HOME » NEWS » Sports » BEFORE MS DHONI MOHAMMAD AZHARUDDIN HAD PLAYED THE HELICOPTER SHOT JK INT

ധോണിക്ക് മുന്നേ ഹെലികോപ്റ്റര്‍ ഷോട്ട്? 1996ലെ വിഡിയോയില്‍ അമ്പരന്ന് ആരാധകര്‍

മറ്റു പല താരങ്ങളും ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ചിട്ടുണ്ടെങ്കിലും ഇത്രയും കൃത്യതയോട് കൂടി ബോള്‍ അതിര്‍ത്തി കടത്താന്‍ ധോണിയെപ്പോലെ ആര്‍ക്കും കഴിഞ്ഞിരുന്നില്ല

News18 Malayalam | news18-malayalam
Updated: May 16, 2021, 3:34 PM IST
ധോണിക്ക് മുന്നേ ഹെലികോപ്റ്റര്‍ ഷോട്ട്? 1996ലെ വിഡിയോയില്‍ അമ്പരന്ന് ആരാധകര്‍
എം എസ് ധോണി
  • Share this:
ആധുനിക ക്രിക്കറ്റില്‍ ബാറ്റ്സ്മാന്മാര്‍ തങ്ങളുടേതായ നൂതനഷോട്ടുകള്‍ കൊണ്ടുവന്നിട്ടുണ്ട്. 'ദില്‍സ്‌കൂപ്പ്', 'സ്വിച്ച് ഹിറ്റ്', എന്നിവ ക്രിക്കറ്റിലെ ഇത്തരം പുതിയ ഷോട്ടുകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ പ്രചാരത്തിലുള്ള മറ്റൊരു ഷോട്ടാണ് 'ഹെലികോപ്റ്റര്‍ ഷോട്ട്'. ഈ പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ആദ്യം കടന്നുവരുന്നത് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടേതാകും എന്നതില്‍ ആര്‍ക്കും രണ്ടാഭിപ്രായം കാണില്ല. ഹെലികോപ്റ്റര്‍ ഷോട്ടിന്റെ രാജാവെന്നാണ് ധോണി അറിയപ്പെടുന്നത്. ഹെലികോപ്റ്റര്‍ ഷോട്ട് ഏറ്റവും കൂടുതല്‍ തവണ വിജയകരമായി കളിച്ചിട്ടുള്ളതും ഈ ഷോട്ട് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പ്രശസ്തി നേടുന്നതിനും കാരണമായതും ധോണി തന്നെയാണ്.

തന്റെ ബാല്യകാല സുഹൃത്തായ സന്തോഷ് ലാലില്‍ നിന്നാണ് ധോണി ഈ ഷോട്ട് കളിക്കാന്‍ പഠിച്ചതെന്ന് പിന്നീട് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പത്തില്‍ നാട്ടിലെ ടെന്നീസ് ബോള്‍ ക്രിക്കറ്റിലൂടെയാണ് ധോണി ഈ ഷോട്ട് ആദ്യം പരിശീലിക്കുന്നതും. മറ്റു പല താരങ്ങളും ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ചിട്ടുണ്ടെങ്കിലും ഇത്രയും കൃത്യതയോട് കൂടി ബോള്‍ അതിര്‍ത്തി കടത്താന്‍ ധോണിയെപ്പോലെ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ധോണിയെ കൂടാതെ, മുഹമ്മദ് അസറുദിന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് ഷെഹ്സാദ്, ഓസ്‌ട്രേലിയന്‍ താരം ബെന്‍ കട്ടിങ് എന്നിവരും ഈ ഷോട്ട് കളിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായിരുന്ന മുഹമ്മദ് അസറുദിന്‍ ഈ ഷോട്ട് കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Youtube Video


1996ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടെസ്റ്റില്‍ അസറുദിന്‍ കളിച്ച ഹെലികോപ്റ്റര്‍ ഷോട്ടിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്നര്‍ക്കെതിരേയായിരുന്നു ഇത്. തരത്തിന്റെ അരങ്ങേറ്റ മത്സരമായിരുന്നു അത്. ആ കളിയില്‍ അസറുദിന്‍ 77 ബോളില്‍ 109 റണ്‍സാണ് നേടിയത്. ഇതില്‍ ക്ലൂസ്‌നറുടെ ഒരോവറില്‍ അഞ്ചു ബൗണ്ടറികളും അസറുദിന്‍ പായിച്ചിരുന്നു. ഇതേ ഓവറിലായിരുന്നു അസറുദിന്റെ ഹെലികോപ്റ്റര്‍ ഷോട്ട് പിറന്നത്.

ആദ്യ രണ്ടു ബോളുകളിലും അസ്ഹര്‍ ബൗണ്ടറിയടിച്ചതോടെ മൂന്നാമത്തേത് യോര്‍ക്കറാണ് ക്ലൂസ്നര്‍ പരീക്ഷിച്ചത്. ലെങ്ത് മനസ്സിലാക്കിയ അസ്ഹര്‍ വലതു കാല്‍ അതിവേഗം ബോളിന്റെ ലൈനിലേക്കു കൊണ്ടു വന്ന ശേഷം ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുകയായിരുന്നു. മിഡ്വിക്കറ്റിലൂടെ പന്ത് ബൗണ്ടറി കടന്നു. ഇതേ ടെസ്റ്റിലെ രണ്ടാമിന്നിങ്സില്‍ അസ്ഹറിന്റെ വിക്കറ്റെടുത്ത് ക്ലൂസ്നര്‍ ഇതിനു പകരംവീട്ടിയിരുന്നു.

കളിക്കാന്‍ ഏറെ പ്രയാസമേറിയ ഒരു ഷോട്ടാണ് ഹെലികോപ്റ്റര്‍ ഷോട്ട്. യോര്‍ക്കര്‍ ബോളിലാണ് ഇത് കളിക്കുന്നത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ റണ്ണൊഴുക്ക് തടയാനായി ബോളര്‍മാര്‍ പ്രയോഗിക്കുന്ന പ്രധാന ആയുധമാണ് യോര്‍ക്കറുകള്‍. ഇതിനായി യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റുകളെ പരിമിത ഓവര്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നതും പതിവ് കാഴ്ചയാണ്. കൈയും കണ്ണും തമ്മില്‍ അപാരമായ ഏകോപനം, അസാധാരണമായ ബാക്ക് ഹാന്റ് പവര്‍, ബോളിന്റെ ലെങ്ത് മുന്‍കൂട്ടിക്കാണാനുള്ള കഴിവ് എന്നിവയെല്ലാമുണ്ടെങ്കില്‍ മാത്രമേ ഹെലികോപ്റ്റര്‍ ഷോട്ട് അതിന്റെ പൂര്‍ണതയോടെ കളിക്കാന്‍ സാധിക്കൂ.
Published by: Jayesh Krishnan
First published: May 16, 2021, 3:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories