നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Euro Cup |യൂറോ കപ്പ് : ഇന്ന് മൂന്ന് പോരാട്ടങ്ങൾ; ബെൽജിയവും വെയ്ൽസും കളത്തിൽ

  Euro Cup |യൂറോ കപ്പ് : ഇന്ന് മൂന്ന് പോരാട്ടങ്ങൾ; ബെൽജിയവും വെയ്ൽസും കളത്തിൽ

  ഇന്നത്തെ സൂപ്പർ പോരാട്ടത്തിൽ ബെൽജിയം റഷ്യയെ നേരിടുമ്പോൾ, വെയ്ൽസ് സ്വിറ്റ്സർലാൻഡിനേയും, ഡെൻമാർക്ക്‌ ഫിൻലൻഡിനേയും നേരിടും

  Belgium team

  Belgium team

  • Share this:
   ഇറ്റലിയും തുര്‍ക്കിയും നേർക്കുനേർ വന്ന മത്സരത്തോടെ ഹരിശ്രീ കുറിച്ച യൂറോ കപ്പില്‍ കൂടുതൽ ആവേശം നിറയ്ക്കാൻ ഇന്ന് മൂന്നു മത്സരങ്ങൾ ഒരുങ്ങുന്നു. ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ബെൽജിയം, സൂപ്പർ താരം ഗാരെത് ബെയ്ൽ നയിക്കുന്ന വെയ്ൽസ് എന്നിവരാണ് കളത്തിൽ ഇറങ്ങുന്ന പ്രമുഖ ടീമുകൾ. ഇവരോടൊപ്പം റഷ്യ, ഡെൻമാർക്ക്‌, ഫിൻലൻഡ്‌ എന്നീ ടീമുകൾ കൂടി മത്സരിക്കാൻ ഇറങ്ങുന്നുണ്ട്.

   ഫിഫ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ബെൽജിയത്തിന്റെ സുവർണ തലമുറയിൽപ്പെട്ട ടീമിൽ നിന്ന് കിരീടത്തിൽ കുറഞ്ഞതൊന്നും ആരാധകർ ഇക്കുറി പ്രതീക്ഷിക്കുന്നില്ല. അവരുടെ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള ആദ്യ പടിയെന്ന നിലയിൽ റഷ്യക്കെതിരെ വിജയം നേടി തന്നെ തുടങ്ങാനാകും ബെൽജിയം ടീം ലക്ഷ്യമിടുന്നത്. കിരീടവരൾച്ച നേടുന്ന ടീമാണെങ്കിലും അവരുടെ ടീമിലുള്ള താരങ്ങളെല്ലാം ക്ലബ്ബ് ഫുട്ബോളിലെ മിന്നും താരങ്ങളാണ്. ടീമിലെ പ്രധാന താരങ്ങളിൽ പലരും അവർ കളിക്കുന്ന ലീഗുകളിലെ കിരീടം നേടിയാണ് യൂറോ കപ്പിന് എത്തുന്നത്. പരുക്ക് അലട്ടുന്ന അവരുടെ സൂപ്പർ താരം കെവിൻ ഡി ബ്രൂയ്നെ കളിക്കുന്ന കാര്യം വ്യക്തമായിട്ടില്ല. ഇത് മാത്രമാണ് നിലവിൽ അവരെ അലട്ടുന്ന പ്രശ്നം. റോബർട്ടോ മാർട്ടിനസ് പരിശീലകനായി വരുന്ന ടീമിന്റെ സഹപരിശീലകനായി വരുന്നത് മുൻ ഫ്രഞ്ച് താരം തിയറി ഒൻറിയാണ്. ടീമില്‍ അഞ്ച് പ്രതിരോധ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ആക്രമണത്തിന് പ്രാധാന്യം നല്‍കിയാണ് ബെല്‍ജിയം കോച്ച് ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

   യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരങ്ങളിൽ തകർപ്പൻ പ്രകടനം നടത്തിയാണ് ബെൽജിയം യൂറോ കപ്പിന് ഇറങ്ങുന്നത്. അവസാനം കളിച്ച 16 മത്സരങ്ങളിൽ 12ലും അവർക്ക് ജയിക്കാനായി. മൂന്ന് മത്സരം സമനിലയായപ്പോള്‍ ഒരു മത്സരം മാത്രമാണ് തോറ്റത്. ഈ മത്സരങ്ങളിലൊട്ടാകെ 40 ഗോളുകൾ എതിരാളികളുടെ വലയിൽ അടിച്ചുകയറ്റിയ അവർ വഴങ്ങിയത് വെറും മൂന്നു ഗോളുകൾ മാത്രമാണ്. അതേസമയം 2018ലെ ലോകകപ്പില്‍ ആരാധക ഹൃദയം കീഴടക്കിയ പ്രകടനമാണ് റഷ്യയുടേത്. അവസാന 29 മത്സരത്തില്‍ 16 മത്സരത്തിലാണ് അവര്‍ ജയിച്ചത്. എട്ട് മത്സരം തോറ്റപ്പോള്‍ അഞ്ച് മത്സരം സമനിലയായി. കരുത്തരായ ബെൽജിയത്തിനെ പിടിച്ചുകെട്ടാൻ റഷ്യ എന്ത് തന്ത്രമാകും പയറ്റുക എന്നത് കണ്ടറിയാം.

   മറ്റു മത്സരങ്ങളിൽ വെയ്ൽസ് സ്വിറ്റ്‌സര്‍ലന്‍ഡിനേയും, ഡെൻമാർക്ക്‌ ഫിന്‍ലന്‍ഡിനേയും നേരിടും. അവസാനം കളിച്ച 20 മത്സരന്ഗിൽ നിന്നും 11 എണ്ണത്തിൽ ജയിക്കാന്‍ വെയ്ല്‍സിനായി. അഞ്ച് മത്സരങ്ങള്‍ സമനിലയായപ്പോള്‍ നാല് മത്സരങ്ങളാണ് ടീം തോറ്റത്. മറുവശത്ത് തുടര്‍ച്ചയായി ആറ് മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വരവ്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആദ്യ മത്സരം ജയിച്ചത് ഒരു തവണ മാത്രമാണെന്നത് വെയ്ൽസ് ടീമിന് ആശ്വാസം നൽകിയേക്കും. അവരുടെ സൂപ്പർ താരവും ക്യാപ്റ്റനുമായ ഗാരത് ബെയ്ലിന്റെ പ്രകടനമാകും അവർക്ക് നിർണായകമാവുക. ഈ സീസണിൽ തന്റെ ക്ലബ്ബായ ടോട്ടനത്തിനൊപ്പം നടത്തിയ പ്രകടനം താരം പുറത്തെടുത്താൽ വെയ്ൽസിനു കാര്യങ്ങൾ എളുപ്പമാകും.

   വലിയ പ്രകടനങ്ങൾ ഒന്നും അവകാശപ്പെടാനില്ലാത്ത ഡെന്മാർക്ക് അവരുടെ സമീപകാല ഫോമിൽ പ്രതീക്ഷയർപ്പിച്ചാകും ഫിൻലൻഡിനെതിരെ ഇറങ്ങുക. അതേസമയം ടൂർണമെന്റിലെ അരങ്ങേറ്റക്കാരെന്ന നിലയില്‍ ഫിന്‍ലന്‍ഡിന് പ്രതീക്ഷകളേറെയാണ്. 2020നവംബറിന് ശേഷം ഒരു മത്സരം പോലും ജയിക്കാന്‍ ആയിട്ടില്ല എന്നത് തിരുത്താൻ വേണ്ടിയാകും അവർ ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്.

   വെയ്ല്‍സ്-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം വൈകീട്ട് 6.30നും, ഡെന്‍മാര്‍ക്കും ഫിന്‍ലന്‍ഡും തമ്മിലുള്ള മത്സരം രാത്രി 9.30നും, സൂപ്പർ പോരാട്ടമായ ബെല്‍ജിയം-റഷ്യ മത്സരം രാത്രി 12.30നുമാണ് നടക്കുന്നത്. മത്സരങ്ങൾ സോണി ചാനലുകളിൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

   Summary

   Euro Cup | Belgium and Wales to kickstart their Euro Campaign; Belgium faces Russia; Wales lock horns with Switzerland
   Published by:Naveen
   First published:
   )}