• HOME
  • »
  • NEWS
  • »
  • sports
  • »
  • ഖത്തറിലെ ബിയർ നിരോധനം; ആയിരകണക്കിന് Budweiser ബിയർ ബോട്ടിലുകൾ കെട്ടികിടക്കുന്നു

ഖത്തറിലെ ബിയർ നിരോധനം; ആയിരകണക്കിന് Budweiser ബിയർ ബോട്ടിലുകൾ കെട്ടികിടക്കുന്നു

ലോകകപ്പ് സ്റ്റേഡിയങ്ങളിൽ വിൽക്കാനായി ശേഖരിച്ച ബഡ്‌വെയ്‌സറിനെ വലിയ അളവിലുള്ള സ്റ്റോക്ക് ഇപ്പോൾ വെറുതെ കളയേണ്ട അവസ്ഥയാണുള്ളതെന്നാണ് റിപ്പോർട്ട്

  • Last Updated :
  • Share this:
    ലോകകപ്പ് ഫുട്ബോളിനിടെ സ്‌റ്റേഡിയങ്ങളിൽ മദ്യവിൽപന നിരോധിക്കാനുള്ള അവസാന നിമിഷ തീരുമാനത്തോടെ ആയിരകണക്കിന് Budweiser ബിയർ ബോട്ടിലുകൾ വെയർഹൌസുകളിൽ കെട്ടികിടക്കുന്നു. ലോകകപ്പ് ഫുട്ബോളിന്‍റെ പ്രധാന സ്പോൺസർമാരിൽ ഒരാളാണ് Budweiser. കമ്പനിക്ക് സ്പോൺസർഷിപ്പും സ്റ്റേഡിയങ്ങളിൽ ബിയർ വിൽക്കുന്നതിനുള്ള കുത്തകാവകാശവും ഫിഫ നൽകിയിരുന്നു. എന്നാൽ ഖത്തർ സർക്കാർ സ്റ്റേഡിയത്തിലെ വിൽപന നിരോധിച്ചതോടെയാണ് Budweiser ശരിക്കും കുടുക്കിലായത്. പുതിയ നിർദേശം അനുസരിച്ച് ആൽക്കഹോൾ രഹിത ബിയറിന്റെ പതിപ്പ് മാത്രമേ സ്റ്റേഡിയങ്ങളിൽ വിൽക്കാൻ കഴിയൂ.

    ഇതോടെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ വിൽക്കാനായി ശേഖരിച്ച ബഡ്‌വെയ്‌സറിനെ വലിയ അളവിലുള്ള സ്റ്റോക്ക് ഇപ്പോൾ വെറുതെ കളയേണ്ട അവസ്ഥയാണുള്ളതെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ലോകകപ്പിൽ വിജയിക്കുന്ന രാജ്യത്തെ ആരാധകർക്കായി ഈ ബിയർ നൽകുമെന്ന് ഇപ്പോൾ Budweiser ട്വിറ്ററിലൂടെ വാഗ്ദാനം ചെയ്തിട്ടുണ്ട്. 'പുതിയ ദിവസം, പുതിയ ട്വീറ്റ്. വിജയിക്കുന്ന രാജ്യത്തിന് ബഡ്സ് ലഭിക്കും. ആർക്കായിരിക്കും അത് ലഭിക്കുക?'

    വെള്ളിയാഴ്ച സ്റ്റേഡിയങ്ങളിൽ മദ്യം നിരോധിക്കുമെന്ന പ്രഖ്യാപനത്തെ പരിഹസിച്ച് Budweiser രംഗത്തെത്തിയിരുന്നു. 'കൊള്ളാം, ഇത് അസഹനീയമാണ്...' എന്ന് ട്വീറ്റ് ചെയ്തെങ്കിലും പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. ലണ്ടൻ, ലങ്കാഷെയർ, വെയിൽസ് എന്നിവിടങ്ങളിലെ ബ്രൂവറികളിൽ നിന്നുള്ള ബിയർ സംഭരിച്ചാണ് 8000 മൈൽ അകലെയുള്ള ഖത്തറിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ട്.

    ഖത്തർ രാജകുടുംബത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് സ്റ്റേഡിയങ്ങളിലെ ബിയർ വിൽപന നിരോധിച്ചത്. ഇതോടെ ശക്തമായ വിമർശനമാണ് ഖത്തറിനും ഫിഫയ്ക്കുമെതിരെ ഉയർന്നുവരുന്നത്. ഫുട്ബോൾ ആരാധകരും സ്പോൺസർമാരും ഇതിനെതിരെ രംഗത്തെത്തി. പണം തിരികെ വേണമെന്നും ലോകകപ്പ് കാണാൻ വരില്ലെന്നുമാണ് ടിക്കറ്റെടുത്ത നിരവധി ആരാധകർ പറയുന്നത്.

    വിനോദസഞ്ചാരികൾക്ക് ലൈസൻസുള്ള ഹോട്ടലുകളിലോ റെസ്റ്റോറന്റുകളിലോ മാത്രമേ മദ്യം വാങ്ങാനോ ഉപയോഗിക്കാനോ കഴിയൂ. ലോകകപ്പിനുള്ള ഇളവുകൾ പ്രകാരം ആരാധകർക്ക് പ്രത്യേക 'ഫാൻ സോണുകളിൽ'നിന്ന് ബിയർ വാങ്ങാൻ കഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
    Published by:Anuraj GR
    First published: