• HOME
  • »
  • NEWS
  • »
  • sports
  • »
  • BEES INTERRUPT SRI LANKA SOUTH AFRICA CLASH AT RIVERSIDE

മഴയല്ല, ഇത്തവണ കളി തടസപ്പെടുത്തിയത് തേനീച്ചകള്‍; ഗ്രൗണ്ടില്‍ കമിഴ്ന്ന് കിടന്ന് താരങ്ങളും അംപയര്‍മാരും

കമിഴ്ന്ന് കിടന്നാണ് താരങ്ങളും അംപയര്‍മാരും തേനിച്ചകളില്‍ നിന്ന് രക്ഷനേടിയത്.

sa vs sl

sa vs sl

  • Last Updated :
  • Share this:
    ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പിന്റെ ആദ്യ പകുതിയില്‍ വില്ലനായിരുന്നത് മഴയാണെങ്കില്‍ ഇന്ന് ശ്രീലങ്ക ദക്ഷിണാഫ്രിക്ക മത്സരത്തിന് തടസം സൃഷ്ടിച്ചത് തേനിച്ചകളായിരുന്നു. ഗ്രൗണ്ടിലേക്ക് തേനീച്ചകള്‍ കൂട്ടത്തോടെ പറന്നെത്തിയപ്പോള്‍ കമിഴ്ന്ന് കിടന്നാണ് താരങ്ങളും അംപയര്‍മാരും തേനിച്ചകളില്‍ നിന്ന് രക്ഷനേടിയത്.

    മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ അവസാനഘട്ടത്തിലായിരുന്നു തേനീച്ചകള്‍ മൈതാനം കീഴടക്കിയത്. 48 ാം ഓവറിന്റെ അവസാന പന്തെറിയുന്നതിനു മുന്നേ തേനീച്ചകള്‍ മൈതാനത്തെത്തിയതോടെ മത്സരം താല്‍ക്കാലികമായി തടസപ്പെടുകയും ചെയ്തു.

    Also Read: ലോകകപ്പില്‍ നാണക്കേടിന്റെ റെക്കോര്‍ഡുമായി ലങ്കന്‍ നായകന്‍; റബാഡയ്ക്ക് സുവര്‍ണ്ണ നേട്ടവും

    നേരത്തെയും ദക്ഷിണാഫ്രിക്ക ശ്രീലങ്ക മത്സരം നടന്നപ്പോള്‍ ഇതിനുസമാനമായി തേനീച്ചകള്‍ മൈതാനത്തിറങ്ങിയിട്ടുണ്ടായിരുന്നു. ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ പഴയ കളിക്കിടയിലും ഇന്നത്തെ മത്സരത്തിനിടയിലും തേനീച്ചകള്‍ മൈതാനത്തിറങ്ങിയതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.



    First published:
    )}