• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

യുവത്വം നിറച്ച് ചുവന്ന ചെകുത്താന്‍മാര്‍ ഇന്ന് കളത്തില്‍

news18india
Updated: June 18, 2018, 7:10 PM IST
യുവത്വം നിറച്ച് ചുവന്ന ചെകുത്താന്‍മാര്‍ ഇന്ന് കളത്തില്‍
Belgium national football team captain Eden Hazard (3R) poses with teammates for an official photo ahead of the upcoming Euro 2016 UEFA European Championship, in Genk on June 2, 2016. / AFP PHOTO / EMMANUEL DUNAND
news18india
Updated: June 18, 2018, 7:10 PM IST
നാട്ടിലും സോഷ്യല്‍ മീഡിയയിലുമാകെ ബ്രസീലും, അര്‍ജന്റീനയും, ജര്‍മ്മനിയുമൊക്കെ നിറയുമ്പോള്‍ അങ്ങനെ ആരുടേയും ശ്രദ്ധ പതിയാത്ത ഒരു ടീമുണ്ട് ഈ ലോകകപ്പില്‍. യൂറോപ്പിലെ ചുവന്ന ചെകുത്താന്മാര്‍ എന്നറിയപ്പെടുന്ന ബെല്‍ജിയം.

ഊര്‍ജസ്വലരായ യുവതാരങ്ങള്‍ അണിനിരക്കുന്ന ബെല്‍ജിയം ഇന്ന് റഷ്യന്‍ ലോകകപ്പിലെ തങ്ങളുടെ
ആദ്യ മത്സരത്തിനിറങ്ങുകയാണ്. യുവതാരങ്ങളാല്‍ സമ്പന്നമാണ് ടീം. യൂറോപ്യന്‍ ഫുട്‌ബോളിലെ ശ്രദ്ധേയരായ താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള ബെല്‍ജിയം ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ്.

2015-ല്‍ ചരിത്രത്തില്‍ ആദ്യമായി ഒന്നാം റാങ്കിലെത്തിയ ബെല്‍ജിയം 1986-ല്‍ നാലാം സ്ഥാനത്തോടെ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കരുത്തുറ്റ ആക്രമണനിരയാണ് ബെല്‍ജിയത്തിന്റെ കരുത്ത്.



മുന്നേറ്റനിരയില്‍ ഏദന്‍ ഹസാര്‍ഡ്, റൊമേലു ലുക്കാക്കു, മെര്‍ട്ടെനെസ്, പ്രതിരോധത്തില്‍ വിന്‍സെന്റ് കോംപനി, തോമസ് മ്യൂനിയര്‍, മിഡ്ഫീല്‍ഡില്‍ കെവിന്‍ ഡി ബ്രുയിന്‍, ഫെല്ലെയ്നി, കരാസ്‌കോ, ഗോള്‍കീപ്പര്‍ തിബോട്ട് കോര്‍ട്ടോയിസ് എന്നീ മികച്ച താരങ്ങള്‍ ബെല്‍ജിയം ടീമിന്റെ കരുത്താകുന്നു.

ഡി ബ്രൂയിന്റെയും ഏഥന്‍ ഹസാഡിന്റെയും റൊമേലു ലൂക്കാകുവിന്റെയും ഫോമിലാണ് ബെല്‍ജിയത്തിന്റെ പ്രതീക്ഷ. അതേസമയം പരുക്കില്‍ നിന്ന് മോചിതനാകാത്ത വിന്‍സന്റ് കോംപനി ആദ്യ മത്സരത്തില്‍ കളിച്ചേക്കില്ലെന്നും സൂചനയുണ്ട്.
Loading...

ബെല്‍ജിയത്തിന്റെ 13-ാം ലോകകപ്പാണിത്. 1986 ലോകകപ്പില്‍ നാലാം സ്ഥാനത്തെത്തിയതാണ് കറുത്ത കുതിരകള്‍ എന്ന വിളിപ്പേരുള്ള ബെല്‍ജിയത്തിന്റെ ഏറ്റവും വലിയ മുന്നേറ്റം. റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ
പരിശീലനം ബെല്‍ജിയത്തിന് മുതല്‍ക്കൂട്ടാണ്.

പാനമയും ചില്ലറക്കാരല്ല. മുന്നേറ്റ നിരയില്‍ ബ്ലാസ് പെരസും മിഡ്ഫീല്‍ഡില്‍ അര്‍മാന്‍ഡോ കൂപ്പറും പ്രതിരോധത്തില്‍ റോമന്‍ ടോറസും മികച്ച ഫോമിലാണ്. പക്ഷേ മികച്ച താരനിരയുള്ള ബെല്‍ജിയത്തെ തോല്‍പിക്കണമെങ്കില്‍ വല്ല അട്ടിമറികളും സംഭവിക്കേണ്ടി വരും.
First published: June 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626