നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇന്ത്യക്ക് കനത്ത തിരിച്ചടിയായി ഭൂവനേശ്വറിന്റെ പരുക്ക്; താരത്തിന് മത്സരം നഷ്ടമാകും

  ഇന്ത്യക്ക് കനത്ത തിരിച്ചടിയായി ഭൂവനേശ്വറിന്റെ പരുക്ക്; താരത്തിന് മത്സരം നഷ്ടമാകും

  ഭൂവിയുടെ അസാന്നിധ്യം കനത്ത തിരിച്ചടിയാകുമെന്നുറപ്പാണ്

  bhuvi

  bhuvi

  • News18
  • Last Updated :
  • Share this:
   ഓള്‍ഡ്ട്രാഫോഡ്: ലോകകപ്പില്‍ പാകിസ്ഥാനെ നേരിടുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടിയായി സൂപ്പര്‍ ബൗളര്‍ ഭൂവനേശ്വര്‍ കുമാറിന്റെ പരുക്ക്. ഇടതു കാലിന് പേശീവലിവ് അനുഭവപ്പെട്ട ഭൂവി മത്സരത്തിനിടെ ഡ്രെസിങ് റൂമിലേക്ക് മടങ്ങിയിരുന്നു. താരം ഇന്നത്തെ മത്സരത്തില്‍ ഇനി ഇറങ്ങില്ലെന്നാണ് ഇന്ത്യന്‍ ക്യാമ്പ് അറിയിച്ചിരിക്കുന്നത്.

   ഇന്ത്യന്‍ സ്‌കോര്‍ പിന്തുടരുന്ന പാകിസ്ഥാനെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യക്ക് ഭൂവിയുടെ അസാന്നിധ്യം കനത്ത തിരിച്ചടിയാകുമെന്നുറപ്പാണ്. മത്സരത്തില്‍ വെറും 2.4 ഓവര്‍ മാത്രമാണ് ഭൂവിയ്ക്ക് എറിയാന്‍ കഴിഞ്ഞത്. എട്ട് റണ്‍സായിരുന്നു താരം വഴങ്ങിയത്.

   Also Read: 'അതൊന്നും അത്ര എളുപ്പമല്ല' ജയിക്കണമെങ്കില്‍ പാകിസ്ഥാന് ചരിത്രത്തിലെ മികച്ച പ്രകടനം പുറത്തെടുക്കണം

   ഭൂവിയ്ക്ക് പകരം പന്തെറിയാനെത്തിയ വിജയ് ശങ്കര്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയിരുന്നു. മത്സരം 19 ഓവര്‍ പിന്നിടുമ്പോള്‍ 86 ന് 1 എന്ന നിലയിലാണ് പാകിസ്ഥാന്‍ 34 റണ്‍സോടെ ബാബര്‍ അസമും 44 റണ്‍സോടെ ഫഖര്‍ സമാനുമാണ് ക്രീസില്‍.

   First published: