'സംഭവമൊക്കെ കൊള്ളാം എന്നാലും ഇതൊരുമാതിരി..' ഫോക്സിന്റെ സ്റ്റംപിങ്ങിനെതിരെ ക്രിക്കറ്റ് ലോകം
ചതി മനസിലാക്കാതെ ബാല്ബോണി നേരെ നില്ക്കാന് ശ്രമിച്ചപ്പോഴേക്കും ഫോക്സ് ബെയ്ല് തെറിപ്പിക്കുകയായിരുന്നു.
news18
Updated: May 6, 2019, 12:19 PM IST

foakes
- News18
- Last Updated: May 6, 2019, 12:19 PM IST
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ മത്സരത്തിലെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സിന്റെ പ്രകടനം വിവാദമാകുന്നു. വിക്കറ്റ് കീപ്പ് ചെയ്യുന്നതിനിടെ എതിര് താരത്തെ സ്റ്റംപ് ചെയ്ത് പുറത്താക്കിയ രീതിയാണ് വിമര്‍ശനത്തിനിടയാക്കിയിരിക്കുന്നത്. അയര്‍ലന്‍ഡ് ബാറ്റ്സ്മാന് ആന്‍ഡി ബാല്ബേണിയെയാണ് ഫോക്സ് 'വിദഗ്ദമായി' സ്റ്റംപ് ചെയ്ത് പുറത്താക്കിയത്. മത്സരത്തില്‍ ഇംഗ്ലണ്ടിനായി 61 റണ്‍സെടുത്തതിനു പിന്നാലെയായിരുന്നു ഫോക്സിന്റെ വിവാദ സ്റ്റംപിങ്.
44 പന്തില്‍ നിന്ന് 29 റണ്‍സുമായി ബാല്‍ബേണി ബാറ്റുചെയ്യുന്നതിനിടെ ഡെന്‍ലിയുടെ പന്തില്‍ ഫോക്സിന്റെ സ്റ്റംപിങ്ങ് പുറത്തുവരുന്നത്. ഡെന്‍ലിയുടെ പന്ത് മുട്ടുകുത്തി സ്വീപ് ചെയ്യാന്‍ ബാല്ബോണി ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇത് മിസായതോടെ ഫോക്സ് ബോള്‍ പിടിച്ചെടുത്തു. സ്വീപ് ചെയ്ത ബാറ്റ്സ്മാന് നേരെ നില്ക്കണമെങ്കില് കാല് അനക്കുമെന്ന് മനസിലാക്കിയ ഫോക്സ് സ്റ്റംപ് ചെയ്യാതെ കാത്തുനില്ക്കുകയും ചെയ്തു. Also Read: 'അയ്യേ അയ്യയ്യേ..' തന്നെ വീഴ്ത്തിയ ഖലീലിന്റെ ആഹ്ലാദം; പണി തിരിച്ച് കൊടുത്ത് കോഹ്ലി
ചതി മനസിലാക്കാതെ ബാല്ബോണി നേരെ നില്ക്കാന് ശ്രമിച്ചപ്പോഴേക്കും ഫോക്സ് ബെയ്ല് തെറിപ്പിക്കുകയായിരുന്നു. കാല് ക്രിസില്‍ നിന്നും പൊങ്ങിയ നിമിഷത്തിലായിരുന്നു ഈ സ്റ്റംപിങ്. തേര്‍ഡ് അംപയറുടെ പരിശോധനയില്‍ ബെയ്ല്‍സ് തെറിക്കുന്ന സമയത്ത് താരം ക്രീസിലില്ലെന്ന് കണ്ടതോടെ വിക്കറ്റ് വിളിക്കുകയായിരുന്നു.
സൂപ്പര്‍ സ്റ്റംപിങ്ങെന്നും ബുദ്ധിപരമായ നീക്കമെന്നും വിശേഷിപ്പിച്ച് ഫോക്സിനെ അഭിനന്ദിച്ച് ഒരുവിഭാഗം രംഗത്തെത്തിയെങ്കിലും മങ്കാദിങ്ങിനേക്കാള് വലിയ ചതിപ്രയോഗമാണ് നടന്നിരിക്കുന്നതെന്നാണ് മറ്റൊരു വിഭാഗം ആരോപിക്കുന്നത്. ഫോക്സ് ചെയ്തത് മാന്യതയ്ക്ക് നിരക്കുന്ന കാര്യമല്ലെന്ന് അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡും പറഞ്ഞു.
44 പന്തില്‍ നിന്ന് 29 റണ്‍സുമായി ബാല്‍ബേണി ബാറ്റുചെയ്യുന്നതിനിടെ ഡെന്‍ലിയുടെ പന്തില്‍ ഫോക്സിന്റെ സ്റ്റംപിങ്ങ് പുറത്തുവരുന്നത്. ഡെന്‍ലിയുടെ പന്ത് മുട്ടുകുത്തി സ്വീപ് ചെയ്യാന്‍ ബാല്ബോണി ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇത് മിസായതോടെ ഫോക്സ് ബോള്‍ പിടിച്ചെടുത്തു. സ്വീപ് ചെയ്ത ബാറ്റ്സ്മാന് നേരെ നില്ക്കണമെങ്കില് കാല് അനക്കുമെന്ന് മനസിലാക്കിയ ഫോക്സ് സ്റ്റംപ് ചെയ്യാതെ കാത്തുനില്ക്കുകയും ചെയ്തു.
ചതി മനസിലാക്കാതെ ബാല്ബോണി നേരെ നില്ക്കാന് ശ്രമിച്ചപ്പോഴേക്കും ഫോക്സ് ബെയ്ല് തെറിപ്പിക്കുകയായിരുന്നു. കാല് ക്രിസില്‍ നിന്നും പൊങ്ങിയ നിമിഷത്തിലായിരുന്നു ഈ സ്റ്റംപിങ്. തേര്‍ഡ് അംപയറുടെ പരിശോധനയില്‍ ബെയ്ല്‍സ് തെറിക്കുന്ന സമയത്ത് താരം ക്രീസിലില്ലെന്ന് കണ്ടതോടെ വിക്കറ്റ് വിളിക്കുകയായിരുന്നു.
സൂപ്പര്‍ സ്റ്റംപിങ്ങെന്നും ബുദ്ധിപരമായ നീക്കമെന്നും വിശേഷിപ്പിച്ച് ഫോക്സിനെ അഭിനന്ദിച്ച് ഒരുവിഭാഗം രംഗത്തെത്തിയെങ്കിലും മങ്കാദിങ്ങിനേക്കാള് വലിയ ചതിപ്രയോഗമാണ് നടന്നിരിക്കുന്നതെന്നാണ് മറ്റൊരു വിഭാഗം ആരോപിക്കുന്നത്. ഫോക്സ് ചെയ്തത് മാന്യതയ്ക്ക് നിരക്കുന്ന കാര്യമല്ലെന്ന് അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡും പറഞ്ഞു.
Foakes showing with the bat and gloves what a smart cricketer he is pic.twitter.com/Cd03GalOVD
— Alex Chapman (@AlexChapmanNZ) May 3, 2019