ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ അപ്രതീക്ഷിത നിമിഷത്തിന് വേദിയായി സിഡ്‌നി സിക്സേഴ്സ് - അഡ്‌ലൈഡ് സ്‌ട്രൈക്കേഴ്‌സ് മത്സരം. മത്സരത്തിനിടെ അഡ്‌ലൈഡ് സ്‌ട്രൈക്കേഴ്സ് താരമായ ഓസ്‌ട്രേലിയൻ പേസർ പീറ്റർ സിഡിൽ സഹതാരമായ ഡാനിയൽ വൊറാലിനെ ചുംബിച്ചതാണ് സംഭവം.
മത്സരത്തിന്റെ സമ്മർദ്ദഘട്ടത്തിൽ പന്തെറിയാൻ നിയോഗിക്കപ്പെട്ടത് വൊറാൽ ആയിരുന്നു. അത്തരമൊരു ഘട്ടത്തിൽ സഹതാരത്തിന് ആശ്വാസം പകരാൻ വേണ്ടിയായിരുന്നു സിഡിൽ ചുംബനം നൽകിയത്. ഇതിന്റെ വീഡിയോ ബിഗ് ബാഷ് ലീഗ് അധികൃതർ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. 'സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ സ്നേഹ നിമിഷങ്ങൾ' എന്ന തലക്കെട്ടോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ക്രിക്കറ്റിൽ ടി20 പോലെ സമ്മർദ്ദം കൂടുതലുള്ള മത്സരങ്ങളിൽ ഇത്തരം പ്രവർത്തികളിലൂടെ സഹതാരങ്ങൾക്ക് ആശ്വാസം നൽകുന്നത് അഭിനന്ദനാർഹമാണെന്ന് കമന്റേറ്റർമാരും ആരാധകരും അഭിപ്രായപ്പെടുന്നു.
എന്നാൽ സിഡിലിന്റെ ആശ്വാസ പ്രവർത്തി പക്ഷെ അഡ്‌ലൈഡ് സ്ട്രൈക്കേഴ്സിന് വിജയം കൊണ്ടുവരുന്നതായില്ല. മത്സരത്തിൽ സ്‌ട്രൈക്കേഴ്‌സിന് സിക്‌സേഴ്‌സിനോട് നാല് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. അതിനുപുറമെ സിഡിലിനും വൊറാലിനും മത്സരത്തിൽ വിക്കറ്റ് നേടാനായതുമില്ല. സ്‌ട്രൈക്കേഴ്‌സ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ സിഡ്‌നി സിക്സേഴ്സ് മറികടന്നു. 24 പന്തില്‍ 36 റണ്‍സെടുത്ത ജോർദാൻ സില്‍ക്കിന്റെ പ്രകടനമാണ് സിക്‌സേഴ്‌സിന് വിജയം സമ്മാനിച്ചത്.
IND vs SA| ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ എങ്ങനെ തിളങ്ങാം; ഇന്ത്യൻ ബാറ്റർമാർക്ക് 'മാസ്റ്റർ' തന്ത്രം ഉപദേശിച്ച് സച്ചിൻ
ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ (India'sTour of South Africa) ടെസ്റ്റ് പരമ്പരയ്ക്ക് (Test Series) ഒരുങ്ങുന്ന ഇന്ത്യൻ ബാറ്റർമാർക്ക് 'മാസ്റ്റർ' ഉപദേശം നൽകി ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ (Sachin Tendulkar) രംഗത്ത്.
ഫ്രണ്ട് ഫൂട്ടില്‍ കളിക്കുവാനാണ് ഇന്ത്യൻ താരങ്ങൾക്ക് സച്ചിൻ നൽകുന്ന ഉപദേശം. ഫ്രണ്ട് ഫൂട്ടിൽ ഊന്നിയുള്ള പ്രതിരോധത്തിന് ദക്ഷിണാഫ്രിക്കയിൽ ഏറെ പ്രാധാന്യമുണ്ടെന്ന് സ്പോർട്സ് മാധ്യമപ്രവർത്തകനായ ബോറിയ മജൂംദാറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സച്ചിൻ പറഞ്ഞു. 'ഞാന്‍ എപ്പോഴും പറയുന്ന കാര്യമാണ്, ഫ്രണ്ട് ഫൂട്ട് ഡിഫൻസ് വളരെ പ്രധാനപ്പെട്ടതാണ്. ഫ്രണ്ട് ഫൂട്ട് പ്രതിരോധമാകും ദക്ഷിണാഫ്രിക്കയിൽ മത്സരത്തിന്റെ ഗതി നിർണയിക്കുക. ആദ്യ 25 ഓവറില്‍ ഫ്രണ്ട് ഫൂട്ട് ഡിഫൻസ് നിർണായകമാകും.' - സച്ചിൻ പറഞ്ഞു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.