നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG | അനുമതിയില്ലാതെ പൊതുചടങ്ങില്‍ പങ്കെടുത്തു; വിരാട് കോഹ്ലിയും രവി ശാസ്ത്രിയും വിവാദത്തില്‍

  IND vs ENG | അനുമതിയില്ലാതെ പൊതുചടങ്ങില്‍ പങ്കെടുത്തു; വിരാട് കോഹ്ലിയും രവി ശാസ്ത്രിയും വിവാദത്തില്‍

  രവി ശാസ്ത്രിയും കോഹ്ലിയും പങ്കെടുത്ത പൊതു ചടങ്ങിന്റെ ചിത്രങ്ങള്‍ ബി സി സി ഐയ്ക്ക് ലഭിച്ചിട്ടുണ്ട്.

  News18

  News18

  • Share this:
   ബി സി സി ഐയുടെ അനുവാദം കൂടാതെ പൊതുചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിയുടേയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടേയും നടപടിയില്‍ ബോര്‍ഡ് അധികൃതര്‍ക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെയും അനുമതി ഇല്ലാതെയാണ് ഇരുവരും പൊതു ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരും തിരിച്ചെത്തിയാല്‍ ഇക്കാര്യത്തില്‍ രേഖാമൂലമുള്ള വിശദീകരണം വാങ്ങാനുള്ള ആലോചനയിലാണ് ബി സി സി ഐ.

   ലണ്ടനില്‍ താരങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ വച്ച് നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്. രവി ശാസ്ത്രിയും കോഹ്ലിയും പങ്കെടുത്ത പൊതു ചടങ്ങിന്റെ ചിത്രങ്ങള്‍ ബി സി സി ഐയ്ക്ക് ലഭിച്ചിട്ടുണ്ട്. വിഷയത്തെക്കുറിച്ച് ബോര്‍ഡ് അന്വേഷിക്കും. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീമിന്റെ അഡ്മിനിസ്ട്രേറ്റര്‍ മാനേജരായ ഗിരിഷ് ഡോംഗ്രയുടെ റോള്‍ എന്തായിരുന്നു എന്ന കാര്യവും ബി സി സി ഐ പരിശോധിക്കുമെന്ന് ബോര്‍ഡിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

   ഇരുവരും ചടങ്ങില്‍ പങ്കെടുത്തതിന് ശേഷമാണ് രവി ശാസ്ത്രിക്ക് രോഗലക്ഷണങ്ങള്‍ കണ്ടതും തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ പോസിറ്റീവ് ആണെന്നു വ്യക്തമായതും. പിന്നീട് നടത്തിയ ആര്‍ ടി പി സി ആര്‍ പരിശോധനയില്‍ ഈ ഫലം ശരിവച്ചു. കൂടാതെ ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍ എന്നിവരും പോസ്റ്റീവാണെന്നു തെളിഞ്ഞിരുന്നു.

   നേരത്തെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനു മുമ്പ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു കോവിഡ് പിടിപെട്ടിരുന്നു. ഇതിനു ശേഷം ആള്‍ക്കൂട്ട ചടങ്ങുകളില്‍ ടീമിലെ ആരും പങ്കെടുക്കരുതെന്നു ബി സി സി ഐ സെക്രട്ടറി ജയ് ഷാ കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു.

   Team India Covid | രവി ശാസ്ത്രിക്ക് പിന്നാലെ രണ്ട് പരിശീലകർക്ക് കൂടി കോവിഡ്; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക

   ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വിട്ടൊഴിയാതെ കോവിഡ് ഭീതി. ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യയുടെ പരിശീലക സംഘത്തിലെ മറ്റ് രണ്ട് പരിശീലകർക്കും കോവിഡ് സ്ഥിരീകരിച്ചു. ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്കാണ് ഇന്നലെ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.

   ഞായറാഴ്ചത്തെ പതിവ് ആന്‍റിജൻ പരിശോധനയിൽ പോസിറ്റീവായതോടെ ശാസ്ത്രിയേയും ഒപ്പം ശാസ്ത്രിയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നവരേയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലത്തെ പരിശോധനയിൽ ശാസ്ത്രിയോടൊപ്പം ഇവരും പോസിറ്റീവ് ആയതോടെ പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യൻ ടീമിനൊപ്പം ഇരുവർക്കും ചേരാൻ കഴിയില്ല. ഇവർ ഓവലിൽ ക്വാറന്റീനിൽ കഴിയും. മാഞ്ചസ്റ്ററിലെ അഞ്ചാം ടെസ്റ്റ് ശാസ്ത്രിക്ക് നഷ്ടമാകും എന്നത് നേരത്തെ ഉറപ്പായിരുന്നു.

   സെപ്റ്റംബർ പത്തിനാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തെയും ടെസ്റ്റ് മാഞ്ചസ്റ്ററിൽ അരംഭിക്കുക. കോവിഡ് പോസിറ്റീവ് ആയ ഇന്ത്യൻ പരിശീലകർ 10 ദിവസം ക്വാറന്‍റീനിൽ കഴിയണം. ഇവര്‍ക്ക് പുറമെ ടീം ഫിസിയോ തെറാപിസ്റ്റ് നിതിൻ പട്ടേലിനെയും ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ശാസ്ത്രിയുടേയും മറ്റ് രണ്ട് പരിശീലകരുടെയും അസാന്നിധ്യത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോഡിന് ആയിരിക്കും ടീമിന്റെ ചുമതല.
   Published by:Sarath Mohanan
   First published:
   )}