• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സൂപ്പർതാരം ലുക്കാക്കുവിന് പരിക്ക്

news18india
Updated: June 24, 2018, 3:37 PM IST
സൂപ്പർതാരം ലുക്കാക്കുവിന് പരിക്ക്
news18india
Updated: June 24, 2018, 3:37 PM IST
മോസ്കോ: റഷ്യൻ ലോകകപ്പിൽ ഗോളുകളുടെ എണ്ണത്തിൽ‌ റൊണാൾഡോക്കൊപ്പമെത്തിയ ബെൽജിയൻ സൂപ്പർ താരം റൊമേലു ലുക്കാക്കു ഇംഗ്ലണ്ടിനെതിരായ അടുത്ത മത്സരത്തിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ബെൽജിയം പരിശീലകനായ റോബർട്ട് മാർട്ടിനസ് തന്നെയാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്‌. ടുണീഷ്യക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയാകുന്നത്.

ടുണീഷ്യക്കെതിരെ ബെൽജിയം 5-2 ന് വിജയിച്ച മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ ലുക്കാക്കുവിന്റെ കണ്ണങ്കാലിനാണ് പരിക്കേറ്റിരിക്കുന്നത്. നേരത്തെ പനാമയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തിലും ലുക്കാക്കു ഇരട്ട ഗോൾ നേടിയിരുന്നു. മികച്ച ഫോമിലുള്ള ലുക്കാക്കുവിന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ബെൽജിയത്തിന് തിരിച്ചടിയായേക്കും. 28നാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരം നടക്കുക.
First published: June 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍