നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Euro Cup | നിലവിലെ ചാമ്പ്യന്‍മാര്‍ പുറത്തേക്ക്! പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ബെല്‍ജിയം

    Euro Cup | നിലവിലെ ചാമ്പ്യന്‍മാര്‍ പുറത്തേക്ക്! പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ബെല്‍ജിയം

    ആദ്യ പകുതിയിലെ തോര്‍ഗന്‍ ഹസാര്‍ഡിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചറിലാണ് ബെല്‍ജിയം വിജയം പിടിച്ചത്.

    ബെല്‍ജിയം ടീമംഗങ്ങള്‍

    ബെല്‍ജിയം ടീമംഗങ്ങള്‍

    • Share this:
      സെവിയ്യയില്‍ നടന്ന ആവേശകരമായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിന് തോല്‍വി. ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് റൊണാള്‍ഡോയും സംഘവും മുട്ടു മടക്കിയത്. ആദ്യ പകുതിയിലെ തോര്‍ഗന്‍ ഹസാര്‍ഡിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചറിലാണ് ബെല്‍ജിയം വിജയം പിടിച്ചത്. ജയത്തോടെ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ച ബെല്‍ജിയത്തിന് ഇറ്റലിയാണ് അടുത്ത എതിരാളികള്‍.

      പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കുവും തമ്മിലുള്ള പോരാട്ടത്തിനാണ് ഇന്ന് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരുന്നത്. ക്രിസ്റ്റ്യാനോയുടെ നേട്ടങ്ങളോടൊപ്പമെത്താനുള്ള ശ്രമത്തിലാണ് താനെന്ന് മത്സരത്തിന് മുന്‍പ് ലുക്കാക്കു വ്യക്തമാക്കിയത് മത്സരത്തിന്റെ മാറ്റ് കൂട്ടിയിരുന്നു. വലിയ മത്സരം ആയതു കൊണ്ട് തന്നെ ഇന്ന് സെവിയ്യയില്‍ ഡിഫന്‍സില്‍ ഊന്നിയ കളിയാണ് ആദ്യ പകുതിയില്‍ കണ്ടത്. ഇരു ടീമുകളും കാര്യമായ ഗോള്‍ശ്രമങ്ങളൊന്നും നടത്താതിരുന്ന ആദ്യ പകുതിയില്‍ പക്ഷേ മികച്ച അവസരങ്ങള്‍ ലഭിച്ചത് പോര്‍ച്ചുഗലിനായിരുന്നു. ആറാം മിനിട്ടില്‍ തന്നെ പോര്‍ച്ചുഗല്‍ താരം ഡിയോഗോ ജോട്ടയ്ക്ക് നല്ല അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ലക്ഷ്യത്തിലെത്തിയില്ല. 25ആം മിനിട്ടില്‍ റൊണാള്‍ഡോയുടെ ഒരു തകര്‍പ്പന്‍ ഫ്രീ കിക്ക് ബെല്‍ജിയം ഗോള്‍ കീപ്പര്‍ ഒരു ഫുള്‍ ഡൈവിലൂടെ തടഞ്ഞിട്ടു. ആദ്യ പകുതിയിലെ പോര്‍ച്ചുഗലിന്റെ ഏക ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് ഇത് മാത്രമായിരുന്നു. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിട്ട് ബാക്കി നില്‍ക്കെ തോര്‍ഗന്‍ ഹസാര്‍ഡിന്റെ തകര്‍പ്പന്‍ ഗോളിലൂടെ ബെല്‍ജിയം മത്സരത്തില്‍ മുന്നിലെത്തി. ബോക്സിന് പുറത്ത് മ്യൂനിയറില്‍ നിന്ന് ലഭിച്ച പന്ത് ലഭിച്ച തോര്‍ഗന്‍ ഹസാര്‍ഡ് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ റുയി പട്രീസിയോയെ നിസ്സഹായനാക്കി വലയിലെത്തുകയായിരുന്നു.

      രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പരിക്കേറ്റ കെവിന്‍ ഡിബ്രുയ്‌നെ ബെല്‍ജിയം തിരിച്ചു വിളിച്ച് പകരം ഡ്രൈസ് മെര്‍ട്ടെന്‍സിനെ കളത്തിലിറക്കി. താരത്തിന്റെ അഭാവം രണ്ടാം പകുതിയിലെ ബെല്‍ജിയത്തിന്റെ കളിയില്‍ നല്ല രീതിയില്‍ പ്രകടമായിരുന്നു. പോര്‍ച്ചുഗല്‍ രണ്ടാം പകുതിയില്‍ ആക്രമണത്തിന് ശക്തിയും വേഗവും വര്‍ധിപ്പിച്ചെങ്കിലും ഗോള്‍ മാത്രം അവര്‍ക്ക് അന്യം നിന്നു. അവസാന നിമിഷങ്ങളിലേക്ക് നീങ്ങിയപ്പോള്‍ മത്സരത്തില്‍ ഫൗളുകള്‍ വര്‍ധിക്കുകയും പലപ്പോഴും കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്തു. അവസാന പത്തു മിനിട്ടില്‍ പോര്‍ച്ചുഗല്‍ താരങ്ങള്‍ ബെല്‍ജിയന്‍ ഗോള്‍ മുഖത്തേക്ക് തുടരെത്തുടരെ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. 81ആം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഒരു കോര്‍ണറില്‍ നിന്ന് റൂബന്‍ ഡയസിന്റെ പവര്‍ ഫുള്‍ ഹെഡര്‍ ബെല്‍ജിയന്‍ ഗോള്‍ കീപ്പര്‍ കോര്‍ട്വാ തകര്‍പ്പന്‍ പഞ്ചിലൂടെ രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിട്ടില്‍ തന്നെ ഗുറെയ്‌റോയുടെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. അഞ്ചു മിനിട്ട് ഇഞ്ചുറി ടൈമിലും പോര്‍ച്ചുഗല്‍ ഒരു സമനില ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലം നിരാശയായിരുന്നു.
      Published by:Sarath Mohanan
      First published:
      )}