• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഭൂവിയുടെ പരുക്ക് ഗുരുതരമോ' ഇന്ത്യന്‍ ക്യാമ്പ് നല്‍കുന്ന സൂചനയെന്ത്?

'ഭൂവിയുടെ പരുക്ക് ഗുരുതരമോ' ഇന്ത്യന്‍ ക്യാമ്പ് നല്‍കുന്ന സൂചനയെന്ത്?

22ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം

bhuvneshwar

bhuvneshwar

  • Last Updated :
  • Share this:
    ഓള്‍ട്രാഫോഡ്: ഇന്ത്യ-ഓസീസ് പോരാട്ടത്തിനിടെ വിരലിനു പരുക്കേറ്റ ശിഖര്‍ ധവാന് മൂന്നാഴ്ച വിശ്രമം അനുവദിച്ചതോടെ ഇന്ത്യന്‍ ക്യാമ്പ് ആശങ്കയിലായിരുന്നു. എന്നാല്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ്ങ് പൂര്‍ത്തിയായപ്പോഴേക്കും ധവാന്‍ ഇല്ലാത്ത ദുഖം ഇന്ത്യ മറന്നിരുന്നു. തൊട്ടുപിന്നാലെ പാക് ഇന്നിങ്‌സ് ആരംഭിച്ചപ്പോള്‍ ഭൂവനേശ്വര്‍ കുമാറിനെയും പരുക്ക് പിടികൂടി.

    മത്സരത്തില്‍ വെറും 2.4 ഓവര്‍ മാത്രം എറിഞ്ഞ ഭൂവി മടങ്ങുമ്പോള്‍ താരം ഉടന്‍ തിരിച്ചെത്തുമെന്നായിരുന്നു ഏവരും കരുതിയത്. എന്നാല്‍ ഇടതുകാലിന് പേശീവലിവ് അനുഭവപ്പെട്ട താരത്തിന് മത്സരം നഷ്ടമാവുകയും ചെയ്തു. മത്സരത്തിനു പിന്നാലെ താരത്തിന്റെ പരുക്കിനെക്കുറിച്ച് പ്രതികരിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി താരത്തിന് വിശ്രമം അനുവദിക്കും എന്ന സൂചനകളാണ് നല്‍കിയത്.

    Also Read: പാകിസ്ഥാനെതിരെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായ അഞ്ച് ഘടകങ്ങള്‍ ഇവ

    അഫ്ഗാന്‍, വിന്‍ഡീസ് എന്നിവര്‍ക്കെതിരെയുള്ള മത്സരത്തിലാകും ഭൂവി പുറത്തിരിക്കുക. ഇംഗ്ലണ്ടിനെതിരായ മത്സരവും നഷ്ടമാകുമോയെന്ന കാര്യവും സംശയത്തിലാണ്. ഭൂവിയ്ക്ക് പരുക്കാണെങ്കിലും ഇന്ത്യന്‍ പേസ് ബൗളിങ്ങ് നിരയില്‍ ആശങ്കയില്ലെന്നായിരുന്നു വിരാടിന്റെ പ്രതികരണം. നിര്‍ണായക മത്സരങ്ങളിലേക്ക് ഭുവിയെ കരുതിവെക്കാനാണ് തീരുമാനമെങ്കില്‍ മുഹമ്മദ് ഷമിയ്ക്കാകും അടുത്ത മത്സരത്തില്‍ അവസരം ലഭിക്കുക.

    22ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ അഫ്ഗാനോട് ഏറ്റുമുട്ടുമ്പോള്‍ ഭൂവിയ്ക്ക് പൂര്‍ണമായും വിശ്രമം നല്‍കുന്നതില്‍ ടീമിന് ദോഷമാവുകയും ഇല്ല. ഇന്നലെ പാകിസ്ഥാനെ 89 റണ്‍സിന് തോല്‍പ്പിച്ചതോടെ പോയിന്റ് പട്ടികയില്‍ ഏഴ് പോയിന്റോടെ ഇന്ത്യ മൂന്നാംസ്ഥാനത്തേക്ക് കയറി. എട്ട പോയിന്റുമായി ഓസ്‌ട്രേലിയയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാമത് ന്യൂസിലന്‍ഡും. ഇംഗ്ലണ്ട് നാലാമതും ശ്രീലങ്ക അഞ്ചാമതുമാണ്.

    First published: