സ്വിച്ച് ഹിറ്റിലൊരു പടുകൂറ്റന്‍ സിക്‌സ്; മാക്‌സ്‌വെല്ലിന്റെ പ്രകടനം കാണാം

News18 Malayalam
Updated: December 24, 2018, 8:38 PM IST
സ്വിച്ച് ഹിറ്റിലൊരു പടുകൂറ്റന്‍ സിക്‌സ്; മാക്‌സ്‌വെല്ലിന്റെ പ്രകടനം കാണാം
  • Share this:
സിഡ്‌നി: സ്വിച്ച് ഹിറ്റിനു പേരുകേട്ട താരമാണ് ഓസീസിന്റെ ഗ്ലെന്‍ മാക്‌സ്‌വെല്‍. കുട്ടിക്രിക്കറ്റിലും ഏകദിന മത്സരങ്ങളിലും പടുകൂറ്റന്‍ സിക്‌സുകളുമായി കളം വാഴുന്ന താരം ഇപ്പോള്‍ ബിഗ്ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാറിന്റെ നായകനാണ്. കഴിഞ്ഞദിവസം മെല്‍ബണ്‍ സ്റ്റാറും ഹൊബാര്‍ട് ഹരികെയ്ന്‍സും തമ്മില്‍ നടന്ന മത്സരത്തില്‍ മാക്‌സ്‌വെല്‍ തന്റെ തനിരൂപം പുറത്തെടുത്തിരുന്നു. വെടിക്കെട്ട് സിക്‌സുകുമായി കളംവാണ താരം സ്വിച്ച് ഹിറ്റും കാണികള്‍ക്കായി കാഴ്ചവെച്ചു.

മത്സരത്തില്‍ 31 പന്തില്‍ നിന്ന് 47 റണ്‍സാണ് മാക്‌സ്‌വെല്‍ എടുത്തത്. ബൗണ്ടറികളില്ലാത്ത ഇന്നിങ്ങ്‌സില്‍ അഞ്ച് സിക്സറുകളാണ് പിറന്നത്. ഇന്നിങ്സിന്റെ പതിമൂന്നാം ഓവറിലായിരുന്നു താരത്തിന്റെ സ്വിച്ച് ഹിറ്റ് പിറന്നത്. ക്ലെവ് റോസെയുടെ ബോളില്‍ എക്സ്ട്രാ കവറിന് മുകളിലൂടെയായിരുന്നു താരം കൂറ്റന്‍ സിക്‌സ് പറത്തിയത്. സ്വിച്ച് ഹിറ്റിന് പിന്നാലെയും താരം സിക്‌സ് നേട്ടം ആവര്‍ത്തിക്കുകയും ചെയ്തു.
Also Read:  'ഇനി കളിമാറും'; സൂപ്പര്‍ താരം കേരളാ ബ്ലാസ്റ്റേഴ്‌സില്‍

നേരത്തെ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ തട്ടി മൈതാന മധ്യത്ത് വീണ പന്ത് സിക്‌സ് വിളിച്ചതും. സൂപ്പര്‍ ക്യാച്ചുപിറന്ന നിമിഷവുമെല്ലാം ബിഗ്ബാഷില്‍ വാര്‍ത്തയായിരുന്നു ഇതിനു പിന്നാലെയാണ് മാക്‌സ്‌വെല്ലിന്റെ സിക്‌സും വൈറലാകുന്നത്. എന്നാല്‍ മത്സരത്തില്‍ മാക്സ്വലിന്റെ ടീം തോല്‍ക്കുകയും ചെയ്തിരുന്നു.

First published: December 24, 2018, 8:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading