• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'മാന്യമായി പെരുമാറണം'; കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്

News18 Malayalam
Updated: November 17, 2018, 2:51 PM IST
'മാന്യമായി പെരുമാറണം'; കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്
  • Share this:
ന്യൂഡല്‍ഹി: ആരാധകനോട് 'രാജ്യം വിടല്‍' പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്. മാധ്യമങ്ങളോടും ആരാധകരോടും മാന്യമായി പെരുമാറണമെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതി കോഹ്‌ലിയോട് നിര്‍ദേശിച്ചു.

വിദേശ താരങ്ങളെ ഇഷ്ടപ്പെടുന്നവര്‍ രാജ്യം വിട്ടു പോകണമെന്ന കോഹ്‌ലിയുടെ പ്രസ്തവന വിവാദമായ സാഹചര്യത്തിലാണ് ബിസിസിഐയുടെ ഇടപെടല്‍. വിരാട് കോഹ്‌ലിക്ക് താക്കീത് നല്‍കിയ ഇടക്കാല ഭരണസമിതി ഇന്ത്യന്‍ ക്യാപ്റ്റന് ചേരുന്ന വിധത്തിലാകണം പൊതുജനങ്ങളോട് ഇടപെടേണ്ടതെന്ന് നിര്‍ദേശിച്ചു. ആരാധകരോടും മാധ്യമങ്ങളോടും മാന്യമായി പെരുമാറണമെന്നും വിനോദ് റായ് തലവനായുള്ള ഭരണസമിതി കോഹ്‌ലിയോട് വ്യക്തമാക്കിയതായി മുംബൈയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ടീമില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ കോഹ്‌ലിക്ക് മെസേജുമായി മക്കല്ലം

നേരത്തെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ആരാധകരോട് സംവദിക്കവെയായിരുന്നു കോഹ്‌ലിയുടെ വിവാദ പരാമര്‍ശം. ഇതിനെതിരെ പ്രതിഷഏധം രൂക്ഷമായതോടെ വിശദീകരണവുമായും ഇന്ത്യന്‍ നായകന്‍ രംഗത്തെത്തിയിരുന്നു.

എല്ലാ ഇന്ത്യക്കാരെയും അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശത്തിനാണ് താന്‍ മറുപടി നല്‍കിയതെന്നായിരുന്നു കോലിയുടെ വിശദീകരണം. ഓസ്‌ട്രേലിയയിലേക്ക് തിരിക്കും മുമ്പ് വിവാദ പ്രസ്താവനയെപ്പറ്റി മാധ്യമങ്ങള്‍ കോഹ്‌ലിയോട് ചോദിച്ചെങ്കിലും പറയാനുള്ളതെല്ലാം ട്വറ്ററില്‍ വ്യക്തമാക്കിയെന്നായിരുന്നു താരത്തിന്റെ മറുപടി

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 17, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍