നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Naomi Osaka |ലോകത്ത് ഏറ്റവും വരുമാനമുള്ള വനിതാ കായിക താരം; ഈ ഇരുപത്തിരണ്ടുകാരി

  Naomi Osaka |ലോകത്ത് ഏറ്റവും വരുമാനമുള്ള വനിതാ കായിക താരം; ഈ ഇരുപത്തിരണ്ടുകാരി

  2004 മുതൽ സെറീന വില്യംസോ റഷ്യൻ താരം മരിയ ഷറപ്പോവയോ ആണ് പട്ടികയിൽ ഒന്നാമതെത്താറ്.

  Naomi Osaka

  Naomi Osaka

  • Share this:
   സെറീന വില്യംസിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും വരുമാനമുള്ള വനിതാ കായിക താരമെന്ന ബഹുമതി സ്വന്തമാക്കി ജപ്പാൻ താരം ടെന്നീസ് താരം നവോമി ഒസാക്ക. നാല് വർഷമായി സെറീനയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് 22 വയസ്സുള്ള നവോമി സ്വന്തം പേരിലാക്കിയത്. ഫോബ്സാണ് പട്ടിക പുറത്തു വിട്ടത്.

   കഴിഞ്ഞ വർഷത്തെ ഒസാകയുടെ വരുമാനം 37.4 മില്യൺ ആയിരുന്നു.

   1990 മുതൽ ഈ പട്ടികയിൽ മുന്നിലെത്തുന്നത് വനിതാ ടെന്നീസ് താരങ്ങളാണ്. 2004 മുതൽ സെറീന വില്യംസോ റഷ്യൻ താരം മരിയ ഷറപ്പോവയോ ആണ് പട്ടികയിൽ ഒന്നാമതെത്താറ്. ഇതാദ്യമായാണ് ജപ്പാൻ താരം ഒന്നാമതാകുന്നത്.
   TRENDING:COVID 19 |COVID 19 രോഗികളുടെ വിവരങ്ങൾ നശിപ്പിച്ചെന്ന് സ്പ്രിങ്ക്ളർ; ഹൈക്കോടതിയിൽ സത്യവാങ്മൂലം [NEWS]Lockdown | രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ജില്ലവിട്ട് യാത്ര ചെയ്യാൻ പാസ് വേണ്ട [NEWS]വാളയാർ സംഭവം; കോൺഗ്രസ് MPമാരുടേയും MLAമാരുടെയും നിരീക്ഷണ കാലാവധി പൂർത്തിയായി [NEWS]

   2018 യുഎസ് ഓപ്പൺ ഫൈനലിൽ സെറീനയെ പരാജയപ്പെടുത്തി കിരീടം നേടിയതോടെയാണ് ഒസാകയെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. ഏറെ വിവാദം നിറഞ്ഞ മത്സരം ടെന്നീസ് ആരാധകർ ഇന്നും മറന്നു കാണില്ല. സെറീനയ്ക്ക് മൂന്ന് തവണ യാണ് ആ മത്സരത്തിൽ സെറീനയ്ക്ക് പെനാൽട്ടി ലഭിച്ചത്.

   ഇതിന് പിന്നാലെ 2019 ലെ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും ഒസാക സ്വന്തമാക്കി.

   നിലവിൽ ടെന്നീസ് ലോകത്തെ മിന്നും താരമാണ് ഒസാക. നൈകി, നിസ്സാൻ മോട്ടോർസ് അടക്കമുള്ള പ്രമുഖ ബാൻഡുകളുമായും ഒസാക സഹകരിക്കുന്നു.

   Published by:Naseeba TC
   First published:
   )}