നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഫിഫയുടെ മികച്ച പുരുഷ താരം; അന്തിമ പട്ടിക പുറത്തുവന്നു

  ഫിഫയുടെ മികച്ച പുരുഷ താരം; അന്തിമ പട്ടിക പുറത്തുവന്നു

  ലിവര്‍പൂളിന്റെ സൂപ്പര്‍ ത്രയങ്ങളായ വാന്‍ ഡെയ്ക്ക്, സാദിയോ മാനെ, മുഹമ്മദ് സലാ എന്നിവരും പട്ടികയിലിടം പിടിച്ചിട്ടുണ്ട്.

  fifa

  fifa

  • News18
  • Last Updated :
  • Share this:
   സൂറിച്ച്: ഫിഫയുടെ മികച്ച പുരുഷ താരത്തെ തെരഞ്ഞെടുക്കാനുള്ള 10 പേരുടെ അന്തിമ പട്ടിക പുറത്തുവന്നു. അഞ്ച് തവണ പുരസ്‌കാരം നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയണല്‍ മെസിയും ഇത്തവണയും അവസാന പട്ടികയിലുണ്ട്. ലിവര്‍പൂളിന്റെ സൂപ്പര്‍ ത്രയങ്ങളായ വാന്‍ ഡെയ്ക്ക്, സാദിയോ മാനെ, മുഹമ്മദ് സലാ എന്നിവരും പട്ടികയിലിടം പിടിച്ചിട്ടുണ്ട്.

   കഴിഞ്ഞ തവണത്തെ ജേതാവ് ലൂക്ക മോഡ്രിച്ചിന് ഇത്തവണ അന്തിമപട്ടികയിലിടം പിടിക്കാനായില്ലെന്നതാണ് ചുരുക്കപ്പട്ടികയുടെ പ്രധാന സവിശേഷത. വാന്‍ ഡെയ്ക്കിനുപുറമെ യുവന്റ്‌സ് താരം മാത്തിസ് ഡി ലിറ്റ്, ബാഴ്‌സയുടെ ഫ്രാങ്ക് ഡി യോംഗ് എന്നിവര്‍ പട്ടികയിലിടംപിടിച്ചത് ഹോളണ്ട് ഫുട്‌ബോളിനും അഭിമാന നിമിഷമാണ്.

   പട്ടികയിലിടംപിടിച്ച താരങ്ങള്‍

   ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫ്രാങ്ക് ഡി യോംഗ്, മാത്തിസ് ഡി ലിറ്റ്, ഏഡന്‍ ഹസാര്‍ഡ്, ഹാരി കെയ്ന്‍, സാദിയോ മാനെ, കിലിയന്‍ എംബാപ്പെ, ലിയണല്‍ മെസി, മുഹമ്മദ് സലാ, വിര്‍ജില്‍ വാന്‍ ഡെയ്ക്.


   വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 23 നാണ് വിജയികളെ പ്രഖ്യാപിക്കുക. പുരുഷതാരങ്ങള്‍ക്ക് പുറമെ വനിതാ താരങ്ങളുടെയും പുരുഷ- വനിതാ ടീമുകളുടെ പരിശീലകരുടെ പട്ടികയും പ്രഖ്യാപിച്ചിട്ടുണ്ട്.

   First published: