HOME » NEWS » Sports » BEN STOKES WARNED FOR INADVERTENTLY USING SALIVA ON CRICKET BALL MM

India Vs England 2nd ODI | പന്തില്‍ തുപ്പല്‍ പുരട്ടി; ബെന്‍ സ്റ്റോക്‌സിന് താക്കീത് നല്‍കി അംപയര്‍

Ben Stokes warned for inadvertently using saliva on cricket ball | കോവിഡ് മഹാമാരിക്കിടെ അന്തരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ നിയമമാണ് സ്റ്റോക്‌സ് ലംഘിച്ചത്

News18 Malayalam | news18-malayalam
Updated: March 26, 2021, 5:28 PM IST
India Vs England 2nd ODI | പന്തില്‍ തുപ്പല്‍ പുരട്ടി; ബെന്‍ സ്റ്റോക്‌സിന് താക്കീത് നല്‍കി അംപയര്‍
ബെൻ സ്റ്റോക്സ്
  • Share this:
പൂനെ: ഇന്ത്യയ്‌ക്കെതിരൊയ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് അംപയറിന്റെ താക്കീത്. ക്രിക്കറ്റ് പന്തില്‍ തുപ്പല്‍ പുരട്ടിയതിനാണ് സ്റ്റോക്‌സിന് അംപയറിന്റെ താക്കീത്. കോവിഡ് മഹാമാരിക്കിടെ അന്തരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ നിയമമാണ് സ്റ്റോക്‌സ് ലംഘിച്ചത്. ഇത് തെറ്റിക്കുന്ന കളിക്കാര്‍ക്ക് ആദ്യം താക്കീതും പിന്നീട് ടീമിന് അഞ്ച് റൺസ് പെനാല്‍റ്റിയും നല്‍കുന്നതാണ് നിയമം.

പൂനെയില്‍ വച്ച് നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ നാലാമത്തെ പന്തെറിയാൻ എത്തിയ സ്റ്റോക്‌സ് ഓവറിന്റെ രണ്ടാമത്തെ പന്തിലാണ് നിയമം ലംഘിച്ച് പന്തില്‍ തുപ്പല്‍ പുരട്ടിയത്. റീസ് ടോപ്ലിക്‌സ് പന്ത് നല്‍കുന്നതിനിടയിലാണ് തുപ്പല്‍ പുരട്ടിയത്. ഇത് അംപയറിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ സ്‌റ്റോക്‌സിന് താക്കീത് നല്‍കുകയായിരുന്നു.



ലോക്ഡൗണ്‍ അവസാനിച്ചതോടെ ടൂര്‍ണമെന്റുകളില്‍ താക്കീത് നല്‍കാന്‍ അംപയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജൂലൈ എട്ടിന് വെസ്റ്റ് ഇന്‍ഡീസുമായി നടന്ന മത്സരത്തിലും സ്റ്റോക്‌സ് സമാനമായ പ്രവര്‍ത്തി ആവര്‍ത്തിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പന്ത് സാനിറ്റൈസ് ചെയ്തതിനു ശേഷം മാത്രമേ മത്സരം പുനരാരംഭിക്കാവൂവെന്നാണ് ഐ.സി.സി. നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 66 റണ്‍സ് വിജയം നേടിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 317 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് 42.1 ഓവറില്‍ 251 റണ്‍സിന് അവസാനിച്ചു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തികൊണ്ട് ഇന്ത്യന്‍ ബൗളര്‍മാരാണ് മത്സരം കൈപ്പിടിയിലാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലായി.

ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റക്കാരന്‍ പ്രസീദ് കൃഷ്ണ നാല് വിക്കറ്റുകളും ഷര്‍ദുല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാറും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. അരങ്ങേറ്റ മല്‍സരത്തില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് പ്രസീദ് കൃഷ്ണയുടെ പേരിലായി.
Published by: Meera Manu
First published: March 26, 2021, 5:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories