്.

    ഐ പി എല്‍ രണ്ടാം പാദത്തിന്റെ മത്സരക്രമം ഈയിടെ ബി സി സി ഐ പുറത്തുവിട്ടിരുന്നു. ബി സി സി ഐ പുറത്തുവിട്ട മത്സരക്രമം പ്രകാരം ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് രണ്ടാം പാദത്തിലെ ആദ്യ മത്സരം. ഒക്ടോബര്‍ 15നാണ് ഫൈനല്‍.

    യുഎഇയില്‍ നടക്കുന്ന മത്സരങ്ങളില്‍ കഴിഞ്ഞ പതിപ്പിലെ പോലെ ദുബായ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇതില്‍ ദുബായില്‍ 13, ഷാര്‍ജയില്‍ 10, അബുദാബിയില്‍ എട്ട് വീതം മത്സരങ്ങളും നടക്കും. ഇതില്‍ ആദ്യ ക്വാളിഫയര്‍ ഫൈനല്‍ എന്നിവ ദുബായിലും, എലിമിനേറ്റര്‍ രണ്ടാം ക്വാളിഫയര്‍ എന്നിവ ഷാര്‍ജയിലുമായും നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരങ്ങള്‍ 3.30ന് ആരംഭിക്കും. 7.30നാണ് രണ്ടാം മത്സരം.
    Published by:Sarath Mohanan
    First published:
    )}