• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബിനീഷ് കോടിയേരി ക്രിക്കറ്റ് അസോസിയേഷന്‍ അംഗം


Updated: July 4, 2018, 8:31 AM IST
ബിനീഷ് കോടിയേരി ക്രിക്കറ്റ് അസോസിയേഷന്‍ അംഗം

Updated: July 4, 2018, 8:31 AM IST
തലശ്ശേരി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ചാണ് അംഗമായത്.

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ബിനീഷിന്റെ പാനലാണ് വിജയിച്ചത്. അതേസമയം മുന്‍ ഭരണസമിതിയും മത്സരരംഗത്തുണ്ടായിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി ഡി.വൈ.എഫ്.ഐ. നേതാവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ ഒ.കെ.വിനീഷ് രംഗത്തെത്തിയതും ശ്രദ്ധേയമായി. ഇതിനിടെ വിനീഷ് രണ്ടു സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയെങ്കിലും സി.പി.എം. ജില്ലാ നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ കെ.സി.എ. പ്രതിനിധികളായി പി.ബാബുരാജ്, ടി.കൃഷ്ണരാജു എന്നിവരെ തെരഞ്ഞെടുത്തിരുന്നു. ഇവരില്‍ ബാബുരാജ് ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ബിനീഷ് അംഗമായത്. ബാബുരാജ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.

മൂന്ന് ജനറല്‍ബോഡി യോഗങ്ങളില്‍ പങ്കെടുത്തവര്‍ക്കു മാത്രമേ ജില്ലാ അസോസിയേഷനില്‍ ഭാരവാഹിയാകാനാകൂ. രണ്ടാഴ്ച മുമ്പ് നടന്ന ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുത്തതോടെ ബിനീഷ് ജില്ലാ അസോസിയേഷന്‍ ഭാരവാഹിയാകാനുള്ള യോഗ്യത നേടി.
First published: July 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍