• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഫ്രാൻസിനേക്കാൾ മുൻതൂക്കം ബെൽജിയത്തിന്

News18 Malayalam
Updated: July 10, 2018, 9:05 AM IST
ഫ്രാൻസിനേക്കാൾ മുൻതൂക്കം ബെൽജിയത്തിന്
News18 Malayalam
Updated: July 10, 2018, 9:05 AM IST
സെന്‍റ് പീറ്റേഴ്സ് ബർഗ്: ഫൈനലിന് മുമ്പൊരു ഫൈനൽ- അങ്ങനെയാണ് ഫ്രാൻസ്-ബെൽജിയം സെമിഫൈനൽ പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്. സെമിയിൽ കടന്ന നാലു ടീമുകളിൽ ഏറ്റവും കരുത്തരാണ് ഫ്രാൻസും ബെൽജിയവും. ആധുനിക ഫുട്ബോളിൽ കരുത്തരായ രണ്ടു ടീമുകൾ മുഖാമുഖം വരുമ്പോൾ ആര് ജയിക്കുമെന്ന് എളുപ്പത്തിൽ പ്രവചിക്കാനാകാത്ത സ്ഥിതിയിലാണ് ഫുട്ബോൾ വിദഗ്ദ്ധർ. 1998ലെ ലോകകപ്പ് വിജയം ഫ്രാൻസിനെ വൻ ശക്തിയായി പരിഗണിക്കുന്നുണ്ടെങ്കിലും ചില കണക്കുകൾ പരിശോധിക്കുമ്പോൾ ബെൽജിയത്തിനാണ് മുൻതൂക്കമെന്ന് കാണാം...

ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയ കണക്കുകളിൽ ഫ്രാൻസിനേക്കാൾ മുൻതൂക്കം ബെൽജിയത്തിനാണ്. ലോകകപ്പിലും യൂറോകപ്പിലും യോഗ്യതാ മൽസരങ്ങളിലും സൌഹൃദപോരാട്ടങ്ങളിലുമായി 73 തവണയാണ് ഫ്രാൻസും ബെൽജിയവും തമ്മിൽ കളിത്തട്ടിൽ പോരടിച്ചിട്ടുള്ളത്. 73ല്‍ 30 പ്രാവശ്യവും ബെല്‍ജിയമാണ് വിജയിച്ചിട്ടുള്ളത്. ഫ്രാന്‍സ് 24 തവണ ജയിച്ചുകയറിയപ്പോള്‍ 19 മത്സരങ്ങളിൽ ഇരുവരും തുല്യത പാലിച്ചു.

എന്നാൽ ലോകകപ്പിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ഫ്രാൻസിനായിരുന്നുവെന്ന ചരിത്രം ദെഷാംപ്സിനും കൂട്ടർക്കും ആത്മവിശ്വാസമേകുന്നു. 1938, 1986 ലോകകപ്പുകളിലാണ് ഇരുവരും ഏറ്റുമുട്ടിയത്. 1938 ലോകകപ്പിന്‍റെ ആദ്യ റൗണ്ടില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബെൽജിയത്തെ ഫ്രാൻസ് വീഴ്ത്തിയത്. 1986 ല്‍ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ജയിച്ചുകയറിയത്.

അവസാന നടന്ന 11 മൽസരങ്ങളിലും മുൻതൂക്കം ഫ്രാൻസിനാണ്. അഞ്ചുതവണ ഫ്രഞ്ച് പട ജയിച്ചപ്പോൾ മൂന്നെണ്ണത്തിൽ മാത്രമാണ് ബെൽജിയം ജയിച്ചത്. മൂന്നു കളി സമനിലയിലായി. അതേസമയം ഏറ്റവുമൊടുവിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ജയിച്ചത് ബെൽജിയമാണ്. 2015ൽ നടന്ന മൽസരത്തിൽ 4-3 എന്ന സ്കോറിനായിരുന്നു ബെൽജിയത്തിന്‍റെ ജയം. ഫ്രാൻസിന്‍റെ തട്ടകത്തിൽ നടന്ന മൽസരത്തിൽ അന്ന് ബെൽജിയത്തിനായി ഗോളടിച്ച ഹസാർഡും ഫെല്ലെയ്നിയും ഇത്തവണയും കളത്തിലുണ്ട്. എന്നാൽ അന്ന് ഫ്രാൻസിനുവേണ്ടി ഗോളടിച്ച പയെറ്റ് ഉൾപ്പടെയുള്ളവർ ഇത്തവണ ഫ്രഞ്ച് നിരയിലില്ല.

ബെൽജിയത്തിന്‍റെ സുവർണ തലമുറയും യുവത്വത്തിന്‍റെ പ്രസരിപ്പുമായി എത്തുന്ന ഫ്രാൻസും തമ്മിൽ ലോകകപ്പ് സെമിയിൽ മുഖാമുഖം വരുമ്പോൾ ആര് ജയിക്കുമെന്ന് കാത്തിരുന്ന് കാണാം...
First published: July 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...