ബോളിവുഡ് നടി അനുഷ്ക ശർമയുടെ (Anushka Sharma) പേര് ബിസിസിഐയുടെ (BCCI) ട്വീറ്റിൽ കണ്ടതിൽ അമ്പരന്ന് നിൽക്കുകയാണ് ആരാധകർ. ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന്റെ വിഷയങ്ങൾ ട്വിറ്ററിൽ കൈകാര്യം ചെയ്യുന്ന ബിസിസിഐ വുമൺ (BCCI Women) എന്ന പേജിൽ അണ്ടർ 19 ചലഞ്ചർ ട്രോഫിയുടെ ഭാഗമായി അനുഷ്ക ശർമയുടെ പേര് വന്നതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ആശയകുഴപ്പം ഉണ്ടാക്കിയത്. ബിസിസിഐയുടെ ട്വീറ്റിൽ പരാമർശിച്ച അനുഷ്ക ശർമ ടൂർണമെന്റിൽ ഇന്ത്യ ബി ടീമിന്റെ ക്യാപ്റ്റനായിരുന്നു. എന്നാൽ ഈ പേര് കണ്ടതോടെ നടിയായ അനുഷ്ക ശർമയാണ് ഇതെന്ന് ഏറെപ്പേർ തെറ്റിദ്ധരിച്ചിരുന്നു.
അണ്ടർ 19 അന്തർസംസ്ഥാന ഏകദിന ടൂർണമെന്റിന് ശേഷം ബിസിസിഐ ആതിഥേയത്വം വഹിക്കാൻ തീരുമാനിക്കുകയായിരുന്നു. അന്തർസംസ്ഥാന ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ നാല് ടീമുകളാക്കി (ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി, ഇന്ത്യ ഡി) തിരിച്ചാണ് ബിസിസിഐ ടൂർണമെന്റ് സംഘടിപ്പിച്ചത്. ഇതിൽ ഇന്ത്യ എ - ഇന്ത്യ ബി തമ്മിലുള്ള മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അനുഷ്ക ശർമയെ അഭിനന്ദിച്ചുകൊണ്ട് ബിസിസിഐ പങ്കുവെച്ച ട്വീറ്റ് കണ്ട ആരാധകരിൽ ചിലർ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്ലിയുടെ ഭാര്യ കൂടിയായ അനുഷ്ക ക്രിക്കറ്റ് കളിക്കാൻ തുടങ്ങി എന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.
ബിസിസിഐ വുമൺ പേജിൽ അനുഷ്ക ശർമ എന്ന് പരാമർശിച്ച് വന്ന ട്വീറ്റ്:
Anushka Sharma 52 runs in 88 balls (5x4, 1x6) India B 140/0 #U19ChallengerTrophy
ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ എ, ഇന്ത്യ ബിയെ നേരിടുകയായിരുന്നു. നവംബർ 2 മുതൽ നവംബർ 7 വരെ ജയ്പൂരിൽ നടക്കുന്ന ലീഗ് മത്സരങ്ങളിൽ നാല് ടീമുകളും പരസ്പരം ഏറ്റുമുട്ടും. ജയ്പൂരിലെ ആർസിഎ അക്കാദമി ഗ്രൗണ്ടിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. വനിതാ യുവതാരങ്ങളെ സംബന്ധിച്ച് ഈ ടൂർണമെന്റ് വളരെ പ്രാധാന്യമുള്ളതാണ്, കാരണം ഇത് സെലക്ടർമാരെ ആകർഷിക്കുന്നതിനും ഇന്ത്യയുടെ അണ്ടർ 19 ടീമിൽ സ്ഥാനം ഉറപ്പിക്കുന്നതിനും അവരെ സഹായിക്കും.
അതേസമയം, വിരാട് കോഹ്ലിയുടെ ഭാര്യയായ അനുഷ്കയ്ക്ക് ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ തോൽവിക്ക് ശേഷം സമൂഹ മാധ്യമങ്ങളിൽ നിന്നും കടുത്ത അധിക്ഷേപമാണ് നേരിടേണ്ടി വന്നത്. ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളും അധിക്ഷേപങ്ങളും അനുഷ്ക സ്ഥിരമായി നേരിടുന്ന ഒന്നാണ്. നേരത്തെ, ദീപാവലിക്ക് ആളുകൾ പടക്കം പൊട്ടിക്കുന്നതിൽ നിന്നും പിന്മാറണമെന്ന് കോഹ്ലിയും അനുഷ്ക ശർമയും അഭിപ്രായപ്പെട്ടപ്പോഴും താരത്തിനെതിരെ അധിക്ഷേപങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾക്കും ട്രോളുകൾക്കും മറുപടി പറയാൻ അനുഷ്ക നിൽക്കാറില്ല. എന്നാൽ, ഭർത്താവായ വിരാട് കോഹ്ലി ഇതിനെതിരെ രംഗത്ത് വന്നിരുന്നു. അത്തരം ട്രോളുകൾക്കെതിരെ ആഞ്ഞടിച്ച കോഹ്ലി തന്റെ ഭാര്യയായ അനുഷ്കയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.