• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ചുവപ്പ് കാര്‍ഡുകളുടെ' മത്സരത്തില്‍ ബെംഗളൂരു ഗോവയെ വീഴ്ത്തി; ഗോളുകള്‍ കാണാം

'ചുവപ്പ് കാര്‍ഡുകളുടെ' മത്സരത്തില്‍ ബെംഗളൂരു ഗോവയെ വീഴ്ത്തി; ഗോളുകള്‍ കാണാം

  • Last Updated :
  • Share this:
    പനാജി: രണ്ട് ചുവപ്പ് കാര്‍ഡ് പിറന്ന മത്സരത്തില്‍ എഫ്‌സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ബെംഗളൂരു എഫ്‌സി. ലീഗില്‍ ബംഗളൂരുവിന്റെ തുടര്‍ച്ചയായ നാലാം ജയമാണ് ഇന്നത്തേത്. അതേസയം പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായ ഗോവ തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്ക് ശേഷമാണ് ഇന്ന് പരാജയപ്പെട്ടത്.

    മുപ്പത്തിനാലാം മിനിറ്റില്‍ രാഹുല്‍ ബെക്കെയും എഴുപത്തിയേഴാം മിനിറ്റില്‍ സുനില്‍ ഛേത്രിയുമാണ് ബെംഗളൂരുവിനായ് ഗോളുകള്‍ നേടിയത്. എഴുപത്തിരണ്ടാം മിനിറ്റില്‍ ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു ഗോവയുടെ ഏകഗോള്‍.

    ലോക റെക്കോര്‍ഡ് ഇടിച്ചിടാന്‍ മേരി കോം, ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍

    രണ്ട് ചുവപ്പ് കാര്‍ഡ് റഫറി പുറത്തെടുത്തതോടെ പത്ത് പേരുമായായിരുന്നു ഇരുടമുകളും കളിച്ചത്. എഫ്.സി. ഗോവയുടെ ഡിഫന്‍ണ്ടര്‍ മുഹമ്മദ് അലിയും ബെംഗളൂരുവിന്റെ മിഡ്ഫീല്‍ഡര്‍ ഡിമാസ് ഡെല്‍ഗാഡോയുമാണ് ചുവപ്പ് കാര്‍ഡ് കണ്ടത്.



    മത്സരത്തില്‍ തോറ്റെങ്കിലും ഗോവ തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എട്ടു മത്സരങ്ങള്‍ കളിച്ച ഗോവയക്കും ആറ് മത്സരങ്ങള്‍ കളിച്ച ബെംഗളൂരുവിനും പതിനാറ് പോയിന്റ് വീതമാണുള്ളത്. ഗോള്‍ശരാശരിയാണ് ഗോവയെ മുന്നില്‍ നിര്‍ത്തുന്നത്.

    First published: